ശംഭുവിന്റെ ഒളിയമ്പുകൾ 32 [Alby] 382

തലയടിച്ചാണ് വീണിരുന്നതെങ്കിലൊ”അവൻ അവളെ കോരിയെടുത്തു ദിവാനിലേക്ക് കിടത്തിയിരുന്നു.”ഈ ചെക്കൻ എന്നെ രോഗിയാക്കും.
എനിക്ക് ഒന്നൂല്ല ശംഭുസെ.”ഇടയിൽ അവൾ പറഞ്ഞു.”മിണ്ടാതെ നിക്ക് പെണ്ണെ.തല ചുറ്റല് തോന്നിയാൽ എന്താ ചെയ്യണ്ടേന്ന് കൊച്ചു കുട്ടികൾക്ക് വരെ അറിയാം.
വല്ല അസ്വസ്ഥതയും തോന്നിയാൽ ഒന്ന് പിടിച്ചു നിക്കുവോ ഇരിക്കുവോ ചെയ്യാതെ ഓടി വല്ലിടത്തും ഉരുണ്ട് വീണിട്ട് പറയുന്നത് കേട്ടില്ലേ.”

“എനിക്ക് കുഴപ്പം ഒന്നുമില്ല ശംഭുസെ”
അവശതയോടെയാണ് അവളത് പറഞ്ഞതും.

“അത് മുഖത്ത് കാണാനുണ്ട്.”അതും പറഞ്ഞു അവളെയവിടെ കിടത്തി
അവൻ അകത്തേക്ക് പോയി.വേഗം തന്നെ ഒരു ലെമൺ പിഴിഞ്ഞു ഉപ്പും ചേർത്ത വെള്ളം അവൾക്ക് വേണ്ടി അവൻ തയ്യാറാക്കി.

“എണീക്ക് ഏതായാലും ഒന്ന് ചെക്കപ്പ് ചെയ്തു വരാം”വെള്ളം കുടിപ്പിച്ചു കഴിഞ്ഞതും ശംഭു പറഞ്ഞു.

“അതൊന്നും വേണ്ട പൊന്നെ.
എനിക്ക് ഒന്നുറങ്ങിയാൽ മതി.”വീണ മടിപിടിച്ചു.

“അത് നീയാണോ തീരുമാനിക്കുന്നത്.
മറുത്തൊന്നും പറയാൻ നിക്കണ്ട,
ഹോസ്പിറ്റലിൽ കാണിച്ചിട്ടെയുള്ളൂ. എന്റെ കാര്യത്തിൽ എങ്ങനെയൊ അതേ ഉത്തരവാദിത്വം എനിക്കുമുണ്ട് ”
ശംഭു കടുപ്പത്തിൽ പറഞ്ഞപ്പോൾ അവൾ പത്തി താഴ്ത്തി.അവനോട് മാത്രം മറുത്തുപറയാൻ അവൾക്ക് കഴിയില്ല.അവളിലെ ആ മാറ്റം ഇടക്ക് ഗായത്രി പറയാറുമുണ്ട്.സാധാരണ അവസരങ്ങളിൽ പോലും ചിലപ്പോൾ സാവിത്രിയോടും വീണ വാശി പിടിക്കാറുണ്ട്.പക്ഷെ അവന് മുന്നിൽ അവളുടെ വാശിക്ക് അധികം ആയുസ്സില്ല എന്ന് സാവിത്രിക്കും അറിയുന്ന കാര്യമാണ്.ഒരു പക്ഷെ പിടിവീണാലും ഒന്ന് പറഞ്ഞാൽ അവൾ വഴങ്ങും എന്നറിവുള്ളതു കൊണ്ട് തന്നെയാണ് ശംഭു ഒരുങ്ങി ഇറങ്ങിയത് പോലും.

അവൻ തന്നെയാണ് അവളുടെ ഉടുപ്പ് മാറ്റിയതും.അവശതയിലും അവളുടെ മുഖം നാണത്താൽ ചുവന്നിരുന്നു. വളരെ ശ്രദ്ധയോടെയാണ് അവൻ
അവളെയും കൈകളിലെടുത്തുകൊണ്ടാണ്ട്
മുറ്റത്തെക്കിറങ്ങിയത് പോലും.

ഹോസ്പിറ്റലിലേക്കുള്ള വഴിമദ്ധ്യേ ശംഭുവിന്റെ ഫോൺ വീണ്ടും ചിലച്ചു.
ചെറിയ തളർച്ചയിലും അല്പം ദേഷ്യം മുഖത്ത് വരുത്തി അവളവനെ നോക്കി.തന്റെ പരിഭവം കാണിക്കാൻ വേറെ വഴിയില്ലല്ലോ അവൾക്ക്.
മറുതലക്കൽ പറഞ്ഞത് അവനൊന്ന് മൂളിക്കേൽക്കുകമാത്രം ചെയ്തു.
വഴിവക്കിൽ നിർത്തിയുള്ള ഫോൺ വിളിക്കിടയിൽ അവൾ കാട്ടിയ കുസൃതി അവൻ കാര്യമാക്കിയതും ഇല്ല.

“അതെ,ചെക്കപ്പ് കഴിഞ്ഞിട്ട് ഒരിടം വരെ പോകണം.എന്റെ പെണ്ണിനൊരു സമ്മാനം തരുന്നുണ്ട് ഞാൻ.”ഫോൺ വച്ചു വണ്ടി മുന്നോട്ടെടുത്തുകൊണ്ട് ശംഭു പറഞ്ഞു.
**********
തുടരും
ആൽബി

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

114 Comments

Add a Comment
  1. Happy Onam….
    Still waiting…..

    1. ഹാപ്പി ഓണം ബ്രൊ.

      കഥ അയച്ചിട്ടുണ്ട്.ഇന്ന് വരും എന്ന് കരുതുന്നു

      1. Any time update man….

        1. നൊ അപ്ഡേറ്റ് ഫ്രം ഡോക്ടർ

  2. ആൽബിച്ചായോ………

    1. കഥ അയച്ചിട്ടുണ്ട് ny ബ്രൊ

      ഒനാശംസകൾ

  3. Ithra divasam gap idallettaaa…. we r waiting…

    1. ഓക്കേ.ശ്രമിക്കാം ബ്രൊ

  4. നാളെ ഓണ സമ്മാനം ഉണ്ടാകുമോ..?
    കാത്തിരിക്കുന്നു
    എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും ഒരായിരം ഓണാശംസകൾ

    1. ഹാപ്പി ഓണം അനി ബ്രൊ.

      കഥ അയച്ചിട്ടുണ്ട്.ഇന്ന് വരുമെന്ന് കരുതുന്നു

      ആൽബി

  5. ആൽബിച്ചായോ എന്തായി, ഇന്ന് submit ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
    ഏവർക്കും ഓണാശംസകൾ???

    1. ഹാപ്പി ഓണം ബ്രൊ.

      കഥ അയച്ചിട്ടുണ്ട്.ഇന്ന് വരും എന്ന് കരുതുന്നു

  6. കുരുടി

    ആൽബിച്ച വെയ്റ്റിംഗ് ആണ്❤?

    1. ഹാപ്പി ഓണം ബ്രൊ.

      കഥ അയച്ചിട്ടുണ്ട്.ഇന്ന് വരും എന്ന് കരുതുന്നു

  7. അച്ചായാ പോസ്റ്റ് ചെയ്തോ

    1. ഹാപ്പി ഓണം ബ്രൊ.

      കഥ അയച്ചിട്ടുണ്ട്.ഇന്ന് വരും എന്ന് കരുതുന്നു

      1. Time അറിയാമോ

        1. ടൈം അറിയില്ല ബ്രൊ.ഡോക്ടർ ഒന്നും പറഞ്ഞില്ല

  8. അപ്‌ലോഡ് ചെയ്യുമ്പോൾ ഒരു മെസസേജ് ഇവിടെ ഇടുക

    1. തീർച്ചയായും ഇടാം

      1. അച്ചായാ സബ്മിറ്റ് ചെയ്തോ
        Waiting ??❤️❤️

        1. ഇല്ല.എഡിറ്റിങ് നടക്കുന്നു

          1. Any update man., waiting

          2. നാളെ പോസ്റ്റ് ചെയ്യും

  9. ആൽബി ബ്രോ. നാളെയോ മറ്റന്നാളോ പ്രതീക്ഷിക്കാമോ അടുത്ത ഭാഗം….

    1. പ്രതീക്ഷിക്കാം

  10. ആൽബിച്ചായാ…. any updates. കട്ട വെയ്റ്റിങ് ആണ്.

    1. അടുത്ത ഭാഗം എഡിറ്റിങ് നടക്കുന്നു.ഉടനെ വരും

  11. ആദ്യമായ് ആണ് ഇതിൽ comment ഇടുന്നത് ആദ്യം അതിന് ക്ഷമചോദിക്കുന്നു
    പിന്നെ താങ്കളുടെ കഥ അടിപൊളിയാട്ട് പോകുന്നുണ്ട് അപരാജിതൻ വായ്ച്ചു തുടങ്ങിയതാണ് ഇപ്പോൾ ഒരു പാട് like ഉള്ള കഥകൾ തിരഞ്ഞ് പിടിച്ച് വായ്ക്കാറുണ്ട് ഒന്നെ പറയാനോള്ളു അവസാനംവച്ച് കരയിപ്പിക്കരുത്.

    1. താങ്ക് യു അനി ബ്രൊ

      ക്ഷമയുടെ ആവശ്യം ഒന്നുമില്ല.ഇട്ടല്ലോ അത് സന്തോഷം തരുന്ന കാര്യം ആണ്.ഇഷ്ടം ആയതിൽ വളരെ സന്തോഷം.അവസാനം കരയിക്കില്ല

      ആൽബി

  12. അച്ചായാ ഈ ആഴ്ച എന്ന പറഞ്ഞത്
    കട്ട വെയ്റ്റിംഗ് ??

    1. അതെ……..ഈ ആഴ്ച വരും

      1. എന്നാണെന്ന് പറയാൻ പറ്റുമോ

        1. ശനിയാഴ്ച അങ്ങേ അറ്റം പോയാൽ ഞായറാഴ്ച്ച രാവിലെ വരും

  13. മോനെ അസുഖം ഒക്കെ മനസില്ലായിട്ടുണ്ട് അത് വീട്.ഇപ്പോ കഥ കുറച്ചൂടെ ഫാസ്റ്റ് ആയി മുന്നോട്ട് പോകാൻ ആണ് എനിയ്ക്ക് തോന്നുന്നത്.ന്തായാലും കാണാം.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.വൈകിപ്പിക്കാരുത്.

    സാജിർ

    1. സജീർ ബ്രൊ…..

      അടുത്ത ഭാഗം എഴുതിത്തുടങ്ങിയെന്ന് ആദ്യം തന്നെ പറയട്ടെ.ഈ അധ്യായം അവസാന ഭാഗങ്ങളെ ബന്ധിപ്പിക്കാനുള്ള ഒരു പാലം എന്ന രീതിയിൽ എഴുതിയതാണ്.വേഗം കുറച്ചു കൂടി കൂട്ടാം കേട്ടൊ.

      സന്തോഷം സ്നേഹം നന്ദി

  14. കുരുടി

    ആൽബിച്ച ,
    തെണ്ടിത്തരം കാണിക്കരുത്
    ഇവിടം വരെ കൊണ്ടുവന്നിട്ടു . ഒന്നും ഒപ്പിക്കരുത് ഭീഷണിയല്ല അപേക്ഷയാണ്

    1. ഹേയ്………ഒരിക്കലും ഇല്ല ബ്രൊ.കൂൾ ആയിരിക്കൂ

      1. ട്യൂമറിന്റെ കാര്യം പറഞ്ഞോണ്ടാ .
        ഒന്നും തോന്നരുത്?

        1. അത് മനസിലായി ബ്രൊ

  15. അടുത്ത പാർട്ട് എന്ന് വരും

    1. നെക്സ്റ്റ് വീക്ക്

  16. MR. കിംഗ് ലയർ

    ആൽബിച്ചായ,

    ഒരു ഗർഭം മണക്കുന്നുണ്ട്‌ (എന്റെ മാത്രം തോന്നൽ ആണോ എന്നറിയില്ല ?)

    സംഭവം കളർആവുന്നുണ്ട്,അടുത്ത നിമിഷം എന്ത് നടക്കും എന്നൊരു ആകാംഷ ഉടനീളമുണ്ട്. വീണക്കുള്ള സമ്മാനം എന്തെന്നറിയാനുള്ള കൊതിയോടെ കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം
    സ്വന്തം
    കിംഗ് ലയർ

    1. നുണയാ……

      എന്താണ് മനക്കുന്നത് എന്ന് അടുത്ത അധ്യായം വരുമ്പോൾ അറിയാം.ഗർഭം മാറി ട്യൂമർ ആവാൻ ഒന്നോ രണ്ടോ വാക്കും മതി.
      സൊ കാത്തിരിക്കുമല്ലോ.

      നല്ല വായനക്കും അഭിപ്രായത്തിനും നന്ദി

      സ്നേഹപൂർവ്വം
      ആൽബി

      1. അച്ചായാ ചതികല്ലേ വീണയെ ഒന്നും ചെയ്യരുത് അവള് ഒരു പാട് അനുഭവിച്ചതാണ് അതുകൊണ്ട് അവൾക്ക് നല്ലൊരു ജീവിതം ശംഭുവും ആയി വേണം please

        1. അപ്രതീക്ഷിതമായത് പ്രതീക്ഷിക്കു എന്നല്ലേ ഡെവിൾ ബ്രൊ.നമുക്ക് നോക്കാം.

          1. സംഖട പെടുത്തരുത് പ്ലീസ്

          2. സങ്കടപ്പെടുത്തില്ല ഡെവിൾ ബ്രൊ

  17. സൂപ്പറാവുന്നുണ്ട് ആൽബിച്ചാ. പിന്നെ എനിക്ക് ചെറിയൊരു മൈനസ് Pointചൂണ്ടിക്കാട്ടുവാനുണ്ട്, അത് ചിലപ്പോ എൻ്റെ തോന്നൽ മാത്രമാകാനും മതി. സംഗതി എന്താണെന്നു വച്ചാൽ എല്ലാ കഥാപാത്രങ്ങളും ഒരേ രീതിയിലുള്ള സംസാരരീതികളും പെരുമാറ്റങ്ങളുമൊക്കെയായിട്ടാണ് എനിക്ക് ഫീൽ ആവുന്നത് അതായത് ശംഭുവായാലും മാധവനായാലും ഇരുമ്പുസുരയായാലും പിന്നെ പോലീസുകാരും മറ്റുള്ള കഥാപാത്രങ്ങളുമെല്ലാം ബുദ്ധിപരമായി ഒരേ രീതിയിൽ സംസാരിക്കുന്നു പെരുമാറുന്നു. സംഗതി എൻ്റെ ഒരു കുബുദ്ധിയിൽ തോന്നിയതാവാം ആൽബി ബ്രോ തെറ്റിദ്ധരിക്കരുത്.

    1. പ്രിയ സജീർ…..

      ചൂണ്ടിക്കാട്ടിയത് ഞാൻ മനസിലാക്കുന്നു.ഒരു പോരായ്മയുണ്ട് അതിൽ.ഇനി അങ്ങനെ ഒന്ന് വരാതെ നോക്കാം.സത്യം പറഞ്ഞാൽ അങ്ങനെ ഒന്ന് ഇപ്പൊ ആണ് ശ്രദ്ധിക്കുന്നത്.
      ചൂണ്ടിക്കാട്ടിയതിന് പ്രത്യേകം നന്ദി.

      ആൽബി

Leave a Reply

Your email address will not be published. Required fields are marked *