Chapter Title : ലക്കി ഡോണർ 8 [Danmee]
യഥാർത്ഥത്തിൽ ഉണ്ടോ "
" ആ ഉണ്ടേഡാ മുത്തച്ഛൻ ഇതിനെ പറ്റി മുമ്പ് എന്നോട് പറഞ്ഞിട്ടുണ്ട്...."
" തുടങ്ങി അവന്റെ മുത്തച്ഛൻ പുരാണം...... ഒന്ന് പോടെ തള്ളാതെ "
" ഡാ ഞാൻ കാര്യമായിട്ട് പറഞ്ഞതാ "
" പോടെ നിന്റെ മുത്തച്ഛൻ ഒരു ജോത്സ്യൻ അല്ലെ ...... പോരാത്തതിന് നമ്മുടെ ജംഗ്ഷൻ കഴിഞ്ഞാൽ ഒരു പട്ടിക്കും അയാളെ അറിഞ്ഞു കുട "
" നമ്മൾ ഇത് ഏത് കാലഘട്ടത്തിൽ ആണ് ജീവിക്കുന്നത് എന്ന് അറിയാമോ.... ഈ കാലത്തും ജോത്സ്യവും നോക്കി ആരാടാ നടക്കുന്നത് "
" ഡാ ഇതിൽ കുറച്ചൊക്കെ സത്യം ഉണ്ട്.... പിന്നെ ഈ ഉടായിപ്പ് സന്യാസി മാരും സെലിബ്രിറ്റി ജോത്സ്യമാരും അവരുടെ വളർച്ചക്ക് ഓരോന്ന് കാണിച്ചു കൂട്ടുന്നത് അല്ലെ...... ശാസ്ത്രം പഠിച്ചു ഇതിനായി ജീവിതം ഒഴിഞ്ഞു വെക്കുന്നവർ ഉണ്ട്.... യഥാർത്ഥ ജോത്സ്യമാരുടെ അടുത്ത് പോകുമ്പോൾ നിങ്ങൾക്ക് മനസിലാവും "
" എന്നിട്ട് പറ .... എന്താ നിന്റെ മുത്തച്ഛൻ പറഞ്ഞത് "
" ഡാ നമ്മൾ കാണുന്ന സ്വപ്നങ്ങളും.... പിന്നെ ആദ്യമായി ഒരു സ്ഥാലത്തു ചെല്ലുമ്പോൾ അവിടെ മുൻപ് വന്നിട്ടുണ്ടല്ലോ എന്ന് തോന്നുന്നതും മേല്ലാം.. മറ്റൊരു ലോകത്തെ നമ്മുടെ അപരന്മാർ അനുഭവിച്ചത് കൊണ്ടാണ്..... പിന്നെ നമ്മൾ ഓരേ കാര്യങ്ങൾ ചെയ്യുന്നതിന് മുൻപ് ജോത്സ്യനെ കണ്ട് സമയം നോക്കുന്നത്.. മറ്റേ ലോകത്തെ നമ്മുടെ പ്രവർത്തികൾ എന്തെക്കെ എന്ന് നോക്കി... രണ്ട് പേരുടെ പ്രവർത്തികളും ഓരേ പോലെ വരാതിരിക്കാനാണ്.. ഒരു ലോകത്ത് നടന്ന കാര്യം അതെ സമയത്ത് മറ്റൊരു ലോകത്ത് നടക്കാൻ പാടില്ല... അങ്ങനെ നടക്കാൻ പ്രകൃതി സമ്മതിക്കില്ല... അതാണ് നമ്മൾ ചെയ്യാൻ ഉദ്ദേശിക്കുന്ന പല കാര്യങ്ങളും നടക്കാത്തത് "
" ഇത് മുത്തച്ഛൻ പറഞ്ഞതോ നീ ഉണ്ടാക്കി പറഞ്ഞതോ "
" വേണമെങ്കിൽ വിശ്വസിച്ചാൽ മതി.... ഞാൻ പറഞ്ഞെന്നെ ഉള്ളു "
" ഡാ അപ്പോൾ നമുക്ക് മറ്റ് യൂണിവേഴ്സിൽ പോകൻ പറ്റുമോ "
" അതൊന്നും മുത്തച്ഛൻ പറഞ്ഞിട്ടില്ല "
വിനുവിന് അവന്റെ മുത്തച്ഛനെ കുറിച്ച് ചോദിച്ചാൽ നൂറു നാവ് ആണ്. ഞങ്ങളുടെ സംസാര വിഷയം സിനിമയിൽ നിന്ന് മറി വിനുവും അവന്റെ മുത്തച്ഛനുമായി.
" ഡാ കുഞ്ഞുനാൾ മുതൽ കേൾക്കുന്നതാണ് ഇവന്റെ മുത്തച്ഛൻ പുരാണം.... നമുക്ക് ഇവന്റെ മുത്തച്ഛനെ ഒന്ന് കണ്ട് ഇവൻ പറയുന്നതിൽ എന്തെങ്കിലും സത്യം ഉണ്ടോ എന്ന് നോക്കിയാലോ"
" ചുമ്മാ ഇരിക്കാടെ...
💬 Comments
View all comments