മോണിറ്ററിൽ വൈറ്റൽ സൈൻസിന്റെ ഗ്രാഫും വാല്യൂവും തെളിഞ്ഞു നിന്നു.ഒരാൾ മാനുവൽ ബി പി നോക്കുന്ന സമയം മറ്റേ സിസ്റ്റർ ഐ വി ലൈൻ ഫിക്സ് ചെയ്തു ബ്ലഡ് സാമ്പിൾ എടുത്തിരുന്നു.അപ്പോൾ ഡോക്ടറും അങ്ങോട്ടെത്തി.
ഭൈരവനരികിൽ എത്തിയ ഡോക്ടർ
മോണിറ്ററിലേക്ക് നോക്കി.ശേഷം
സ്റ്റെത്തു വച്ച് ലങ്സ് നോക്കി എയർ എൻട്രി ഉറപ്പ് വരുത്തി.എയർവെ ക്ലിയർ ആണെന്ന് അയാൾക്ക് ഉറപ്പായി.മോണിറ്റർ പ്രകാരം ശ്വാസ ഗതിയും ശരീരത്തിലെ ഓക്സിജൻ
ലെവലും സേഫ് സോണിൽ തുടരുന്നു
പക്ഷെ പൾസും ബി പി യും വീക്ക് ആണ്,സൈനസ് ബ്രാഡിയാണ് ഹാർട്ടിന്റെ റിതം അപ്പോൾ.
മാനവൽ ആയി ബ്രെക്കിയൽ പൾസ് നോക്കിയപ്പോൾ ഫീൽ ചെയ്യാൻ
നന്നേ ബുദ്ധിമുട്ട്.ശേഷം കരോട്ടിഡ് നോക്കി,അവിടെ നേരിയ തോതിൽ പൾസ് ഫീൽ ചെയ്യുന്നുണ്ട്.
തുടയിലെ മുറിവും രക്തം കട്ടപിടിച്ചു കിടക്കുന്നതും കണ്ട ഡോക്ടർ ഡിസ്റ്റൽ ഏരിയയിലുള്ള പൾസ് വാച്ച്
ചെയ്തു.തുടക്കു താഴെയുള്ള ഭാഗത്തു പൾസ് ലഭിക്കുന്നില്ല.അത് അർത്ഥമാക്കുന്നത് ഇടതു കാലിലേക്ക് ഉള്ള രക്തയോട്ടം നിലച്ചിരിക്കുന്നു.ചിലപ്പോൾ ഫിമോറൽ ആർട്ടറി കട്ട് ആയതാവാം കാരണം.
ഇതിനിടയിൽ തന്നെ ഡോക്ടറുടെ നിർദ്ദേശങ്ങൾ സ്വീകരിച്ചു സിസ്റ്റർ ഫ്ലൂയിഡ് സ്റ്റാർട്ട് ചെയ്തിരുന്നു.ഏത്ര വേഗം ഫ്ലൂയിഡ് റീപ്ലേസ് ചെയ്യുക എന്നതാണ് പ്രാധമികമായി ചെയ്യാൻ ഉള്ളത്.
മുറിവ് ക്ലീൻ ചെയ്യാനായി ഭൈരവന്റെ
ക്ലോത്ത് സിസ്റ്റർമാർ ചേർന്ന് മുറിച്ചു മാറ്റിയ നേരം ഡോക്ടർ അയാളുടെ കാല് നോക്കി.ആഴത്തിലുള്ള മുറിവാണ്.ചുറ്റും രക്തം കട്ട പിടിച്ചിരിക്കുന്നു.മുട്ടിനു താഴേക്ക് നീലനിറത്തിൽ നീര് വച്ചു വീർത്തിട്ടുണ്ട്.ഫ്ലൂയിഡ് വേഗം കയറ്റുന്നതുകൊണ്ട് വൈറ്റൽ വീണ്ടും താഴാതെ നിൽക്കുന്നു,എങ്കിലും ഉയരുന്നുണ്ടായിരുന്നില്ല.ഭൈരവൻ ഹൈപ്പോ വൊളീമിക് ഷോക്കിൽ ആണ്,ഒപ്പം കമ്പാർട്ട്മെന്റ് സിൻഡ്രോം എന്ന അവസ്ഥയിലും എത്തിയിരിക്കുന്നു എന്നയാൾ വിലയിരുത്തി.
“സിസ്റ്ററേ…… സാമ്പിൾ എടുത്തോ?”
വൂണ്ട് ക്ലീൻ ചെയ്യുന്നതിന് ഇടയിൽ അയാൾ ചോദിച്ചു
യെസ് ഡോക്ടർ…….
റുട്ടീൻ ടെസ്റ്റ് എല്ലാം വിടണം.പിന്നെ കൊയാഗുലേഷൻ പ്രൊഫൈൽ,ദെൻ
ബ്ലഡ് ഗ്രൂപ്പ് ചെയ്തു അർജെന്റ് ആയി ഒരു മൂന്ന് യൂണിറ്റ് ബ്ലഡ് അറേഞ്ച് ചെയ്തിട്ട് ഇന്റെന്സിവ് കെയറിൽ ഷിഫ്റ്റ് ചെയ്യൂ.
ശരി ഡോക്ടർ…….
കഥ നന്നായിട്ട് പോകുന്നുണ്ട്.keep writing.കഥയിൽ എന്നെ അത്ഭുതപ്പെടുത്തിയത് മെഡിക്കൽ terminology and procedures വ്യക്തമായി പറഞ്ഞതാണ്…. Alby മെഡിക്കൽ ഫീൽഡിൽ ആണോ വർക്ക് ചെയ്യുന്നേ
എന്റൻപോന്നെ. വീണ്ടും സസ്പെൻസ്…
താങ്ക് യു ബ്രൊ