Chapter Title : ലക്കി ഡോണർ 8 [Danmee]
നല്ല ചെറുപ്പം.
"മോനെ ..... അച്ഛന്റെ അടുത്തേക്ക് വാ...... ചക്കര വാ "
അച്ഛൻ എന്നെ കയ്യിൽ എടുത്തു. ങേ.... ഞാൻ ഇപ്പോൾ ഒരു കൈകുഞ്ഞ് ആണ്. എന്താ സംഭവിക്കുന്നത്.. ഞാൻ സ്വയം ചോദിച്ചു.. അച്ഛൻ എന്നെ എടുത്തപ്പോൾ ആണ് ഞാൻ ഇത്രയും നേരം എന്റെ അമ്മയുടെ തോളിൽ ആണ് കിടന്നത് എന്നറിഞ്ഞത്. അമ്മയും ചെറുപ്പം ആയിരുന്നു. അമ്മയുടെ വേഷം എനിക്ക് നല്ല പരിജയം ഉണ്ട്. അതെ ഇത് ഞാൻ മുൻപ് എവിടെയോ കണ്ടിട്ട് ഉണ്ട്.... അതെ ഞങ്ങളുടെ ഫാമിലി ആൽബത്തിൽ എന്റെ കുട്ടികാലത്തെ ഫോട്ടോ ഉണ്ട്. അതിൽ ഇത് പോലെ ഒരു ഫോട്ടോ ഉണ്ട് അച്ഛനും ഞാനും അമ്മയും ഇതേ രൂപത്തിൽ. ഇത് എല്ലാം ഒരു സ്വപ്നം ആയിരിക്കണേ എന്ന് ഞാൻ ആശിച്ചു.
ഞാൻ ആദ്യമായി സ്കൂളിൽ പോയത്. അച്ഛൻ എന്നെ സൈക്കിൾ ചവിട്ടാൻ പഠിപ്പിച്ചത്. അച്ഛൻ ലത്തിചാർജ് കയിഞ്ഞ് വരുമ്പോൾ അമ്മ ചൂട് പിടിച്ചു കൊടുക്കുന്നത്. അമ്മയുടെ ഉപദേശങ്ങൾ. മായയെ ആദ്യമായി കണ്ടത്. അവൾ എന്നെ വിട്ട് പോയത്. അവളുടെ വിവാഹത്തിന് ഞാൻ പോയത്.എന്റെ മരണം അങ്ങനെ എന്റെ ജീവിതത്തിൽ നടന്നത് എല്ലാം തന്നെ വീണ്ടും എന്റെ കണ്മുന്നിൽ നടന്നു. വീണ്ടും വീണ്ടും നടന്നു. ഞാൻ മരണപ്പെട്ടു കഴിഞ്ഞാൽ വീണ്ടും ഒരു കൈകുഞ്ഞു ആയി ഞാൻ മാറും. പക്ഷെ എനിക്ക് ഇഷ്ടമില്ലാതെ എനിക്ക് നടന്ന കാര്യങ്ങളും.. എന്റെ ആഗ്രഹത്തിന് അനുസരിച്ചു ഓരോ കാര്യങ്ങൾ ചെയ്യാനും എനിക്ക് സാധിച്ചില്ല. എന്റെ ജീവിതത്തിൽ എന്ത് നടന്നോ അതെ എനിക്ക് ചെയ്യാൻ പറ്റുമായിരുന്നുള്ളു. മയയോട് എന്റെ പ്രണയം പറയാൻ ഞാൻ പലതവണ ശ്രെമിച്ചു. ഞാൻ ചെയ്യാത്ത കാര്യം ചെയ്യാൻ നോക്കുമ്പോൾ. എന്റെ ശരീരം എനിക്ക് കണ്ട്രോൾ ചെയ്യാൻ പറ്റില്ല. പക്ഷെ ഞാൻ ചെയ്ത കാര്യം നേരത്തയോ താമസിച്ചോ ഓർഡർ തെറ്റിച്ചോ എനിക്ക് ചെയ്യാൻ പറ്റുമായിരുന്നു.ഒരു ലൂപ്പ് പോലെ ഇതെല്ലാം നടന്നുകൊണ്ടിരുന്നു. ഞാൻ കണ്ണാടിയിൽ നോക്കുമ്പോൾ എന്റെ കയ്യിൽ കെട്ടിയിരിക്കുന്ന തകിടും ഭസ്മം പുശിയ ചരടും എന്റെ ശരീരം മുഴുവൻ ചുറ്റിവരിഞ്ഞു ഇരിക്കുക ആണ്. അകദേശം പിരമിടിനുള്ളിലെ മമ്മിയെ പോലെ തോന്നിച്ചു.
💬 Comments
View all comments