0%

Chapter Title : ലക്കി ഡോണർ 8 [Danmee]

Author : danmee Read All Parts 967

നീ ഈ ലോകത്ത് നിന്നും  പരലോകത്തേക്ക്  പോകും "

" ഞാൻ  ഇത്‌  വിശ്വസിക്കില്ല...... എന്നെ എന്തിനാ  ഈ  ട്രാപ്പിൽ  പെടുത്തി ഇരിക്കുന്നെ  എന്നെ വിട് എനിക്ക്  പോണം "

" നിന്നെ പറഞ്ഞു വിടാൻ തന്നെയാണ് പോകുന്നത്.... നിന്നെ തടഞ്ഞു വെച്ച്  ഈ ലോകത്തിന്റെ താളം തെറ്റിക്കാൻ ഞാൻ  ഒരുക്കമല്ല "

...ടക്....ടക്....ടക്...

വാതിലിൽ മുട്ട്  കേട്ടതും  മുത്തച്ഛൻ എന്തോ മന്ത്രം ചൊല്ലി. അപ്പോൾ  അദ്ദേഹം നിന്നഭാഗം മാത്രം  വാതിലിന് ഒപ്പം ഉയർന്നു. അദ്ദേഹം വാതിൽ തുറന്ന്.

" മുത്തച്ഛ......... മുത്തച്ഛ "

വിനു ആയിരുന്നു അത്‌.

" എന്താടാ..... എന്ത് പറ്റി "

" മുത്തച്ഛൻ  പറഞ്ഞത് പോലെ തന്നെ  നടന്നു...... സ്റ്റാലിൻ ...... സ്റ്റാലിൻ മരിച്ചു........ അവന്റെ  അച്ഛൻ  ആണെന്ന് തെറ്റിധരിച്ചു..... എതിർ പാർട്ടിക്കാർ  വെട്ടി...കൊന്നതാ "

" അവന്റെ വിധി അതാണ്  മോനെ "

" എന്നാലും  മുത്തച്ഛന് അത്‌  തടയമായിരുന്നു "

" ഞാൻ  എന്ത്  ചെയ്യാനാ..... അവന്റെ ജാതകത്തിലെ വിളളലുകൾ അടച്ചു  പുതിയ  ഭാവി  ഒരുക്കണമെങ്കിൽ  മറ്റ് ഏതെങ്കിലും ഉലകത്തിൽ  അവന്  ആയുസ് കൂടുതൽ വേണമായിരുന്നു. നിർഭഗ്യം.... അല്ലാതെന്ത് പറയാൻ "

"എനിക്ക് അവനെ ഒന്ന് കാണണം  മുത്തച്ഛ  "

" നീ ഇപ്പോൾ  പോയി കിടക്കു  നാളെ  പോകാം.... ഈ രാത്രിയിൽ അവിടെ ചെന്നിട്ട്  കാര്യം ഒന്നും ഇല്ല "

വിനുവിനെ പറഞ്ഞു വിട്ട ശേഷം  മുത്തച്ഛൻ വാതിൽ അടച്ചതും  പഴയത് പോലെ  മുത്തച്ഛൻ ഞാൻ നിന്നിരുന്ന ഗർത്തത്തിൽ വന്നു.

" നിന്റെ കൂട്ടുകാരന് നിന്റെ മരണത്തിൽ  നല്ല  വിഷമം  ഉണ്ട്‌ "

" പ്ലീസ്  മുത്തച്ഛ  ഞാൻ  അവിവേകം മാണ്  പറഞ്ഞത്  ഞാൻ  സമ്മതിക്കുന്നു..... എന്നെ ഇവിടുന്ന് ഒന്ന്  പുറത്തേക്ക്  വിട് "

" മോനെ  ഈ  കിളവൻ  ഈ  ചെറിയ ജീവിതത്തിനിടക്ക് കാണാത്ത കാഴ്ചകൾ ഒന്നും ഇല്ല....എനിക്ക്  നിന്നെ പറ്റിച്ചിട്ട് എന്ത്  കിട്ടാനാ .. നിന്നെ കണ്ടപ്പോൾ തന്നെ  നിന്റെ ആയുസ് അവസാന ഘട്ടത്തിൽ ആണെന്ന് ഞാൻ തിരിച്ചറിഞ്ഞു.... അത്‌  നിന്നോട്  പറയണ്ട  എന്ന്  ഞാൻ 

💬 Comments

View all comments