ശംഭുവിന്റെ ഒളിയമ്പുകൾ 32 [Alby] 382

“അതെ,നിങ്ങളെന്നെ തിരക്കിവന്ന ഫ്ലാറ്റ്.അത് വിറ്റിട്ടൊ,രജിസ്റ്റർ ചെയ്തോ തരാം.ബാക്കി ഒരു മാസം കൊണ്ട്.അല്ലാതെ എന്നെ പൂട്ടിയിട്ടിട്ട് എന്ത് കാര്യം.”

അവസാനത്തെ പ്രതീക്ഷയെന്ന നിലയിൽ ഗോവിന്ദൻ രക്ഷപെടാനുള്ള വഴി തേടുകയായിരുന്നു.ചെട്ടിയാർ ഒരു നിമിഷം ആലോചിച്ചിരുന്നു.ശേഷം അയാൾ പറഞ്ഞുതുടങ്ങി.

“അല്ലെങ്കിലും നിന്നെ കൊല്ലാനുള്ള ഉദ്ദേശമൊന്നും എനിക്കില്ല ഗോവിന്ദ്. എനിക്കെന്റെ പണം കിട്ടണം അത്ര മാത്രം.ഫ്ലാറ്റ് എനിക്ക് തരാം എന്ന് പറഞ്ഞത് ശരി,അപ്പൊ ബാക്കി മൂന് കോടി,അതും ഒരു മാസം കൊണ്ട്.
നിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ കൂട്ടിയാൽ കൂടില്ലത്.അതുകൊണ്ട് ആരെങ്കിലും തിരക്കിവരുന്നത് വരെ നിന്നക്ക് സുഖചികിത്സ നൽകാനാ ഉദ്ദേശവും.

പിന്നെ ഞാനൊരു പലിശക്കാരനാ,
ലാഭം മാത്രം കണക്ക് കൂട്ടുന്നവൻ.ആ എനിക്ക് കൂട്ടിക്കിഴിച്ചു നോക്കുമ്പോൾ മുതല് പോലും കിട്ടാത്ത ഫ്ലാറ്റും,ഒരു മാസം കഴിഞ്ഞു കിട്ടുമെന്നുറപ്പില്ലാത്ത ബാക്കി പണവും നിന്റെ വാക്കും വിശ്വസിച്ചു പ്രതീക്ഷിക്കുന്നതിനേക്കാൾ നല്ലത് എനിക്ക് ലാഭം തരുന്ന വഴിയേ പോകുന്നതാണ്.”

“തനിക്ക് തന്റെ പണം കിട്ടണം,
എനിക്കെന്റെ ജീവനും.ചെട്ടിയാരെ…..
എനിക്കറിയാം താൻ എന്റെ പിന്നാലെയുണ്ടെന്നും,ഒരിക്കൽ പിടി വീഴുമെന്നും.അതു മുന്നിൽ കണ്ട് തന്നെയാ ഞാൻ ഓരോ ചുവടും വച്ചത്.ഞാൻ മിസ്സിങ് ആയ സമയം മുതൽ എന്നെ ആവശ്യമുള്ള മറ്റു ചിലർ അന്വേഷിച്ചിറങ്ങിയിട്ടുണ്ടാവും.
അതും തന്നെ നന്നായറിയുന്നവർ.”

“ഭയപ്പെടുത്തുകയാണോ ഗോവിന്ദ്.
നിന്നെ ഒരു വട്ടം നമ്പിയതിന്റെയാ ഇപ്പോൾ ഇങ്ങനെയൊരു സീൻ.ആ നിന്നെ ഒരിക്കൽ കൂടി…….അത്രയും മണ്ടനല്ല ചെട്ടിയാർ.”ഗോവിന്ദിന്റെ വാക്കുകൾക്ക് വിലകൊടുക്കാതെ ചെട്ടിയാർ പറഞ്ഞു.

“ഹാ…….ഞാൻ പറയട്ടെ ചെട്ടിയാരെ.
ഞാൻ വെറുതെ പറഞ്ഞതാണെന്ന് തനിക്ക് തോന്നുന്നുണ്ടോ?”

“മോനെ……ഊതല്ലേ.ഒരൊറ്റ കുത്തിന് തീരും നീ,അവിടെ തീരും നിന്റെ ഭീഷണിയും.കുറച്ചു പണം നഷ്ടം. അത് ഞാനങ്ങു സഹിക്കും.”

“അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും.ഞാൻ പറയാനുള്ളത് പറഞ്ഞു.ഇനി നിങ്ങളുടെ ഇഷ്ട്ടം”

“തത്കാലം മോനാ ഇരുട്ടുമുറിയിൽ
തന്നെ കിടക്ക്.എനിക്കെന്റെ പണം മുതലായി എന്ന് തോന്നുമ്പോൾ അന്ന് നീ ജീവനോടെയുണ്ടെങ്കിൽ പുറം ലോകം കാണാം.”

“ചെട്ടിയാരെ……….”ഗോവിന്ദ് പല്ലു ഞെരിച്ചുകൊണ്ട് അയാളുടെ നേരെ കുതിക്കാൻ തുനിഞ്ഞതും ശിങ്കിടികളവനെ തടഞ്ഞുകഴിഞ്ഞിരുന്നു.അവരുടെ പിടിയിൽ നിന്നും കുതറിമാറാൻ ഗോവിന്ദ് ശ്രമിച്ചുവെങ്കിലും അവരുടെ കൈക്കരുത്തിന് മുന്നിൽ ആ ശ്രമം പരാജയപ്പെട്ടു.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

114 Comments

Add a Comment
  1. Happy Onam….
    Still waiting…..

    1. ഹാപ്പി ഓണം ബ്രൊ.

      കഥ അയച്ചിട്ടുണ്ട്.ഇന്ന് വരും എന്ന് കരുതുന്നു

      1. Any time update man….

        1. നൊ അപ്ഡേറ്റ് ഫ്രം ഡോക്ടർ

  2. ആൽബിച്ചായോ………

    1. കഥ അയച്ചിട്ടുണ്ട് ny ബ്രൊ

      ഒനാശംസകൾ

  3. Ithra divasam gap idallettaaa…. we r waiting…

    1. ഓക്കേ.ശ്രമിക്കാം ബ്രൊ

  4. നാളെ ഓണ സമ്മാനം ഉണ്ടാകുമോ..?
    കാത്തിരിക്കുന്നു
    എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും ഒരായിരം ഓണാശംസകൾ

    1. ഹാപ്പി ഓണം അനി ബ്രൊ.

      കഥ അയച്ചിട്ടുണ്ട്.ഇന്ന് വരുമെന്ന് കരുതുന്നു

      ആൽബി

  5. ആൽബിച്ചായോ എന്തായി, ഇന്ന് submit ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
    ഏവർക്കും ഓണാശംസകൾ???

    1. ഹാപ്പി ഓണം ബ്രൊ.

      കഥ അയച്ചിട്ടുണ്ട്.ഇന്ന് വരും എന്ന് കരുതുന്നു

  6. കുരുടി

    ആൽബിച്ച വെയ്റ്റിംഗ് ആണ്❤?

    1. ഹാപ്പി ഓണം ബ്രൊ.

      കഥ അയച്ചിട്ടുണ്ട്.ഇന്ന് വരും എന്ന് കരുതുന്നു

  7. അച്ചായാ പോസ്റ്റ് ചെയ്തോ

    1. ഹാപ്പി ഓണം ബ്രൊ.

      കഥ അയച്ചിട്ടുണ്ട്.ഇന്ന് വരും എന്ന് കരുതുന്നു

      1. Time അറിയാമോ

        1. ടൈം അറിയില്ല ബ്രൊ.ഡോക്ടർ ഒന്നും പറഞ്ഞില്ല

  8. അപ്‌ലോഡ് ചെയ്യുമ്പോൾ ഒരു മെസസേജ് ഇവിടെ ഇടുക

    1. തീർച്ചയായും ഇടാം

      1. അച്ചായാ സബ്മിറ്റ് ചെയ്തോ
        Waiting ??❤️❤️

        1. ഇല്ല.എഡിറ്റിങ് നടക്കുന്നു

          1. Any update man., waiting

          2. നാളെ പോസ്റ്റ് ചെയ്യും

  9. ആൽബി ബ്രോ. നാളെയോ മറ്റന്നാളോ പ്രതീക്ഷിക്കാമോ അടുത്ത ഭാഗം….

    1. പ്രതീക്ഷിക്കാം

  10. ആൽബിച്ചായാ…. any updates. കട്ട വെയ്റ്റിങ് ആണ്.

    1. അടുത്ത ഭാഗം എഡിറ്റിങ് നടക്കുന്നു.ഉടനെ വരും

  11. ആദ്യമായ് ആണ് ഇതിൽ comment ഇടുന്നത് ആദ്യം അതിന് ക്ഷമചോദിക്കുന്നു
    പിന്നെ താങ്കളുടെ കഥ അടിപൊളിയാട്ട് പോകുന്നുണ്ട് അപരാജിതൻ വായ്ച്ചു തുടങ്ങിയതാണ് ഇപ്പോൾ ഒരു പാട് like ഉള്ള കഥകൾ തിരഞ്ഞ് പിടിച്ച് വായ്ക്കാറുണ്ട് ഒന്നെ പറയാനോള്ളു അവസാനംവച്ച് കരയിപ്പിക്കരുത്.

    1. താങ്ക് യു അനി ബ്രൊ

      ക്ഷമയുടെ ആവശ്യം ഒന്നുമില്ല.ഇട്ടല്ലോ അത് സന്തോഷം തരുന്ന കാര്യം ആണ്.ഇഷ്ടം ആയതിൽ വളരെ സന്തോഷം.അവസാനം കരയിക്കില്ല

      ആൽബി

  12. അച്ചായാ ഈ ആഴ്ച എന്ന പറഞ്ഞത്
    കട്ട വെയ്റ്റിംഗ് ??

    1. അതെ……..ഈ ആഴ്ച വരും

      1. എന്നാണെന്ന് പറയാൻ പറ്റുമോ

        1. ശനിയാഴ്ച അങ്ങേ അറ്റം പോയാൽ ഞായറാഴ്ച്ച രാവിലെ വരും

  13. മോനെ അസുഖം ഒക്കെ മനസില്ലായിട്ടുണ്ട് അത് വീട്.ഇപ്പോ കഥ കുറച്ചൂടെ ഫാസ്റ്റ് ആയി മുന്നോട്ട് പോകാൻ ആണ് എനിയ്ക്ക് തോന്നുന്നത്.ന്തായാലും കാണാം.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.വൈകിപ്പിക്കാരുത്.

    സാജിർ

    1. സജീർ ബ്രൊ…..

      അടുത്ത ഭാഗം എഴുതിത്തുടങ്ങിയെന്ന് ആദ്യം തന്നെ പറയട്ടെ.ഈ അധ്യായം അവസാന ഭാഗങ്ങളെ ബന്ധിപ്പിക്കാനുള്ള ഒരു പാലം എന്ന രീതിയിൽ എഴുതിയതാണ്.വേഗം കുറച്ചു കൂടി കൂട്ടാം കേട്ടൊ.

      സന്തോഷം സ്നേഹം നന്ദി

  14. കുരുടി

    ആൽബിച്ച ,
    തെണ്ടിത്തരം കാണിക്കരുത്
    ഇവിടം വരെ കൊണ്ടുവന്നിട്ടു . ഒന്നും ഒപ്പിക്കരുത് ഭീഷണിയല്ല അപേക്ഷയാണ്

    1. ഹേയ്………ഒരിക്കലും ഇല്ല ബ്രൊ.കൂൾ ആയിരിക്കൂ

      1. ട്യൂമറിന്റെ കാര്യം പറഞ്ഞോണ്ടാ .
        ഒന്നും തോന്നരുത്?

        1. അത് മനസിലായി ബ്രൊ

  15. അടുത്ത പാർട്ട് എന്ന് വരും

    1. നെക്സ്റ്റ് വീക്ക്

  16. MR. കിംഗ് ലയർ

    ആൽബിച്ചായ,

    ഒരു ഗർഭം മണക്കുന്നുണ്ട്‌ (എന്റെ മാത്രം തോന്നൽ ആണോ എന്നറിയില്ല ?)

    സംഭവം കളർആവുന്നുണ്ട്,അടുത്ത നിമിഷം എന്ത് നടക്കും എന്നൊരു ആകാംഷ ഉടനീളമുണ്ട്. വീണക്കുള്ള സമ്മാനം എന്തെന്നറിയാനുള്ള കൊതിയോടെ കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം
    സ്വന്തം
    കിംഗ് ലയർ

    1. നുണയാ……

      എന്താണ് മനക്കുന്നത് എന്ന് അടുത്ത അധ്യായം വരുമ്പോൾ അറിയാം.ഗർഭം മാറി ട്യൂമർ ആവാൻ ഒന്നോ രണ്ടോ വാക്കും മതി.
      സൊ കാത്തിരിക്കുമല്ലോ.

      നല്ല വായനക്കും അഭിപ്രായത്തിനും നന്ദി

      സ്നേഹപൂർവ്വം
      ആൽബി

      1. അച്ചായാ ചതികല്ലേ വീണയെ ഒന്നും ചെയ്യരുത് അവള് ഒരു പാട് അനുഭവിച്ചതാണ് അതുകൊണ്ട് അവൾക്ക് നല്ലൊരു ജീവിതം ശംഭുവും ആയി വേണം please

        1. അപ്രതീക്ഷിതമായത് പ്രതീക്ഷിക്കു എന്നല്ലേ ഡെവിൾ ബ്രൊ.നമുക്ക് നോക്കാം.

          1. സംഖട പെടുത്തരുത് പ്ലീസ്

          2. സങ്കടപ്പെടുത്തില്ല ഡെവിൾ ബ്രൊ

  17. സൂപ്പറാവുന്നുണ്ട് ആൽബിച്ചാ. പിന്നെ എനിക്ക് ചെറിയൊരു മൈനസ് Pointചൂണ്ടിക്കാട്ടുവാനുണ്ട്, അത് ചിലപ്പോ എൻ്റെ തോന്നൽ മാത്രമാകാനും മതി. സംഗതി എന്താണെന്നു വച്ചാൽ എല്ലാ കഥാപാത്രങ്ങളും ഒരേ രീതിയിലുള്ള സംസാരരീതികളും പെരുമാറ്റങ്ങളുമൊക്കെയായിട്ടാണ് എനിക്ക് ഫീൽ ആവുന്നത് അതായത് ശംഭുവായാലും മാധവനായാലും ഇരുമ്പുസുരയായാലും പിന്നെ പോലീസുകാരും മറ്റുള്ള കഥാപാത്രങ്ങളുമെല്ലാം ബുദ്ധിപരമായി ഒരേ രീതിയിൽ സംസാരിക്കുന്നു പെരുമാറുന്നു. സംഗതി എൻ്റെ ഒരു കുബുദ്ധിയിൽ തോന്നിയതാവാം ആൽബി ബ്രോ തെറ്റിദ്ധരിക്കരുത്.

    1. പ്രിയ സജീർ…..

      ചൂണ്ടിക്കാട്ടിയത് ഞാൻ മനസിലാക്കുന്നു.ഒരു പോരായ്മയുണ്ട് അതിൽ.ഇനി അങ്ങനെ ഒന്ന് വരാതെ നോക്കാം.സത്യം പറഞ്ഞാൽ അങ്ങനെ ഒന്ന് ഇപ്പൊ ആണ് ശ്രദ്ധിക്കുന്നത്.
      ചൂണ്ടിക്കാട്ടിയതിന് പ്രത്യേകം നന്ദി.

      ആൽബി

Leave a Reply

Your email address will not be published. Required fields are marked *