ശംഭുവിന്റെ ഒളിയമ്പുകൾ 32 [Alby] 385

*****
പ്രതീക്ഷിക്കാത്തത് സംഭവിച്ച കാര്യം വൈകിട്ടത്തെ പതിവ് ചർച്ചയിൽ വിശകലനം ചെയ്യുകയായിരുന്നു അവർ.സലിം ഒപ്പമുണ്ട്,കൂടാതെ തത്കാലം മറ്റൊരു ഡിപ്പാർട്മെന്റിൽ മാറിക്കയറാനുള്ള ശ്രമം നടത്താതെ സ്പെഷ്യൽ ഓഡറിന്റെ ബലത്തിൽ സ്റ്റേഷനിലെ ഓഫീസ് ജോലികൾക്ക് സലീമിനെ നിയമിച്ചിരുന്നു.മാധവന്
എതിരെ ഒടുക്കത്തെ കളിക്കായി
തുനിഞ്ഞിറങ്ങിയ രാജീവും സഘവും
ഇടക്കിതുപോലെ ഒത്തുകൂടി
അതുവരെയുള്ളതും മുന്നോട്ടുള്ളതും കൂട്ടിക്കിഴിച്ച് വ്യക്തമായ ധാരണ പുലർത്തിക്കൊണ്ടാണ് ഓരോ ചുവട് വക്കുന്നതും.”മ്മ്മ്……..അവൾ കയറി വന്നപ്പോൾ തന്നെ മനസ്സിലാക്കണ്ടെ പത്രോസ് സാറെ അവൾ തിരിഞ്ഞു എന്ന്”
രാജീവ്‌ പറഞ്ഞു.”അതല്ല സാറെ……ആദ്യം ഞാനൊന്ന് ശങ്കിച്ചതാ,ഒരു പ്രതീക്ഷയുണ്ടാരുന്നു.
പക്ഷെ……അവളുടെ ഭാഗത്തു നിന്ന് അങ്ങനെയൊരു നീക്കം,അറ്റ് ലീസ്റ്റ്
ഏതെങ്കിലും ഒരുത്തന്റെ പേരെങ്കിലും പറയുമെന്ന് കരുതി.എന്നിട്ടോ പരാതി അടപടലം പിൻവലിച്ചു.അവൾ യാത്ര
പോയീ പോലും.ഒടുക്കം നമ്മളെ ഊശിയാക്കുന്ന വാർത്താനവും,ഒന്ന് ആക്കാനെന്നപോലെ ഒരു പെറ്റി കേസും.നായിന്റെ മോള്.”പത്രോസിന് അവളുടെ ഇൻസൾട്ട് നൽകിയ അരിശം മാറിയിരുന്നില്ല.

“ഇതൊരു കളിയാണ് പത്രോസ് സാറെ.മാധവൻ ചൂണ്ടയെറിഞ്ഞു, അതിൽ കൊരുത്തിരിക്കുന്ന ഇര ആ ടീച്ചറും.അവർ പരാതി പിൻവലിച്ചത് തന്നെ മാധവന്റെ ഒരു തലവേദന കുറച്ചുകാണും.പിന്നെ അവളുടെ പരാതി,എന്റെ മനസ്സ് പറയുന്നു അത് മുന്നോട്ട് നീക്കിയാൽ ആരോ നമുക്ക് പിടിതരും.മാധവൻ എന്തോ കരുതി കൂട്ടിയാണ് അതുറപ്പാ”സലിം പറഞ്ഞു

“അതെ പത്രോസെ…….മാധവൻ
എന്തോ മനസ്സിൽ കണ്ടിട്ടുണ്ട്.അത്
തത്കാലം അറിയില്ലെങ്കിലും ഒന്ന് കരുതിയിരിക്കണം.അയാളുടെ കളിയിൽ ചേർന്നുകൊണ്ട് മാധവന് എതിരെ തിരിഞ്ഞു കളിക്കുക,അതാ നമ്മൾ ചെയ്യാൻ പോകുന്നത്.അതിന് അവരുടെ കൂട്ടത്തിൽ നിന്നും ഒരാളെ കിട്ടണം.”അത്രയും പറഞ്ഞുകൊണ്ട്
പത്രോസിന്റെ തോളിൽ തട്ടി രാജീവ്‌ ആശ്വസിപ്പിച്ചു.

“ഒന്ന് പിടിപ്പിച്ചിട്ട് കൂളാക് പത്രോസ് സാറെ.അളിയൻ പറഞ്ഞതുപോലെ അവരിൽ ഒരുത്തനെ നമുക്കനുകൂലമാക്കിയാൽ കാര്യങൾ എളുപ്പമാകും.”സലിം രാജീവന്റെ വാക്കുകൾ ശരിവച്ചു.

“അവരിൽ നിന്നും ഒരുവൻ എന്ന് പറയുമ്പോൾ?”പത്രോസ് തന്റെ സംശയം പറഞ്ഞു.

“പത്രോസ് സാറെ………അവരുടെ കൂട്ടത്തിൽ നിൽക്കുന്നതുകൊണ്ട് തൃപ്തിയില്ലാത്ത ഒരുവൻ,അങ്ങനെ ഒരാൾ ഏത് കൂട്ടത്തിലും കാണും. ഉദാഹരണം ഇവിടെത്തന്നെയുണ്ട്, നമ്മുടെ ദാമോദരൻ.അതൊരു പൊതുവായ കാര്യമാണ്.അങ്ങനെ ഒരുവനുണ്ടെങ്കിൽ അവൻ നമുക്ക് ഉപകാരപ്പെടും.”

“അല്ല ദാമോദരന്റെ കാര്യം എങ്ങനാ?”

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

114 Comments

Add a Comment
  1. Happy Onam….
    Still waiting…..

    1. ഹാപ്പി ഓണം ബ്രൊ.

      കഥ അയച്ചിട്ടുണ്ട്.ഇന്ന് വരും എന്ന് കരുതുന്നു

      1. Any time update man….

        1. നൊ അപ്ഡേറ്റ് ഫ്രം ഡോക്ടർ

  2. ആൽബിച്ചായോ………

    1. കഥ അയച്ചിട്ടുണ്ട് ny ബ്രൊ

      ഒനാശംസകൾ

  3. Ithra divasam gap idallettaaa…. we r waiting…

    1. ഓക്കേ.ശ്രമിക്കാം ബ്രൊ

  4. നാളെ ഓണ സമ്മാനം ഉണ്ടാകുമോ..?
    കാത്തിരിക്കുന്നു
    എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും ഒരായിരം ഓണാശംസകൾ

    1. ഹാപ്പി ഓണം അനി ബ്രൊ.

      കഥ അയച്ചിട്ടുണ്ട്.ഇന്ന് വരുമെന്ന് കരുതുന്നു

      ആൽബി

  5. ആൽബിച്ചായോ എന്തായി, ഇന്ന് submit ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
    ഏവർക്കും ഓണാശംസകൾ???

    1. ഹാപ്പി ഓണം ബ്രൊ.

      കഥ അയച്ചിട്ടുണ്ട്.ഇന്ന് വരും എന്ന് കരുതുന്നു

  6. കുരുടി

    ആൽബിച്ച വെയ്റ്റിംഗ് ആണ്❤?

    1. ഹാപ്പി ഓണം ബ്രൊ.

      കഥ അയച്ചിട്ടുണ്ട്.ഇന്ന് വരും എന്ന് കരുതുന്നു

  7. അച്ചായാ പോസ്റ്റ് ചെയ്തോ

    1. ഹാപ്പി ഓണം ബ്രൊ.

      കഥ അയച്ചിട്ടുണ്ട്.ഇന്ന് വരും എന്ന് കരുതുന്നു

      1. Time അറിയാമോ

        1. ടൈം അറിയില്ല ബ്രൊ.ഡോക്ടർ ഒന്നും പറഞ്ഞില്ല

  8. അപ്‌ലോഡ് ചെയ്യുമ്പോൾ ഒരു മെസസേജ് ഇവിടെ ഇടുക

    1. തീർച്ചയായും ഇടാം

      1. അച്ചായാ സബ്മിറ്റ് ചെയ്തോ
        Waiting ??❤️❤️

        1. ഇല്ല.എഡിറ്റിങ് നടക്കുന്നു

          1. Any update man., waiting

          2. നാളെ പോസ്റ്റ് ചെയ്യും

  9. ആൽബി ബ്രോ. നാളെയോ മറ്റന്നാളോ പ്രതീക്ഷിക്കാമോ അടുത്ത ഭാഗം….

    1. പ്രതീക്ഷിക്കാം

  10. ആൽബിച്ചായാ…. any updates. കട്ട വെയ്റ്റിങ് ആണ്.

    1. അടുത്ത ഭാഗം എഡിറ്റിങ് നടക്കുന്നു.ഉടനെ വരും

  11. ആദ്യമായ് ആണ് ഇതിൽ comment ഇടുന്നത് ആദ്യം അതിന് ക്ഷമചോദിക്കുന്നു
    പിന്നെ താങ്കളുടെ കഥ അടിപൊളിയാട്ട് പോകുന്നുണ്ട് അപരാജിതൻ വായ്ച്ചു തുടങ്ങിയതാണ് ഇപ്പോൾ ഒരു പാട് like ഉള്ള കഥകൾ തിരഞ്ഞ് പിടിച്ച് വായ്ക്കാറുണ്ട് ഒന്നെ പറയാനോള്ളു അവസാനംവച്ച് കരയിപ്പിക്കരുത്.

    1. താങ്ക് യു അനി ബ്രൊ

      ക്ഷമയുടെ ആവശ്യം ഒന്നുമില്ല.ഇട്ടല്ലോ അത് സന്തോഷം തരുന്ന കാര്യം ആണ്.ഇഷ്ടം ആയതിൽ വളരെ സന്തോഷം.അവസാനം കരയിക്കില്ല

      ആൽബി

  12. അച്ചായാ ഈ ആഴ്ച എന്ന പറഞ്ഞത്
    കട്ട വെയ്റ്റിംഗ് ??

    1. അതെ……..ഈ ആഴ്ച വരും

      1. എന്നാണെന്ന് പറയാൻ പറ്റുമോ

        1. ശനിയാഴ്ച അങ്ങേ അറ്റം പോയാൽ ഞായറാഴ്ച്ച രാവിലെ വരും

  13. മോനെ അസുഖം ഒക്കെ മനസില്ലായിട്ടുണ്ട് അത് വീട്.ഇപ്പോ കഥ കുറച്ചൂടെ ഫാസ്റ്റ് ആയി മുന്നോട്ട് പോകാൻ ആണ് എനിയ്ക്ക് തോന്നുന്നത്.ന്തായാലും കാണാം.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.വൈകിപ്പിക്കാരുത്.

    സാജിർ

    1. സജീർ ബ്രൊ…..

      അടുത്ത ഭാഗം എഴുതിത്തുടങ്ങിയെന്ന് ആദ്യം തന്നെ പറയട്ടെ.ഈ അധ്യായം അവസാന ഭാഗങ്ങളെ ബന്ധിപ്പിക്കാനുള്ള ഒരു പാലം എന്ന രീതിയിൽ എഴുതിയതാണ്.വേഗം കുറച്ചു കൂടി കൂട്ടാം കേട്ടൊ.

      സന്തോഷം സ്നേഹം നന്ദി

  14. കുരുടി

    ആൽബിച്ച ,
    തെണ്ടിത്തരം കാണിക്കരുത്
    ഇവിടം വരെ കൊണ്ടുവന്നിട്ടു . ഒന്നും ഒപ്പിക്കരുത് ഭീഷണിയല്ല അപേക്ഷയാണ്

    1. ഹേയ്………ഒരിക്കലും ഇല്ല ബ്രൊ.കൂൾ ആയിരിക്കൂ

      1. കുരുടി

        ട്യൂമറിന്റെ കാര്യം പറഞ്ഞോണ്ടാ .
        ഒന്നും തോന്നരുത്?

        1. അത് മനസിലായി ബ്രൊ

  15. അടുത്ത പാർട്ട് എന്ന് വരും

    1. നെക്സ്റ്റ് വീക്ക്

  16. MR. കിംഗ് ലയർ

    ആൽബിച്ചായ,

    ഒരു ഗർഭം മണക്കുന്നുണ്ട്‌ (എന്റെ മാത്രം തോന്നൽ ആണോ എന്നറിയില്ല ?)

    സംഭവം കളർആവുന്നുണ്ട്,അടുത്ത നിമിഷം എന്ത് നടക്കും എന്നൊരു ആകാംഷ ഉടനീളമുണ്ട്. വീണക്കുള്ള സമ്മാനം എന്തെന്നറിയാനുള്ള കൊതിയോടെ കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം
    സ്വന്തം
    കിംഗ് ലയർ

    1. നുണയാ……

      എന്താണ് മനക്കുന്നത് എന്ന് അടുത്ത അധ്യായം വരുമ്പോൾ അറിയാം.ഗർഭം മാറി ട്യൂമർ ആവാൻ ഒന്നോ രണ്ടോ വാക്കും മതി.
      സൊ കാത്തിരിക്കുമല്ലോ.

      നല്ല വായനക്കും അഭിപ്രായത്തിനും നന്ദി

      സ്നേഹപൂർവ്വം
      ആൽബി

      1. അച്ചായാ ചതികല്ലേ വീണയെ ഒന്നും ചെയ്യരുത് അവള് ഒരു പാട് അനുഭവിച്ചതാണ് അതുകൊണ്ട് അവൾക്ക് നല്ലൊരു ജീവിതം ശംഭുവും ആയി വേണം please

        1. അപ്രതീക്ഷിതമായത് പ്രതീക്ഷിക്കു എന്നല്ലേ ഡെവിൾ ബ്രൊ.നമുക്ക് നോക്കാം.

          1. സംഖട പെടുത്തരുത് പ്ലീസ്

          2. സങ്കടപ്പെടുത്തില്ല ഡെവിൾ ബ്രൊ

  17. സൂപ്പറാവുന്നുണ്ട് ആൽബിച്ചാ. പിന്നെ എനിക്ക് ചെറിയൊരു മൈനസ് Pointചൂണ്ടിക്കാട്ടുവാനുണ്ട്, അത് ചിലപ്പോ എൻ്റെ തോന്നൽ മാത്രമാകാനും മതി. സംഗതി എന്താണെന്നു വച്ചാൽ എല്ലാ കഥാപാത്രങ്ങളും ഒരേ രീതിയിലുള്ള സംസാരരീതികളും പെരുമാറ്റങ്ങളുമൊക്കെയായിട്ടാണ് എനിക്ക് ഫീൽ ആവുന്നത് അതായത് ശംഭുവായാലും മാധവനായാലും ഇരുമ്പുസുരയായാലും പിന്നെ പോലീസുകാരും മറ്റുള്ള കഥാപാത്രങ്ങളുമെല്ലാം ബുദ്ധിപരമായി ഒരേ രീതിയിൽ സംസാരിക്കുന്നു പെരുമാറുന്നു. സംഗതി എൻ്റെ ഒരു കുബുദ്ധിയിൽ തോന്നിയതാവാം ആൽബി ബ്രോ തെറ്റിദ്ധരിക്കരുത്.

    1. പ്രിയ സജീർ…..

      ചൂണ്ടിക്കാട്ടിയത് ഞാൻ മനസിലാക്കുന്നു.ഒരു പോരായ്മയുണ്ട് അതിൽ.ഇനി അങ്ങനെ ഒന്ന് വരാതെ നോക്കാം.സത്യം പറഞ്ഞാൽ അങ്ങനെ ഒന്ന് ഇപ്പൊ ആണ് ശ്രദ്ധിക്കുന്നത്.
      ചൂണ്ടിക്കാട്ടിയതിന് പ്രത്യേകം നന്ദി.

      ആൽബി

Leave a Reply

Your email address will not be published. Required fields are marked *