Chapter Title : ലക്കി ഡോണർ 8 [Danmee]
പേപ്പർ എടുത്തു. അടിനടുത്തു കിടന്ന ബുക്കുകളിൽ ഞാൻ ഒന്ന് നോക്കി. മായ ടിസി വേടിച്ചു പോകുമ്പോൾ അവളുടെ കയ്യിൽ ഇരുന്ന എന്റെ ബുക്കുകൾ അവൾ തിരിച്ചു തന്നിരുന്നു. എനിക്ക് ആകാംഷയായി. ഞാൻ എന്റെ ഓർമകളിലേക്ക് പോകും തോറും എന്റെ ശരീരത്തിലെ ഓരോ ചരട് വിധം പൊട്ടി കൊണ്ടിരുന്നു. ഞാൻ തിടുക്കത്തിൽ ആ കത്ത് വായിച്ചു.
"സ്റ്റാലിൻ നിനക്ക് എന്നെ ഇഷ്ടം ആണെന്ന് എനിക്ക് അറിയാം .... നീ അത് എന്നെ അറിയിക്കാൻ ചെയ്തു കുട്ടിയത് എല്ലാം ഞാൻ കാണുന്നുണ്ടായിരുന്നു.... ഞാൻ അതെല്ലാം ആസ്വദിക്കുക ആയിരുന്നു.... പക്ഷെ ഇപ്പോൾ എനിക്ക് ഇവിടെ നിന്നും പോകാൻ സമയം മായി..... നിനക്ക് അറിയാമല്ലോ എന്റെ അച്ഛൻ മരിച്ചതിന് ശേഷം മാമൻ ആണ് എന്നെയെയും അമ്മയെയും നോക്കുന്നത്.... നാളെ ഞങ്ങൾ മാമന്റെ കൂടെ അമ്മയുടെ നാട്ടിലേക്ക് പോകും..... രാവിലെ ഞാൻ പോകുന്നതിനു മുൻപ് ഒരിക്കൽ കൂടി നിന്നോട് നേരിട്ട് സംസാരിക്കണം.... നീ വരണം "
എനിക്ക് എന്തോ വല്ലാത്ത വെപ്രാളം തോന്നി. എന്താ ചെയ്യേണ്ടത് എന്ന് ഒരു പിടിയും കിട്ടിയില്ല. ഞാൻ പെട്ടെന്ന് തന്നെ അച്ഛന്റെ സ്കൂട്ടർ എടുത്ത് കൊണ്ട് അവളുടെ വിവാഹം നടക്കുന്ന മണ്ഡപത്തിലേക്ക് തിരിച്ചു.
ഞാൻ അവിടെ എത്തുമ്പോൾ ഒരുപാട് വൈകിയിരുന്നു. മണ്ഡപത്തിനുള്ളിലേക്ക് കയറുമ്പോൾ സ്റ്റേജ് കാലിയായിരുന്നു. ആളുകൾ സദ്യകഴിക്കാനായി പോയിരിക്കുന്നു. ഞാൻ സ്റ്റേജിലേക്ക് കയറി അവിടെ മായയുടെ ഒരു കൂട്ടുകാരി നിൽപ്പുണ്ടായിരുന്നു.
" മായ എവിടെ "
" നീ നല്ല ആളാ ഇപ്പോഴാണോ വരുന്നത്... കല്യാണം ഒക്കെ കഴിഞ്ഞു... ചെറുക്കനും പെണ്ണും ഡ്രസ്സ് മാറാൻ പോയിരിക്കുകകയാ "
ഞാൻ കല്യാണ പെണ്ണിന്റെ മുറി ലക്ഷ്യമാക്കി നടന്നപ്പോൾ . അവൾ എന്നെ പിന്നിൽ നിന്ന് വിളിച്ചു.
" ഡാ നീ നിൽക്ക് അവിടെ ചെറുക്കന്റെ വീട്ടുകാർ ഒക്കെ നിൽപ്പുണ്ട്.... ഇപ്പോൾ അങ്ങോട്ട് പോകണ്ട "
" ഡി എനിക്ക് ഇപ്പോൾ അവളെ കണ്ടേ പാറ്റു എനിക്ക് അത്യാവശ്യം മായി തിരിച്ചു പോണം"
" നീ നിൽക്ക് ഞാൻ ഒന്ന് നോക്കട്ടെ "
അവൾ സ്റ്റേജിനു പിന്നിലേക്ക് നടന്നു . കുറച്ച്
💬 Comments
View all comments