0%

Chapter Title : ലക്കി ഡോണർ 8 [Danmee]

Author : danmee Read All Parts 961

പറഞ്ഞു.

" ഡാ നീ വന്നേ .... എന്താ  പറയുന്നത് എന്ന് നോക്കാമല്ലോ "

കാർത്തിക്ക് എന്നെ പിടിച്ചു വലിച്ച് അവരുടെ പിറകെ നടന്നു.

മുത്തച്ഛന്റെ മുറിക്ക്  അകം രണ്ട് ഭാഗങ്ങൾ ആയി തിരിച്ചിട്ടുണ്ട്. നമ്മൾ കയറി ചെന്ന ഭാഗം  അവന്റെ വീടിന്റെ തറയെ അപേക്ഷിച്ചു താഴ്ന്നു ആണ്‌. മുറിയുടെ ഫിത്തി മുഴുവൻ തകിടും ചരടും കൊണ്ട്  പൊതിഞ്ഞിരുന്നു. അത്‌ കഴിഞ്ഞു കുറച്ച് ഉയരത്തിൽ ആയിരുന്നു കട്ടിലും മറ്റും കിടന്നിരുന്നത്. ഞങ്ങളെ കണ്ട മുത്തച്ഛൻ തഴെക്ക് ഇറങ്ങി വന്നു.

" എന്താ കാര്യം "

മുത്തച്ഛൻ ചോദിച്ചപ്പോൾ അജീഷ് കയ്യിലിരുന്ന ജാതകം മുത്തച്ഛന് നേരെ നീട്ടി. മുത്തച്ഛൻ അത്‌ കയ്യിൽ വാങ്ങാതെ അതിലേക്ക് ഒന്ന് നോക്കിയ ശേഷം പറഞ്ഞു.

" പെങ്ങളുടെ ജാതകം ആണെല്ലോ.......... ക്ഷമയോടെ  കാത്തിരിക്കൂ  നല്ലത്  നടക്കും "

" അല്ല ..... ഇതൊന്ന്  നോക്കിയിട്ട്  "

" നോക്കാൻ ഒന്നും മില്ല...... പൊക്കോള്ളു "

മുത്തച്ഛന്റെ മറുപടി കേട്ട്  കാർത്തിക്ക് ചിരിച്ചു കൊണ്ട് എന്നോട് പറഞ്ഞു.

" ഡാ ഞാൻ പറഞ്ഞില്ലേ ..... ഇവരെക്കെ  ഒരു ഗാങ് ആണ്‌.... ഇവന്റെ അച്ഛനും അമ്മയും  ഇത്‌  എത്രപേരെ  കാണിച്ചതാ.... അതുകൊണ്ടാ  നോക്കാതെ  കാര്യം  പറഞ്ഞത് "

ഞാനും അവന്റെ  കൂടെ ചിരിച്ചു.

മുത്തച്ഛൻ ഞങ്ങളെ  ഒന്നു  നോക്കി.എന്നിട്ട്  പറഞ്ഞു.

" കാർത്തിക്കിന്  ജോലി അല്ലെ  പ്രശ്നം.... അച്ഛൻ പറഞ്ഞ  ഇന്റർവ്യൂന്  പോകു..... എല്ലാം  ശെരിയാകും "

അത്‌ കേട്ട്  കാർത്തിക്ക്  ചിരി നിർത്തി.  ശേഷം  മുത്തച്ഛൻ എന്നെ ഒന്ന്  നോക്കി  എന്നിട്ട്  ഒന്നും മിണ്ടാതെ  മുകളിലേക്ക്  കയറി

" ഡാ നിന്റെയും  ഇവന്റെയും  വീട്ടുകാർ  ഇതിന്റെ പുറകെ  നടക്കുന്നവർ  ആണ്.... അച്ഛൻ  എന്റെ ജാതകം പോലും എഴുതിച്ചിട്ടില്ല  പിന്നെ  എങ്ങനെ  എന്റെ കാര്യങ്ങൾ പറയാൻ  ആകും "

അത്‌ കേട്ട്  മുത്തച്ഛൻ  ഒന്ന്  നിന്നു.എന്നിട്ട്  തിരിച്ചു ഇറങ്ങി വന്നു.

" ഞാൻ നിന്നിൽ കണ്ടത്.... ഒരു ചെറുപ്പകാരന്റെ മുഖത്ത് നോക്കി പറയാൻ  പാടില്ലാത്തത് ആണ്‌..... എന്റെ  പ്രവചനം തെറ്റാണെങ്കിൽ  അത്‌  നിന്റെ  കോൺഫിഡൻസിനെ  ബാധിക്കും എന്നുള്ളത്

💬 Comments

View all comments