നിന്നും കുപ്പിയും പാട്ടയുമൊക്കെ പെറുക്കുന്നതിനിടയിലാണ് ബോധം മറഞ്ഞു കിടക്കുന്ന ഭൈരവനെ ആ കുട്ടികൾ കാണുന്നത്.പെട്ടെന്നുള്ള വെപ്രാളത്തിൽ അവർ അലറി വിളിക്കുകയായിരുന്നു.
“ശ്വാസമുണ്ട് “മൂക്കിൽ വിരൽ വച്ചു നോക്കി ഡ്രൈവറിലൊരാൾ പറഞ്ഞു
“ആരോ വെട്ടിയിട്ട് കൊണ്ടുവന്ന് ഇട്ടതാവും”കൂടെയുള്ള മറ്റൊരാൾ പറഞ്ഞു.
“എടൊ ഒന്ന് പിടിക്ക്.ആശുപത്രിയിൽ കൊണ്ടുചെന്നിടാം.ഇവിടെക്കിടന്നു ചത്താൽ അതിനും സമാധാനം പറയേണ്ടി വരും.”ആ ഡ്രൈവർമാർ ചേർന്ന് ഭൈരവനെ റോഡിലെത്തിച്ചു
ഇതെല്ലാം അല്പം മാറിനിന്ന് കമാൽ കാണുന്നുണ്ട്.അതിലെ വന്ന ഒരു ഓട്ടോയിൽ ഭൈരവനെയും കയറ്റി അവർ മുന്നോട്ട് കുതിച്ചു.
രാവിലെ ഗായത്രിയെയും കണ്ട് നേരെ സ്പോട്ടിൽ എത്തിയതായിരുന്നു കമാൽ.അവിടെ ഭൈരവനെ ഉപേക്ഷിച്ച സ്ഥിതിക്ക് വീണ്ടും അവിടെനിന്നും മാറ്റാനുള്ള സുരയുടെ
ചിന്ത മാധവൻ മുളയിലേ നുള്ളി.
കാരണം കാര്യം നടക്കുമെങ്കിലും
ഏതവനെങ്കിലും മുതലെടുക്കാൻ ശ്രമിച്ചാൽ.അങ്ങനെയൊരു റിസ്ക് എടുക്കാൻ മാധവൻ തയ്യാറായില്ല.
കാരണം ഇരുമ്പ് വിശ്വസ്‌തനാണ്,
ഇതിനായി സമീപിക്കെണ്ടി വരുന്നവർ
എങ്ങനെയെന്നുള്ള സംശയം തന്നെ.
നിലവിൽ ചതുപ്പിൽ താഴ്ത്താൻ കഴിഞ്ഞില്ല,ആരെങ്കിലും അവിടെ കൊണ്ടിട്ടതാവും എന്നെ പുറത്തറിയു
അതുകൊണ്ട് തന്നെയാണ് ഇരുമ്പ് കമാലിനെ കാര്യങ്ങൾ വീക്ഷിക്കാൻ നിയോഗിച്ചതും.
ഭൈരവനുമായി അവർ പോയതും
അതുവരെയുള്ള കാര്യങ്ങൾ കമാൽ ഇരുമ്പിനെ അറിയിച്ചു.
നീയാ ഓട്ടോ ഏതെന്നു ശ്രദ്ധിച്ചോ
നമ്പർ ഞാൻ മെസ്സേജ് ചെയ്തിട്ടുണ്ട് അണ്ണാ.ഒരു ആപേ ആണ്.
“എന്നാ ശരി കമാലെ…..ഹോസ്പിറ്റൽ
കണ്ടുപിടിച്ചു കാര്യങ്ങൾ അറിയിക്കാൻ വേറെ ആളെയിടാം.
നീ തല്ക്കാലം സീനിൽ നിന്ന് മാറിക്കോ”
ഫോൺ കട്ടായതും കമാൽ തന്റെ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്ത് തന്റെ താവളം ലക്ഷ്യമാക്കി കുതിച്ചു.
*****
ജനറൽ ഹോസ്പിറ്റൽ പരിസരം.
ഓട്ടോ പ്രധാന കവാടത്തിനു മുന്നിൽ വന്നുനിന്നു.വളരെ വേഗത്തിൽ വന്നു നിന്ന ഓട്ടോ കണ്ട് അറ്റൻഡർമാർ ഓടിയെത്തി.മൃതാവസ്ഥയിലുള്ള ഭൈരവനെയും സ്ട്രച്ചറിൽ കിടത്തി കാഷ്വാലിറ്റി ലക്ഷ്യമാക്കിയവർ കുതിച്ചു.
അകത്ത് ഒരാളുടെ മുറിവ് വച്ചു കെട്ടുന്ന തിരക്കിലായിരുന്നു ഡോക്ടർ.ഭൈരവനെ അകത്തേക്ക് കയറ്റിയതും രണ്ട് സിസ്റ്റർമാർ ഓടി വന്ന് അയാളുടെ ദേഹത്തു ലീഡ്സ് ഒട്ടിച്ചു മോണിറ്ററിലേക്ക് ഘടിപ്പിച്ചു.
കഥ നന്നായിട്ട് പോകുന്നുണ്ട്.keep writing.കഥയിൽ എന്നെ അത്ഭുതപ്പെടുത്തിയത് മെഡിക്കൽ terminology and procedures വ്യക്തമായി പറഞ്ഞതാണ്…. Alby മെഡിക്കൽ ഫീൽഡിൽ ആണോ വർക്ക് ചെയ്യുന്നേ
എന്റൻപോന്നെ. വീണ്ടും സസ്പെൻസ്…
താങ്ക് യു ബ്രൊ