Chapter Title : ലക്കി ഡോണർ 8 [Danmee]
വിചാരിച്ചു..... പിന്നെ നീ എന്നോട് തർക്കിച്ചപ്പോൾ.... നിന്നോട് ജയിക്കണം എന്ന് ഞാൻ വിചാരിച്ചു.... എന്റെ ഈഗോ ആണെന്ന് കുട്ടിക്കോ..... പക്ഷെ ഞാൻ പറഞ്ഞത് നീ വിശ്വസിക്കണമെങ്കിൽ നിന്റെ മരണം സംഭവിച്ചാൽ മാത്രമേ നീ അത് തിരിച്ചറിയൂ എന്ന് ഞാൻ മനസിലാക്കി ..... നീ മരിച്ചു കഴിഞ്ഞാൽ പിന്നെ നീ എങ്ങനെയാ എന്നെ കാണുക എങ്ങനെയാ നിന്റെ പരാജയം സമ്മതിക്കുക.......അത് കൊണ്ടാണ് ഞാൻ ഈ കടുംകൈ ചെയ്തത്.... അതും നിനക്ക് ചൊവ്വ ദേശം ഉള്ളത് കൊണ്ട് മാത്രം... മറ്റ് ആർക്കെങ്കിലും ഇതുപോലെ ചെയ്തിരുന്നെങ്കിൽ ഈ ലോകത്തിനു തന്നെ ആപത്ത് ആയേനെ........... മ്മ് നിനക്ക് പോകാൻ സമയം ആയി.... "
മുത്തച്ഛൻ എന്റെ അടുതെക്ക് വന്നു എന്റെ കൈ പിടിച്ചു അദ്ദേഹത്തിന്റെ നെഞ്ചോടു ചേർത്തു. അതിന് ശേഷം അദ്ദേഹം എന്റെ കയ്യിലെ ചരട് അഴിക്കാൻ തുടങ്ങി. അതിന് അനുസരിച്ച്. ഞങ്ങൾ നിന്നിരുന്ന സ്ഥാലം ഉയരാൻ തുടങ്ങി. മുത്തച്ഛൻ ഓരോ കെട്ടുകൾ ആയിക്കുമ്പോഴും എന്റെ ശരീരത്തിൽ ഓരോ മാറ്റങ്ങൾ വരാൻ തുടങ്ങി. എനിക്ക് വെട്ട് കിട്ടിയ പാടുകൾ എന്റെ ശരീരത്ത് തിരിച്ചു വന്നു. പിന്നെ അത് മുറിവ് ആയി .. അതിൽ നിന്നും ചോര ഒലിക്കാൻ തുടങ്ങി.... അപ്പോൾ മുത്തച്ഛന്റെ മുറി പഴയത് പോലെ ആയി. മുത്തച്ഛൻ അവസാനത്തെ കേട്ട് അഴിക്കാൻ തുടങ്ങിയപ്പോൾ ഞാൻ അദേഹത്തിന്റെ കയ്യിൽ കയറി പിടിച്ചു.... അദ്ദേഹം അത് പ്രേതിഷിച്ചില്ല എന്ന് എനിക്ക് തോന്നി. ഞാൻ അദ്ദേഹത്തെ തള്ളി മറ്റി മുറി തുറന്നു.
" ആരുത് "
മുത്തച്ഛന്റെ വിളികേൾക്കാതെ ഞാൻ പുറത്ത് കടന്നു.
"ഹൂൂൂ ഹൃഹ്ഹ്ഹ്ഹ്ഹ് "
എനിക്ക് തലക്കു പിന്നിൽ നല്ല വേദന അനുഭവ പെട്ടു. എന്റെ ശരീരം ചുരുങ്ങുന്നത് പോലെ തോന്നി. എന്റെ കണ്ണുകൾ അടഞ്ഞു. ഞാൻ സർവ്വ ശക്തിയും എടുത്ത് എന്റെ കണ്ണ് തുറന്നു.
ഞാൻ ഇത് എവിടെയാണ് ഓന്നും മനസിലാകുന്നില്ല. ഞാൻ ആരുടെയോ തോളിൽ കിടക്കുക ആണ്. ഈ സ്ഥാലം എനിക്ക് നല്ല പരിജയം ഉണ്ട്. ഞാൻ ചുറ്റും നോക്കി. അപ്പോൾ എന്റെ അച്ഛൻ അവിടേക്ക് വന്നു. പക്ഷെ അച്ഛനെ കാണാൻ
💬 Comments
View all comments