മുടിയിഴകളിലൂടെ വിരലോടിച്ചുകൊണ്ടിരിക്കുന്നു.ഈ കാഴ്ച്ച കണ്ടുകൊണ്ടാണ് ഗായത്രി അങ്ങോട്ട് കയറിയതും.
ആകെ ചമ്മിയ അവസ്ഥയിലെത്തി ഗായത്രി.”നിങ്ങൾക്ക് വാതിലടച്ചിട്ട് പ്രേമിക്കുവോ പുന്നാരിക്കുവൊ ചെയ്തൂടെ?”അവർക്ക് പുറം തിരിഞ്ഞു നിന്ന് തന്നെയാണ് അവൾ ചോദിച്ചത്.
എടി ഞങ്ങടെ മുറിയില് ഞങ്ങക്ക് തോന്നിയാതൊക്കെ ചെയ്യും.വാതിൽ അടച്ചോ ഇല്ലയൊ എന്നൊന്നും നീ നോക്കണ്ട.തിരിഞ്ഞു കളിക്കാതെ വന്ന കാര്യം പറയെടി.
അത് കേട്ടതും ഗായത്രി തിരിഞ്ഞു നിന്നു.ശംഭുവിനെ ഒന്ന് ഏറുകണ്ണിട്ട് നോക്കി.ചെറിയ ചമ്മൽ അവന്റെ മുഖത്തുണ്ട്.”നീ അവന്റെ മോന്ത നോക്കി നിക്കാതെ കാര്യം പറ പെണ്ണെ”അവളുടെ നോട്ടം കണ്ട് വീണ ഒന്ന് ഗറുവിച്ചു.
അല്ല…….അമ്മ കരഞ്ഞോണ്ടാ താഴെ വന്നത്.മുറിയിൽ കേറി കിടപ്പാ,
വിളിച്ചിട്ടു തുറക്കുന്നുമില്ല.
അതോ..ഇവിടെ എന്റെ കെട്ടിയോനും
കരച്ചിലാരുന്നു.ഞങ്ങളൊന്നിച്ചത് അമ്മക്ക് ഉൾക്കൊള്ളാൻ പറ്റിയിട്ടില്ല.
കുറച്ചു നേരം ഒറ്റക്ക് വിട്ടെര്,ആ മനസൊന്നു തണുക്കട്ടെ.
ഞാൻ ഊഹിച്ചത് തന്നെ.അമ്മ വന്ന് എന്തേലും ചോദിച്ചു കാണും,ചേച്ചി തിരിച്ചുപറഞ്ഞും കാണും.പിന്നിന്നലെ എന്റെ നേരെ ചാടിക്കടിക്കുവാരുന്നു. ഒരുവിധമൊന്ന് തണുപ്പിച്ചതാ അമ്മയെ.പക്ഷെ രാവിലെ ഇങ്ങനെ ഒരു സീൻ പ്രതീക്ഷിച്ചതല്ല.
എടീ എനിക്കെന്തോ പോലെ….ഞാൻ ഇവനെ വലവീശിപ്പിടിച്ചു എന്നാ അമ്മ പറയുന്നെ.അതാവും ഇത്രയും ദേഷ്യം
അതെനിക്ക് വിട്ടേക്ക് ചേച്ചി.ഞാൻ നോക്കിക്കോളാം.പിന്നെ ഇവിടെ തന്നെ ഇരുന്നാ കാര്യങ്ങൾ നടക്കില്ല.
താഴെ വാ രണ്ടും.
വന്നേക്കാടി……നീ ചെല്ല്.
ശരി പെട്ടെന്ന് വന്നേക്കണം.ഇനീം കെട്ടിപ്പിടിച്ചോണ്ടിരിക്കാൻ ആണേ പട്ടിണിയാവും,പറഞ്ഞേക്കാം.
“ഒന്ന് പോടീ പെണ്ണെ……”അല്പം നാണം മുഖത്തു വരുത്തി കയ്യൊന്ന് ഓങ്ങി ആണ് വീണയത് പറഞ്ഞത്.
*****
സമയം ഉച്ചയോടടുത്തു.മാലിന്യ കൂമ്പാരത്തിന്റെ പരിസരത്ത് കമാൽ ചുറ്റിത്തിരിയുന്നുണ്ട്.ഇരുമ്പിന്റെ പ്രത്യേക നിർദേശം ആയിരുന്നത്.
കമാൽ അവിടം ശ്രദ്ധയോടെ വീക്ഷിക്കുകയാണ്.
നഗരസഭയുടെ വാഹനത്തിൽ മാലിന്യം മുറക്ക് കൊണ്ട് തട്ടുന്നുണ്ട്.
കൊണ്ട് കൂട്ടിയിടുന്നതല്ലാതെ ഇവ സംസ്കരിക്കാൻ ഒരുത്തനും മുൻ കൈ എടുക്കില്ല,കമാൽ ഓർത്തു.
മറ്റൊരു കോണിൽ തെരുവ് നായകൾ ഭക്ഷണം തേടുന്നു.എല്ലുംകഷ്ണം കിട്ടാൻ തമ്മിൽ കടികൂടുന്നു.
ഇതിനിടയിലാണ് ആക്രി പെറുക്കുന്ന കുറച്ചു കുട്ടികൾ അലറിവിളിക്കുന്നത്
ശബ്ദം കേട്ട് അവിടെ മാലിന്യം കൊണ്ടുവന്ന ലോറി ഡ്രൈവർമാർ അങ്ങോട്ടേക്ക് വന്നു.ചവറിനുള്ളിൽ
കഥ നന്നായിട്ട് പോകുന്നുണ്ട്.keep writing.കഥയിൽ എന്നെ അത്ഭുതപ്പെടുത്തിയത് മെഡിക്കൽ terminology and procedures വ്യക്തമായി പറഞ്ഞതാണ്…. Alby മെഡിക്കൽ ഫീൽഡിൽ ആണോ വർക്ക് ചെയ്യുന്നേ
എന്റൻപോന്നെ. വീണ്ടും സസ്പെൻസ്…
താങ്ക് യു ബ്രൊ