Chapter Title : ലക്കി ഡോണർ 8 [Danmee]
" നീ അടുത്ത ജന്മത്തിൽ എന്നെ കാണാൻ വരരുത്.... എന്നെ ഞാൻ നിന്റെ ലൂപ്പിൽ ഒഴിവാക്കിയിട്ടുണ്ട്... ഇനി എന്നെ കാണാൻ നിനക്ക് സാധിക്കില്ല......... നിനക്ക് ഇത് അവസാനിപ്പിക്കണം എങ്കിൽ അഗ്നിക്ക് നടുവിൽ നിന്നുകൊണ്ട് ഈ തകിട് മുറിച്ചാൽ മതി "
അതും പറഞ്ഞു കൊണ്ട് മുത്തച്ഛൻ വീടിനുള്ളിലേക്ക് നടന്നു.
......അടുത്ത ജന്മം.....
ഇന്ന് മായയുടെ വിവാഹ ദിവസം മാണ്. ഞാൻ ഈ ലൂപ്പിൽ ഏറ്റവും കൂടുതൽ ഒഴിവാക്കാൻ നോക്കിയ ദിവസം. അവൾ എന്നെ ഒരു സുഹൃത്ത് ആയി ആണ് എന്നെ വിവാഹത്തിന് ക്ഷണിച്ചത്. പക്ഷെ എനിക്ക് അവൾ സുഹൃത്ത് അല്ലല്ലോ. അന്ന് എന്തോ
പെട്ടെന്ന് തോന്നിയ ധൈര്യത്തിൽ ആണ് അവളുടെ വിവാഹത്തിന് പോയത്. പക്ഷെ അവളുടെ കഴുത്തിൽ മറ്റൊരാൾ താലി ചാർത്തുന്നത് ഹൃദയം നുറുങ്ങുന്ന വേദനയോടെ നോക്കി നിൽക്കാനേ എനിക്ക് ആയുള്ളൂ.... ഇപ്പോൾ ഒരു നൂറു തവണയെങ്കിലും ഞാൻ അത് കണ്ടിട്ടുണ്ട്.. ഇല്ല ഈ പ്രാവിശ്യം ഞാൻ അതിന് സാക്ഷി ആവുന്നില്ല.... എന്റെ ശരീരം അവിടെ എത്തിക്കുന്നെങ്കിൽ എത്തിക്കട്ടെ. ഞാൻ എന്റെ മുറിയിൽ തന്നെ ഇരുന്നു.
ഞാൻ അവളുടെ വിവാഹത്തിന് പോയ സമയം കഴിഞ്ഞത് മുതൽ എന്റെ ശരീരം എന്റെ കണ്ട്രോൾ ഏറ്റെടുക്കാൻ തുടങ്ങിയിരുന്നു. ഞാൻ അതിനെ മാക്സിമം തടുത്തു നിന്നു. എന്റെ മനസിനും ശരീരത്തിനും നടന്ന വടം വലിയിൽ ശരീരം ജയിക്കാൻ തുടങ്ങി. പക്ഷെ എന്റെ വലതു കൈ എനിക്ക് ചെറുതായി എന്റെ ഇഷ്ടത്തിന് അനക്കാൻ പറ്റുമായിരുന്നു. ഞാൻ എന്റെ മുറിയിലെ ഓരോ സാദനങ്ങളിൽ പിടിച്ചു അത് തടുക്കാൻ നോക്കി. പക്ഷെ അത് അധികനേരം ഉണ്ടായിരുന്നില്ല. ഞാൻ എന്റെ റൂമിലെ പഴയ അലമാരയിൽ പിടിച്ചു. പക്ഷെ എന്റെ കാലുകൾ എന്നെ പുറകിലോട്ട് വലിച്ചു. അലമാര മറിഞ്ഞു വീണു ഒപ്പം അതിന് മുകളിൽ ഇരുന്ന എന്റെ ബുക്കുകളും. ബുക്കുകളിൽ നിന്നും കുറച്ച് പേപ്പറുകൾ പറന്ന് മുറി മുഴുവൻ ആയി. അതിനിടയിൽ ഒരു പേപ്പർ എന്റെ ശ്രദ്ധയിൽ പെട്ടു അതിലെ കൈയക്ഷരം എന്റെത് അല്ലായിരുന്നു. അത് കണ്ടതും എന്റെ ശരീരത്തിലെ ഒരു ചരട് പൊട്ടി. ഞാൻ നിലത്ത് നിന്നും ആ
💬 Comments
View all comments