Chapter Title : ലക്കി ഡോണർ 8 [Danmee]
നിന്നും പുറത്ത് കടത്തു എന്നിട്ട് ഒരിക്കൽ കൂടി തടസങ്ങൾ ഇല്ലാതെ എന്റെ ജീവിതം ജീവിച്ചു തിർത്ത് ഞാൻ മരിച്ചോളാം "
" നിന്റെ കയ്യിൽ കെട്ടിയിരിക്കുന്ന തകിട് വെറും ഒരു തകിട് അല്ല ...... അത് കെട്ടിയിരിക്കുന്ന ആൾക്ക്... അയാളുടെ ജീവിതം അയാൾ ആഗ്രഹിക്കുന്നത് പോലെ ജീവിക്കാൻ പറ്റും . ഈ ലോകത്ത് നിനക്ക് നടക്കാത്ത സംഭവങ്ങൾ മറ്റ് ഏതെങ്കിലും ലോകത്ത് നിനക്ക് നടന്നിട്ടുണ്ടെങ്കിൽ ആ സംഭവം നിനക്ക് നിന്റെ ജീവിതത്തിൽ സംഭവിപ്പിക്കാൻ പറ്റും. സിംപിൾ ആയി പറഞ്ഞാൽ ഒരു കട്ട് കോപ്പി പേസ്റ്റ് ഉപകരണം.... നിന്റെ ജീവിതത്തിൽ നിനക്ക് വേണ്ടാത്ത സംഭവങ്ങൾ നിനക്ക് കട്ട് ചെയ്യാൻ പറ്റും . ആവിശ്യം ഉള്ള സംഭവങ്ങൾ മറ്റ് യൂണിവേഴ്സിൽ നിന്ന് കോപ്പി ചെയ്ത് നിന്റെ ജീവിതത്തിൽ പേസ്റ്റ് ചെയ്യാം..... നിനക്ക് ഇതിന് സാധിക്കാത്തത് നിന്റെ ഗ്രഹ നിലയിൽ ചൊവ്വ തടസം നിൽക്കുന്നത് കൊണ്ടാണ്... അത് കൊണ്ട് തന്നെയാണ് എന്റെ ഈഗോ ഹർട്ട് ആയപ്പോൾ നിനക്ക് ഇത് തന്നത്.... അത് ഇപ്പോൾ നിന്നെ ഒരു ലൂപ്പ്ഇൽ ആക്കിയിരിക്കുന്നു.... കാരണം നിന്റെ ജീവിതം എല്ലാ യൂണിവേഴ്സിലും സെയിം ആണ്.... ചൊവ്വ ദോശം ഇല്ലാത്ത ഒരാൾ ഇത് ഉപയോഗിച്ചാൽ അയാൾക്ക് ഈ ലോകം ഭരിക്കാൻ ആകും.......... നിന്റെ കാര്യത്തിൽ എനിക്ക് വിഷമം ഉണ്ട് ....... നീ മുറിയിലേക്ക് വരൂ ഇത് നമുക്ക് അവസാനിപ്പിക്കാം "
' വേണ്ട ഒരിക്കൽ കൂടി ഞാൻ എന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ കഴിഞ്ഞ ശേഷം ഞാൻ വരാം "
" അപ്പോൾ നിന്റെ അടുത്ത ജന്മം തീരുമ്പോൾ ഞാൻ വീണ്ടും ഈ ലോകത്ത് വരണം എന്നാണോ...... നീ എന്ത് വേണമെങ്കിലും ചെയ്തോ പക്ഷെ എന്നെ ഇതിൽ നിന്നും ഒഴിവാക്കണം "
മുത്തച്ഛൻ എന്റെ കൈ പിടിച്ചു. ഞാൻ എന്ത് ചെയ്യാൻ പോകുന്നു എന്ന് അദ്ദേഹത്തെ നോക്കി. കൈ ഒന്ന് ബലം പിടിച്ചു. മുത്തച്ഛൻ എന്റെ കയ്യിലെ തകിടിൽ നിന്നും ഒരു ചരട് എന്തോ മന്ത്രം ചൊല്ലിക്കൊണ്ട് അഴിച്ചു മാറ്റി. ആ ചരട് അപ്പോൾ തന്നെ പൊടിപോലെ കാറ്റിൽ ലയിച്ചു.
💬 Comments
View all comments