0%

Chapter Title : ലക്കി ഡോണർ 8 [Danmee]

Author : danmee Read All Parts 963

ബന്ധിച്ചു കൊണ്ട് എന്റെ കയ്യിൽ കെട്ടാൻ  ആഞ്ഞു. ഞാൻ കൈ പിന്നിലേക്ക്  വലിച്ചു.

" എന്താ..... നിനക്ക്  ഇതിൽ  ഒരു വിശ്വാസവും ഇല്ലല്ലോ.... നിന്നെ  സംബന്ധിച്ചു ഇത്‌ വെറും ചരടും  തകിടും അല്ലെ  ഇത്‌  എന്ത് ചെയ്യാനാ.... ഒന്നിനും  അല്ല .....  ഒരു മുന്ന് ദിവസം ഇത്‌ നിന്റെ കയ്യിൽ കിടക്കട്ടെ "

ഞാൻ  മനസില്ല  മനസോടെ  കൈ നീട്ടി. മുത്തച്ഛൻ എന്തോ മന്ത്രം ചൊല്ലിക്കൊണ്ട് എന്റെ കയ്യിൽ ആ തകിട് കെട്ടി.  ഞാൻ  അതിൽ നോക്കി..ആ തകിടിൽ ഏട്ട് എന്ന് എഴുതിയിട്ടുണ്ട്.

" ഏട്ട്!"

" അത്‌  ഏട്ട് അല്ല "

വിനു  എന്നെയും കൊണ്ട്  വീട്ടിനു വെളിയിലേക്ക്  വന്നു.

" നിന്നെയൊക്കെ  ഇവിടേക്ക്  വിളിച്ച എന്നെ  പറഞ്ഞാൽ  മതിയല്ലോ...... ഒന്നും  ഇല്ലെങ്കിലും  മുത്തച്ഛന്റെ  പ്രയാമെങ്കിലും  നിനക്ക്  മനിക്കാമായിരുന്നു "

" ഡാ  സോറി പെട്ടെന്ന്  മുത്തച്ഛൻ  അങ്ങനെയൊക്കെ  പറഞ്ഞപ്പോൾ ...... പിന്നെ  ഞാൻ അത്‌ കേട്ട് പേടിച്ചു  വീട്ടിൽ ഇരിക്കണമായിരുന്നോ "

" ഡാ എന്റെ അറിവിൽ മുത്തച്ഛൻ  പ്രവചിച്ചത് ഒന്നും  നടക്കാതിരുന്നിട്ടില്ല.... നീ ഒന്ന് സൂക്ഷിക്കണം "

" പോടെ "

വിനുവിന്റെ തറവാട്ടിൽ നിന്നും വരുമ്പോൾ  അജീഷും കാർത്തിക്കും സൈലന്റ് ആയിരുന്നു.

" നിനക്കൊകെ  ഇത്‌ എന്ത്  പറ്റിയടെ "

" എന്നാലും  നീ അങ്ങനെ ഒന്നും  പറയണ്ടായിരുന്നു "

" പിന്നെ  നീ ഒക്കെ അല്ലെ  വിനുവിന്റെ മുത്തച്ഛനെ ഒന്ന്  പരീക്ഷിക്കണം എന്നോക്കോ പറഞ്ഞോണ്ട് ഇരുന്നത്. "

" എന്നു വെച്ചു .... ഇങ്ങനെ  ആണോ.... ഡാ  അമ്മയുടെ നിർബന്ധപ്രേകരം  അച്ഛൻ എനിക്ക് വേണ്ടി ആരോടോ സംസാരിച്ചിട്ടുണ്ടായിരുന്നു...  ഇന്ന് രാവിലെയാണ്  ഞാൻ പോലും  ഇന്റർവ്യൂന്റെ കാര്യം അറിയുന്നത്...  അത്‌  മുത്തച്ഛൻ  എങ്ങനെ അറിഞ്ഞു "

" നീ അല്ലെ  ഈ  ജോത്സ്യൻ മാർ എല്ലാം ഒരു ഗാങ് ആണ്‌ ഒരാൾ ക്ക് കിട്ടുന്ന വിവരം മറ്റുള്ളാർക്ക്  പാസ്‌ ചെയ്യും എന്നക്കെ  പറഞ്ഞത്..... നിന്റെ വീട്ടുകാർ  ഇന്റർവ്യൂന്റെ  ഡേറ്റ്  അറിഞ്ഞപ്പോൾ ചിലപ്പോൾ  എവിടെയെങ്കിലും പോയി സമയം  നോക്കി  കാണും "

സംസാരം  നീണ്ടു

💬 Comments

View all comments