0%

Chapter Title : ലക്കി ഡോണർ 8 [Danmee]

Author : danmee Read All Parts 971

വർഷങ്ങളും സംഭവങ്ങളും  ഡിവിഡിപ്ലായറിൽ ഫാസ്റ്റ് ഫോർവേഡ് അടിച്ചു വിടുന്നത് പോലെ എന്റെ മുന്നിൽ കൂടി  കടന്ന് പൊക്കോണ്ടിരുന്നു.

വിനുവിന്റെ മുത്തച്ഛൻനെ  കാണാൻ  പോകുമ്പോൾ  അദ്ദേഹത്തിന്  എന്നെ  മനസിലാക്കുകയും  അദ്ദേഹം  എന്നെ തുറിച്ച് നോക്കുകയും  ചെയ്യും. അദേഹത്തിന്റെ മുറിയിൽ കേറതിരിക്കാൻ ഞാൻ പരമാവധി  നോക്കും. കാരണം  ആ  മുറിയിൽ വെച്ചല്ലാതെ അദ്ദേഹത്തിന് എന്നെ ഒന്നും ചെയ്യാൻ പറ്റില്ല എന്ന് എനിക്ക് മനസിലായി.  പക്ഷെ ലൂപ്പ്  ഒരുപാട് ആയപ്പോൾ  ഞാൻ  അദ്ദേഹത്തെ കണ്ട്  സംസാരിക്കാൻ  തീരുമാനിച്ചു.പക്ഷെ ഞാൻ ഒരു ജീവിതം കൂടി ജീവിച്ചു തീർന്നതിനു  ശേഷം മാണ് എനിക്ക്  അത്‌  സാധിച്ചത്.

വിനുവിന്റെ പിറന്നാളിന്റെ അന്ന് ഇലക്ക് പിന്നിൽ ഇരിക്കുമ്പോൾ മുത്തച്ഛൻ വിനുവിന്റെ കൂടെ  നടന്നു വന്നു. അജീഷിന്റെ കൂടെ  ഞാനും  അദ്ദേഹത്തെ കണ്ടപ്പോൾ  എഴുന്നേറ്റു.

മുത്തച്ഛൻ എന്നെ ശ്രദ്ധിക്കാതെ അജീഷിനെ നോക്കി.

" രാജാവ് വന്നാലും... "

" എനിക്ക്  ഒന്ന് സംസാരിക്കണം "

അദ്ദേഹത്തെ മുഴുവിക്കാൻ അനുവദിക്കാതെ ഞാൻ  മുത്തച്ഛനോട് ചോദിച്ചു. മറുപടിയായി അദ്ദേഹം എന്നെ ഒന്ന് നോക്കിയ ശേഷം. തിരിച്ചു നടന്നു. ഞാൻ അദേഹത്തിന്റെ പുറകെ നടന്നു. മുത്തച്ഛൻ അദേഹത്തിന്റെ മുറിയിലേക്ക് കയറാൻ  ഒരുങ്ങുമ്പോൾ ഞാൻ  തടഞ്ഞു.

"അവിടെ വേണ്ട  പുറത്ത് എവിടെങ്കിലും നിൽക്കാം "

മുത്തച്ഛൻ  എന്നെ ഒന്ന് നോക്കി എന്നിട്ട്  എന്തോ ആലോചിച്ചു കൊണ്ട് വീടിന് വെളിയിൽ ഉള്ള  മാവിൻ ചുവട്ടിലേക്ക് നടന്നു.

" എനിക്ക്  എന്താ  സംഭവിക്കുന്നത്... താങ്കൾ എന്താ  എന്നെ  ചെയ്തത് "

' നിന്നോട് ഞാൻ പറഞ്ഞത് അല്ലെ  എന്താ  നടന്നത്  എന്ന് "

" ഇത്‌  അവസാനിപ്പിക്കണം  എനിക്ക്  ഞാൻ ആഗ്രഹിക്കുന്നത്  പോലെ  ജീവിക്കണം "

" ഇനി അതിന്  പറ്റില്ല..... നിന്റെ മരണം സംഭവിച്ചു കഴിഞ്ഞു. നിന്റെ കയ്യിലെ തകിട് ഉരിയാൽ നീ അന്തരീക്ഷത്തിൽ ലയിക്കും........... നീ മാത്രം അല്ല  ഞാനും നിന്റെ ലൂപ്പിൽ പെട്ട്ഇരിക്കുക ആണ്‌.... നമ്മൾ തമ്മിൽ  സംസാരിച്ചിട്ട് ഇപ്പോൾ വർഷങ്ങൾ  കഴിഞ്ഞിരിക്കുന്നു... ഞാനും ഇപ്പോൾ ജീവിച്ചിരിപ്പില്ല.... എന്റെ മരണന്തര ജീവിതം നീ മൂലം തടസപ്പെട്ട് ഇരിക്കുകയാണ് "

" എന്നെ ഈ  ലൂപ്പിൽ

💬 Comments

View all comments