Chapter Title : ലക്കി ഡോണർ 8 [Danmee]
പോയി. പക്ഷെ അവർക്കും പറയാനുണ്ടായിരുന്നത് ഞാൻ ഒന്ന് സൂക്ഷിക്കുന്നത് നന്നായിരിക്കും എന്നാണ്. ഞാൻ അതൊന്നും മനസ്സിൽ കൊടുക്കാതെ നടന്നു.
***** മൂന്നാം ദിവസം രാത്രി ******
ഞാൻ എന്റെ മുറിയിൽ ഇരുന്ന് ഹെഡ് സെറ്റിൽ പാട്ടുകേൾക്കുക ആയിരുന്നു.
പെട്ടെന്ന് ആരോ എന്റെ ചെവിയിൽ നിന്ന് ഹെഡ് സെറ്റ് ഊരി മറ്റി. ഞാൻ തിരിഞ്ഞു നോക്കി. അമ്മയാണ്.
" ഞാൻ നിന്നെ എത്ര നേരമായി വിളിക്കുന്നു..... നീ ഈ കുന്ത്രണ്ടാവും ചെവിയിൽ തിരുകി ഇരിക്ക് "
" എന്താ അമ്മേ "
" ഡാ അച്ഛൻ ഇത് വരെ വന്നിട്ടില്ല ...... എനിക്ക് ആകെ പേടിയാകുന്നു "
" അച്ഛൻ ഇതിന് മുൻപും താമസിച്ചു വന്നിട്ടില്ലേ...... അച്ഛൻ വന്നോളും "
" അതല്ലടാ ..... ഇന്നലെ പാർട്ടി ഓഫീസിൽ വെച്ചുണ്ടായ പ്രശ്നം ചെറുതല്ല.... ആ രമേശൻ ആണ് അച്ഛനെ വിളിച്ചു കൊണ്ട് പോയത് ..... അച്ഛൻ സ്കൂട്ടർ എടുത്തിട്ടില്ല..... നീ ഒന്ന് പോയി നോക്കിയിട്ട് വാ "
" ഈ അമ്മ...... അച്ഛൻ ഇങ് വരും .... പേടിക്കാതെ "
അമ്മയുടെ ടെൻഷൻ കണ്ട് ഞാൻ വെളിയിൽ ഇറങ്ങി . അച്ഛന്റെ വണ്ടിയെടുത്ത് പുറത്തിറങ്ങിയതും നശിച്ച മഴ. ഞാൻ വണ്ടി ഓതുക്കി. സീറ്റിനടിയിൽ നിന്ന് അച്ഛന്റെ റെയിൻ കോട്ട് എടുത്തു ഇട്ടു. പാർട്ടി ഓഫീസിലും മറ്റും പോയി നോക്കി അച്ഛൻ അവിടെ ഒന്നും ഇല്ലായിരുന്നു. ഞാൻ തിരിച്ചു വീട്ടിലേക്ക് വരുമ്പോൾ വണ്ടി അറച്ചു നിന്നു . ഞാൻ വണ്ടി നിർത്തി പെട്രോൾ ടാങ്ക് തുറന്ന് നോക്കി. പെട്രോൾ ഉണ്ട്. ഞാൻ സെന്റർ സ്റ്റാന്റ് ഇട്ട് കിക്കർ അടിച്ചുകൊണ്ടിരിക്കെ ആരോ എന്നെ പിന്നിൽ നിന്ന് ചവിട്ടി. മുന്നിലേക്ക് ആഞ്ഞ എന്നെ പിന്നിൽ നിന്ന് പിടിച്ചു തിരിച്ചു നിർത്തി എന്റെ വയറ്റിൽ കത്തികൊണ്ട് കുത്തി. എനിക്ക് എന്താ സംഭവിക്കുന്നത് എന്ന് മനസിലായില്ല. എന്റെ വയറ്റിൽ കുത്തിയ കത്തി അയാൾ വലിച്ചുരി. എന്റെ പ്രാണൻ പോകുന്നപോലെ തോന്നി. പെട്ടെന്ന് ഞാൻ എന്നെ കുത്തിയ അല്ലെ തള്ളി മറ്റി മുന്നിലേക്ക് ഓടി. എന്റെ പിന്നിൽ അവരും
💬 Comments
View all comments