എനിക്കിട്ട് താങ്ങാതെ കാര്യം പറ.
വില്ല്യമിന്റെ പഴ്സ് എങ്ങനെയാ നമ്മുടെ മുറ്റത്തു വന്നെ.രാത്രി വൃത്തി ആക്കുന്ന സമയത്തു കിട്ടിയെന്ന അയാള് പറഞ്ഞത്.
നീയെന്താ പറഞ്ഞുവരുന്നത്.അവൻ ആണോ ഇനി…….
അതെ ചേച്ചി……ഇന്നലെ രാത്രി അവനും ഉണ്ടായിരുന്നിരിക്കണം,
കൂടെ ചേട്ടനും.
പിന്നെ എന്തിന് അവർ പുറത്ത് തന്നെ നിന്നു.
അതാണ് ചേച്ചി ഒരു പിടിയും കിട്ടാത്തത്.എന്തായാലും അവന്മാർ അറിഞ്ഞുകൊണ്ടുള്ള ഏർപ്പാടാ ഇത്.
“വില്ല്യം…….. അവനെ ഞാൻ…..”അത് പറയുമ്പോഴുള്ള വീണയുടെ മുഖഭാവം കണ്ട് ഗായത്രി ഭയന്നു.
വല്ലാത്ത തീക്ഷ്ണതയോടെ ഒരു വെറിപിടിച്ചുള്ള നിൽപ്പ്.
ചേച്ചി……….
ആ വിളിയിൽ വീണ ഒന്നയഞ്ഞു.
“നീയീ വെള്ളം അങ്ങ് കൊടുത്തിട്ട് വാ
ഞാൻ ഇതൊക്കെ ഒന്ന് എടുത്ത് വെക്കട്ടെ.”ഒരു ദീർഘനിശ്വാസം എടുത്തുകൊണ്ട് വീണ പറഞ്ഞു.
എടുത്തു ചാടരുത് ചേച്ചി,അച്ഛൻ വരട്ടെ.അവന്റെ കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കാം.
മ്മ്മ്മ്…..നിന്റെ പേടിയെനിക്ക് മനസിലാവും.പക്ഷെ അവനെ ഞാൻ വിടില്ല.ഇന്നലെ ഞാനും നീയും അനുഭവിച്ചതിന് അവൻ കണക്ക് പറയേണ്ടിവരും.അത് ചോദിക്കുന്നത് വീണയാവും.ചെല്ല് ഗായത്രി,വെള്ളം
പുറത്ത് കൊടുത്തിട്ട് വാ.എന്നിട്ട്
അമ്മയെയും ഒന്ന് നോക്കിയേക്ക്.
വീണയുടെ സ്വഭാവം അറിയുന്ന ഗായത്രി പിന്നെയൊന്നും മിണ്ടാൻ നിന്നില്ല.വെള്ളവും എടുത്തുകൊണ്ട് അവൾ പുറത്തേക്ക് നടന്നു.ഗായത്രി പോയതും വീണ തയ്യാറായ ഭക്ഷണം
പാത്രങ്ങളിലേക്ക് പകർത്താൻ തുടങ്ങി.ഊണ് മേശയിലേക്ക് അവ
എത്തിക്കാനായി തിരിഞ്ഞതും വാതിൽപ്പടിയിൽ ചാരി തന്നെ നോക്കിനിൽക്കുന്ന സാവിത്രിയെ അവൾ കണ്ടു.അവരുടെ കണ്ണുകൾ തമ്മിലിടഞ്ഞു.എന്ത് ചെയ്യണം എന്ന്
വീണ പകച്ചുനിന്നു.എന്ത് പറയണമെന്നുള്ള ആശയക്കുഴപ്പം
രണ്ടുപേരുടെയും മുഖത്തുണ്ട്.
അതിനിടയിലേക്കാണ് “ചേച്ചി അമ്മ
മുറിയിൽ ഇല്ലല്ലോ”എന്നും പറഞ്ഞുകൊണ്ട് ഗായത്രി വന്ന് കയറുന്നതും.
*****
ആശുപത്രിയിൽ എത്തിച്ച ഭൈരവന്റെ വിവരങ്ങളറിയാൻ സുര തന്നെ നേരിട്ടിറങ്ങി. തൂപ്പുകാരന്റെ
വേഷത്തിൽ അകത്തുകയറിപ്പറ്റിയ അയാൾ വിവരങ്ങൾക്കായി പരതിക്കൊണ്ടിരുന്നു.അത്യാഹിത വിഭാഗത്തിന് സമീപം തൂക്കുന്നതായി ഭാവിച്ചുകൊണ്ട് അയാൾ കാത് കൂർപ്പിച്ചു.
കഥ നന്നായിട്ട് പോകുന്നുണ്ട്.keep writing.കഥയിൽ എന്നെ അത്ഭുതപ്പെടുത്തിയത് മെഡിക്കൽ terminology and procedures വ്യക്തമായി പറഞ്ഞതാണ്…. Alby മെഡിക്കൽ ഫീൽഡിൽ ആണോ വർക്ക് ചെയ്യുന്നേ
എന്റൻപോന്നെ. വീണ്ടും സസ്പെൻസ്…
താങ്ക് യു ബ്രൊ