ശംഭുവിന്റെ ഒളിയമ്പുകൾ 32 [Alby] 382

വിക്രമൻ നേരെ പോയത് ബാറിലെക്കാണ്.”എന്താ സാറെ ഇവിടെ?”എന്നയാൾ ചോദിക്കുകയും ചെയ്തു.

“താൻ വാടോ.”വിക്രമൻ അയാളെയും കൊണ്ട് അകത്തേക്ക് കയറി.
ഏകദേശം ഒഴിഞ്ഞ കോണിലായി കാബിനിനുള്ളിൽ അവർ ഇരിപ്പിടം കണ്ടെത്തി.

“ഒരു ഓൾഡ് മങ്ക് ഫുള്ള്,സോഡാ, ചില്ലിച്ചിക്കൻ ബോൺ ലെസ്സ് ഡ്രൈ ഫുള്ള്”ഓർഡർ എടുക്കാൻ വന്ന പയ്യനോട് വിക്രമൻ വേണ്ടുന്നത് പറഞ്ഞശേഷം പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്തു ചുണ്ടിൽ വച്ചു.

“എന്താടോ?”അന്തം വിട്ടു തന്നെ നോക്കിയിരിക്കുന്ന സെക്യൂരിറ്റിയോട് വിക്രമൻ ചോദിച്ചു.

“എനിക്കൊന്നും മനസിലാകുന്നില്ല സർ.”അയാൾ മറുപടി നൽകി.

“ഒന്നുല്ല….ഒന്ന് കൂടണം എന്ന് തോന്നി.
അത്രതന്നെ.”വിക്രമൻ മറുപടി നൽകിയതോടൊപ്പം ഒരു സിഗരറ്റ് അയാൾക്ക് നേരെയും നീട്ടിക്കൊണ്ട് പുക ഊതിവിട്ടു.

അപ്പൊഴേക്കും അവരുടെ ഓർഡർ എത്തിയിരുന്നു.വിക്രമൻ തന്നെ അയാൾക്ക് മദ്യം വിളമ്പിനൽകി.
അവരുടെ ഗ്ലാസ്സുകൾ തമ്മിൽ കൂട്ടി മുട്ടി.സെക്യൂരിറ്റിയുടെ പേടി പതിയെ മാറിത്തുടങ്ങിയിരുന്നു.ഒന്ന് കിക്ക് കൂടാൻ രണ്ടാളും ഇടക്ക് ഓരോ പുകയെടുക്കും.ഓരോ നാട്ടു വർത്താനവും പറഞ്ഞുകൊണ്ട് അവർ ഗ്ലാസ്‌
കാലിയാക്കിക്കൊണ്ടിരുന്നു.അതിന് ഒപ്പം തന്നെ ഒഴിഞ്ഞ ഗ്ലാസ്സുകൾ നിറഞ്ഞുകൊണ്ടുമിരുന്നു.

“എങ്ങനെയുണ്ടെടൊ തന്റെ പുതിയ ജോലി?”ഒന്ന് മൂഡായി എന്ന് തോന്നിയ വിക്രമൻ സാധാരണ എന്ന
മട്ടിൽ ചോദിച്ചു.

“കുഴപ്പമില്ല സർ.നന്നായി പോകുന്നു.
മുൻപത്തെ ജോലിയെക്കാളും വളരെ മെച്ചമുണ്ട്.അല്പം ദൂരക്കൂടുതലുണ്ട് എന്നതൊഴിച്ചാൽ മറ്റു പ്രശ്നങ്ങളൊന്നുമില്ല.”അയാൾ മറുപടി നൽകി.

“എന്നാലും തന്റെയൊരു ഭാഗ്യം.ഇത്ര വലിയ കമ്പനിയിലൊക്കെ ജോലി കിട്ടാൻ തന്നെ ഒരു യോഗം വേണം.”
വിക്രം ഒന്നുകൂടി എറിഞ്ഞു.

“അത് ശരിയാ സാറെ,ഇന്ന് സാറെന്നെ കൂട്ടി ഇങ്ങോട്ട് വന്നില്ലേ. അത് പോലെയായിരുന്നു മേടവും.
ഒരിക്കൽ വഴിയിൽ വണ്ടി കുറുകെ നിർത്തി കേറ്റിക്കൊണ്ട് പോകുവാരുന്നു.എന്നിട്ട് ജോലിയും തന്നു.അതൊക്കെയോർക്കുമ്പോൾ ഇപ്പോഴും ഒരു വിശ്വാസക്കുറവ് തോന്നും സർ.”

“അതെന്താടൊ അങ്ങനെ?മറ്റാർക്കും ഇല്ലാത്ത പരിഗണന തനിക്ക് മാത്രം.”

“അറിയില്ല സാറെ.ഞാൻ ചോദിച്ചിട്ടും വ്യക്തമായൊരു മറുപടി ലഭിച്ചില്ല.
പിന്നെ വേലയും കൂലിയും ഇല്ലാതെ നടന്നപ്പോൾ കിട്ടിയ ജോലി,
അതുകൊണ്ട് കൂടുതൽ തിരക്കാനും പോയില്ല.”

“അത് നന്നായി.കേസിലെ സാക്ഷി ആണെന്നൊക്കെ അറിഞ്ഞാൽ ചിലപ്പോൾ ഇവന്മാരൊക്കെ തൂക്കി എടുത്തു കളയാനും മതി.”വിക്രം അയാളെ പതിയെ സ്ക്രൂ ചെയ്തു കൊണ്ടിരുന്നു.ഒപ്പം തീരുന്ന മുറക്ക് മദ്യവും ഒഴിച്ചുനൽകി.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

114 Comments

Add a Comment
  1. Happy Onam….
    Still waiting…..

    1. ഹാപ്പി ഓണം ബ്രൊ.

      കഥ അയച്ചിട്ടുണ്ട്.ഇന്ന് വരും എന്ന് കരുതുന്നു

      1. Any time update man….

        1. നൊ അപ്ഡേറ്റ് ഫ്രം ഡോക്ടർ

  2. ആൽബിച്ചായോ………

    1. കഥ അയച്ചിട്ടുണ്ട് ny ബ്രൊ

      ഒനാശംസകൾ

  3. Ithra divasam gap idallettaaa…. we r waiting…

    1. ഓക്കേ.ശ്രമിക്കാം ബ്രൊ

  4. നാളെ ഓണ സമ്മാനം ഉണ്ടാകുമോ..?
    കാത്തിരിക്കുന്നു
    എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും ഒരായിരം ഓണാശംസകൾ

    1. ഹാപ്പി ഓണം അനി ബ്രൊ.

      കഥ അയച്ചിട്ടുണ്ട്.ഇന്ന് വരുമെന്ന് കരുതുന്നു

      ആൽബി

  5. ആൽബിച്ചായോ എന്തായി, ഇന്ന് submit ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
    ഏവർക്കും ഓണാശംസകൾ???

    1. ഹാപ്പി ഓണം ബ്രൊ.

      കഥ അയച്ചിട്ടുണ്ട്.ഇന്ന് വരും എന്ന് കരുതുന്നു

  6. കുരുടി

    ആൽബിച്ച വെയ്റ്റിംഗ് ആണ്❤?

    1. ഹാപ്പി ഓണം ബ്രൊ.

      കഥ അയച്ചിട്ടുണ്ട്.ഇന്ന് വരും എന്ന് കരുതുന്നു

  7. അച്ചായാ പോസ്റ്റ് ചെയ്തോ

    1. ഹാപ്പി ഓണം ബ്രൊ.

      കഥ അയച്ചിട്ടുണ്ട്.ഇന്ന് വരും എന്ന് കരുതുന്നു

      1. Time അറിയാമോ

        1. ടൈം അറിയില്ല ബ്രൊ.ഡോക്ടർ ഒന്നും പറഞ്ഞില്ല

  8. അപ്‌ലോഡ് ചെയ്യുമ്പോൾ ഒരു മെസസേജ് ഇവിടെ ഇടുക

    1. തീർച്ചയായും ഇടാം

      1. അച്ചായാ സബ്മിറ്റ് ചെയ്തോ
        Waiting ??❤️❤️

        1. ഇല്ല.എഡിറ്റിങ് നടക്കുന്നു

          1. Any update man., waiting

          2. നാളെ പോസ്റ്റ് ചെയ്യും

  9. ആൽബി ബ്രോ. നാളെയോ മറ്റന്നാളോ പ്രതീക്ഷിക്കാമോ അടുത്ത ഭാഗം….

    1. പ്രതീക്ഷിക്കാം

  10. ആൽബിച്ചായാ…. any updates. കട്ട വെയ്റ്റിങ് ആണ്.

    1. അടുത്ത ഭാഗം എഡിറ്റിങ് നടക്കുന്നു.ഉടനെ വരും

  11. ആദ്യമായ് ആണ് ഇതിൽ comment ഇടുന്നത് ആദ്യം അതിന് ക്ഷമചോദിക്കുന്നു
    പിന്നെ താങ്കളുടെ കഥ അടിപൊളിയാട്ട് പോകുന്നുണ്ട് അപരാജിതൻ വായ്ച്ചു തുടങ്ങിയതാണ് ഇപ്പോൾ ഒരു പാട് like ഉള്ള കഥകൾ തിരഞ്ഞ് പിടിച്ച് വായ്ക്കാറുണ്ട് ഒന്നെ പറയാനോള്ളു അവസാനംവച്ച് കരയിപ്പിക്കരുത്.

    1. താങ്ക് യു അനി ബ്രൊ

      ക്ഷമയുടെ ആവശ്യം ഒന്നുമില്ല.ഇട്ടല്ലോ അത് സന്തോഷം തരുന്ന കാര്യം ആണ്.ഇഷ്ടം ആയതിൽ വളരെ സന്തോഷം.അവസാനം കരയിക്കില്ല

      ആൽബി

  12. അച്ചായാ ഈ ആഴ്ച എന്ന പറഞ്ഞത്
    കട്ട വെയ്റ്റിംഗ് ??

    1. അതെ……..ഈ ആഴ്ച വരും

      1. എന്നാണെന്ന് പറയാൻ പറ്റുമോ

        1. ശനിയാഴ്ച അങ്ങേ അറ്റം പോയാൽ ഞായറാഴ്ച്ച രാവിലെ വരും

  13. മോനെ അസുഖം ഒക്കെ മനസില്ലായിട്ടുണ്ട് അത് വീട്.ഇപ്പോ കഥ കുറച്ചൂടെ ഫാസ്റ്റ് ആയി മുന്നോട്ട് പോകാൻ ആണ് എനിയ്ക്ക് തോന്നുന്നത്.ന്തായാലും കാണാം.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.വൈകിപ്പിക്കാരുത്.

    സാജിർ

    1. സജീർ ബ്രൊ…..

      അടുത്ത ഭാഗം എഴുതിത്തുടങ്ങിയെന്ന് ആദ്യം തന്നെ പറയട്ടെ.ഈ അധ്യായം അവസാന ഭാഗങ്ങളെ ബന്ധിപ്പിക്കാനുള്ള ഒരു പാലം എന്ന രീതിയിൽ എഴുതിയതാണ്.വേഗം കുറച്ചു കൂടി കൂട്ടാം കേട്ടൊ.

      സന്തോഷം സ്നേഹം നന്ദി

  14. കുരുടി

    ആൽബിച്ച ,
    തെണ്ടിത്തരം കാണിക്കരുത്
    ഇവിടം വരെ കൊണ്ടുവന്നിട്ടു . ഒന്നും ഒപ്പിക്കരുത് ഭീഷണിയല്ല അപേക്ഷയാണ്

    1. ഹേയ്………ഒരിക്കലും ഇല്ല ബ്രൊ.കൂൾ ആയിരിക്കൂ

      1. ട്യൂമറിന്റെ കാര്യം പറഞ്ഞോണ്ടാ .
        ഒന്നും തോന്നരുത്?

        1. അത് മനസിലായി ബ്രൊ

  15. അടുത്ത പാർട്ട് എന്ന് വരും

    1. നെക്സ്റ്റ് വീക്ക്

  16. MR. കിംഗ് ലയർ

    ആൽബിച്ചായ,

    ഒരു ഗർഭം മണക്കുന്നുണ്ട്‌ (എന്റെ മാത്രം തോന്നൽ ആണോ എന്നറിയില്ല ?)

    സംഭവം കളർആവുന്നുണ്ട്,അടുത്ത നിമിഷം എന്ത് നടക്കും എന്നൊരു ആകാംഷ ഉടനീളമുണ്ട്. വീണക്കുള്ള സമ്മാനം എന്തെന്നറിയാനുള്ള കൊതിയോടെ കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം
    സ്വന്തം
    കിംഗ് ലയർ

    1. നുണയാ……

      എന്താണ് മനക്കുന്നത് എന്ന് അടുത്ത അധ്യായം വരുമ്പോൾ അറിയാം.ഗർഭം മാറി ട്യൂമർ ആവാൻ ഒന്നോ രണ്ടോ വാക്കും മതി.
      സൊ കാത്തിരിക്കുമല്ലോ.

      നല്ല വായനക്കും അഭിപ്രായത്തിനും നന്ദി

      സ്നേഹപൂർവ്വം
      ആൽബി

      1. അച്ചായാ ചതികല്ലേ വീണയെ ഒന്നും ചെയ്യരുത് അവള് ഒരു പാട് അനുഭവിച്ചതാണ് അതുകൊണ്ട് അവൾക്ക് നല്ലൊരു ജീവിതം ശംഭുവും ആയി വേണം please

        1. അപ്രതീക്ഷിതമായത് പ്രതീക്ഷിക്കു എന്നല്ലേ ഡെവിൾ ബ്രൊ.നമുക്ക് നോക്കാം.

          1. സംഖട പെടുത്തരുത് പ്ലീസ്

          2. സങ്കടപ്പെടുത്തില്ല ഡെവിൾ ബ്രൊ

  17. സൂപ്പറാവുന്നുണ്ട് ആൽബിച്ചാ. പിന്നെ എനിക്ക് ചെറിയൊരു മൈനസ് Pointചൂണ്ടിക്കാട്ടുവാനുണ്ട്, അത് ചിലപ്പോ എൻ്റെ തോന്നൽ മാത്രമാകാനും മതി. സംഗതി എന്താണെന്നു വച്ചാൽ എല്ലാ കഥാപാത്രങ്ങളും ഒരേ രീതിയിലുള്ള സംസാരരീതികളും പെരുമാറ്റങ്ങളുമൊക്കെയായിട്ടാണ് എനിക്ക് ഫീൽ ആവുന്നത് അതായത് ശംഭുവായാലും മാധവനായാലും ഇരുമ്പുസുരയായാലും പിന്നെ പോലീസുകാരും മറ്റുള്ള കഥാപാത്രങ്ങളുമെല്ലാം ബുദ്ധിപരമായി ഒരേ രീതിയിൽ സംസാരിക്കുന്നു പെരുമാറുന്നു. സംഗതി എൻ്റെ ഒരു കുബുദ്ധിയിൽ തോന്നിയതാവാം ആൽബി ബ്രോ തെറ്റിദ്ധരിക്കരുത്.

    1. പ്രിയ സജീർ…..

      ചൂണ്ടിക്കാട്ടിയത് ഞാൻ മനസിലാക്കുന്നു.ഒരു പോരായ്മയുണ്ട് അതിൽ.ഇനി അങ്ങനെ ഒന്ന് വരാതെ നോക്കാം.സത്യം പറഞ്ഞാൽ അങ്ങനെ ഒന്ന് ഇപ്പൊ ആണ് ശ്രദ്ധിക്കുന്നത്.
      ചൂണ്ടിക്കാട്ടിയതിന് പ്രത്യേകം നന്ദി.

      ആൽബി

Leave a Reply

Your email address will not be published. Required fields are marked *