Chapter Title : ലക്കി ഡോണർ 8 [Danmee]
ഉണ്ടായിരുന്നു. റോഡിനു സൈഡിൽ നിന്നും എനിക്ക് നേരെ വേറെയൊരാൾ ഓടി അടുത്തു. ഞാൻ അയാളെ ഒഴിഞ്ഞുമാറി ഓടി . പക്ഷെ പിന്നിൽ നിന്നും ആരോ എന്റെ മുതുകിൽ വെട്ടി.
" ആാാാാ ആ ഹ്ഹ്ഹ്ഹ്ഹ് "
എന്റെ കാലുകൾ കുഴഞ്ഞു എനിക്ക് ചുറ്റും നിന്ന് അവർ എന്നെ തലങ്ങും വിലങ്ങും വെട്ടി.
ഞാൻ ചോരയിൽ കുളിച്ചു കൊണ്ട് ആ റോഡിൽ കിടന്നു. എന്റെ കണ്ണ് സാവദാനം അടഞ്ഞു.
പിന്നീട്ട് ഞാൻ കണ്ണ് തുറക്കുമ്പോൾ. വിനുവിന്റെ മുത്തച്ഛന് മുന്നിൽ നിൽക്കുക ആയിരുന്നു. ഞാൻ എന്റെ ശരീരം കൈ കൊണ്ട് പിടിച്ചു നോക്കി. എന്റെ ശരീരത്തിൽ മുറിവുകൾ ഒന്നും തന്നെ ഇല്ലായിരുന്നു. എന്റെ ഞെട്ടൽ മാറാൻ കുറച്ച് സമയം എടുത്തു. ഞാൻ അന്ന് മുത്തച്ഛനെ കാണാൻ വന്ന അതെ വേഷത്തിൽ ആണ് ഉള്ളത്.അതും മുത്തച്ഛന്റെ മുറിയിൽ.ഞാൻ ചുറ്റും നോക്കി. എനിക്ക് പെട്ടെന്ന് ദേഷ്യം വന്നു. ഞാൻ എന്റെ കയ്യിൽ കെട്ടിയിരുന്ന തകിടിൽ മണപ്പിച്ചു.
" ഡാ കിളവ.... ഇത് ഭസ്മം തന്നെ.... അതോ എന്തെങ്കിലും മയക്കുമരുന്നോ....... അതോ ഹിപ്നോടിസമോ എന്തായാലും എന്റെ അടുത്ത് നടക്കില്ല...... ഇവിടെ വിനു "
ഞാൻ ആ മുറിക്ക് പുറത്തേക്ക് കടക്കാൻ നോക്കി. പക്ഷെ മുത്തച്ഛന്റെ മുറിയുടെ താഴ്ന്ന ഭാഗം കൂടുതൽ താഴ്ന്നു. അത് വലിയയൊരു ഗേർത്തം പോലെ ആയി. ഇത് എല്ലാം എന്റെ തോന്നൽ ആണെന്ന് ഞാൻ മനസിനെ വിശ്വസിപ്പിക്കാൻ നോക്കി . എങ്കിലും എന്താ കാര്യം എന്നറിയാതെ ഞാൻ മുത്തച്ഛനെ നോക്കി.
മുത്തച്ഛൻ എന്നെ ഒന്ന് നോക്കി എന്നിട്ട് എന്റെ അടുത്ത് വന്നു പറഞ്ഞു.
" നീ വിശ്വസിച്ചാലും ഇല്ലെങ്കിലും.... കുറച്ച് മുൻപ് നിന്റെ മരണം സംഭവിച്ചു കഴിഞ്ഞു....... അതാണ് സത്യം "
എനിക്ക് വിശ്വാസം വന്നില്ല ഞാൻ എന്റെ ശരീരത്തിൽ അടിക്കുകയും നുള്ളുകയും ചെയ്‌തു.
" ഞാൻ മരിച്ചെങ്കിൽ പിന്നെ ഞാൻ എന്താ ഇവിടെ ......എന്റെ ശരീരത്തിന് കുഴപ്പം ഒന്നും ഇല്ലല്ലോ..... "
'" നീ ഈ സിനിമയിൽ കാണുന്നത് പോലെ അല്ല... ആത്മാവും പ്രേതവും ഒക്കെ...... നിന്റെ കയ്യിലെ തകിട് അഴിച്ചുമാറ്റിയാൽ
💬 Comments
View all comments