Chapter Title : 21ലെ പ്രണയം 3 [Daemon]
അടുത്ത പ്രാവശ്യം ഞാൻ കോൾ ചെയ്തപ്പോൾ എനിക്ക് മനസ്സിലായി എന്റെ നമ്പർ മായയുടെ ഫോണിൽ നിന്നും ബ്ലോക്ക് ചെയ്യപ്പെട്ടു എന്ന് . അപ്പോഴേക്കും എന്നെ ഭയം എന്ന മറ്റൊരു വികാരം വേട്ടയാടി കഴിഞ്ഞിരുന്നു. ഇനിയിപ്പോ എന്താ ചെയ്യുക.
ഭയവും ടെൻഷനും കാരണം ഭക്ഷണം പോലും കഴിച്ചില്ല. കിടന്നിട്ട് ഉറക്കവും വരുന്നില്ല. ഇതിനിടയിൽ ലല്ലു നാളെയും ലീവ് ആണ്. ഒരോന്ന് ചിന്തിച്ച് ചിന്തിച്ച് എപ്പോഴോ നിദ്ര ദേവി എന്നെ തഴുകിയപ്പോൾ ഉറങ്ങിപ്പോയി. രാവിലെ അലാറം ഓഫ് ചെയ്ത് എഴുന്നേറ്റപ്പോൾ ആദ്യം ഫോണെടുത്ത് നോക്കിയത് വാട്ട്സ് ആപ്പ് ആണ് . മായ എപ്പോഴേലും ഓൺലൈനിൽ വന്നിട്ടുണ്ടോ എന്നറിയാനാണ്. അതിന്റെ ഫലമായ് 2 കാര്യങ്ങൾ അറിയുവാൻ സാധിച്ചു. ഒന്നാമത്തെത് ;ഞാൻ അയച്ച വോയ്സ് കണ്ടിട്ടുണ്ട് , രണ്ടാമത്തേത് ; എന്നെ വാട്ട്സ് ആപ്പിലും ബ്ലോക്ക് ചെയ്തിരിക്കുന്നു.
ഇന്നിനി ലീവ് ആക്കിയാലോ. ബ്ലോക്ക് ചെയ്ത സ്ഥിതിക്ക് ഇനി മായയുടെ അവസ്ഥ അറിയണമെങ്കിൽ ഇന്ന് പണിക്ക് പോയെ പറ്റൂ. പക്ഷെ എങ്ങന്നെ അവളെ ഫെയ്സ് ചെയ്യും. അലോചിക്കുമ്പോൾ തന്നെ നെഞ്ചിടിക്കുന്നു. എന്തു തന്നെയായാലും നേരിട്ടേ പറ്റൂ, ഇനി ഭയന്നിരുന്നിട്ട് കാര്യമില്ല.
ഇപ്പോൾ കത്തിക്കൊണ്ടിരിക്കുന്ന തീ കത്തിക്കൊണ്ടു തന്നെ ഇരിക്കണം , അതിനെ അണയാൻ അനുവദിച്ചുകൂടാ... പോയേക്കാം എന്ന തീരുമാനത്തിലെത്തിയ ഞാൻ ബെഡ്ഡിൽ നിന്നും താഴേക്ക് കാലെടുത്ത് കുത്തിയപ്പോഴാണ് ഇന്നലെ പറ്റിയ അപകടത്തിന്റെ വേദന നല്ലവണ്ണം കൂടിയിട്ടുണ്ടെന്ന്. കാലിൽ അൽപം നീര് വന്നിട്ടുണ്ട്. എന്തു തന്നെ വന്നാലും ഇന്ന് പണിക്ക് പോയെ പറ്റൂ ,എന്ന തീരുമാനം ദൃഢമായതിനാൽ ഞാൻ പുറപ്പെടാനായ് തയ്യാറെടുത്തു.
അങ്ങനെ മായയുടെ വീടിനു
💬 Comments
View all comments