Chapter Title : ലക്കി ഡോണർ 8 [Danmee]
ഞാൻ ഒരുങ്ങി. പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട്. എന്റെ മുന്നിൽ ഇരുന്ന് കരയുന്ന അമ്മയെ ആണ് കാണുന്നത്. ഞാൻ ചുറ്റും നോക്കി അത് ഒരു ഹോസ്പിറ്റൽ ആണ്. എന്റെ കയ്യിൽ ട്രിപ്പ് ഇട്ടിട്ടുണ്ട് ഞാൻ എന്താ നടക്കുന്നത് എന്നറിയാതെ മിഴിച്ചു നോക്കി. ഞാൻ ഉണർന്നത് കണ്ട അമ്മ അച്ഛനെ വിളിച്ചു.
" കൃഷ്ണേട്ട "
അച്ഛൻ ഞാൻ കിടന്ന ബെഡ്ഡിന്റെ അടുത്തേക്ക് വന്നു. എന്റെ തലയിൽ തലോടി. അപ്പോൾ രമേശേട്ടൻ അച്ഛന്റെ അടുത്തേക്ക് വന്ന് എന്നെ നോക്കികൊണ്ട് അച്ഛനോട് പറഞ്ഞു.
" നിങ്ങളോട് ഞാൻ അപ്പോയേ പറഞ്ഞത് അല്ലെ കൃഷ്ണേട്ടാ... പ്രേശ്നത്തിന് ഒന്നും പോവണ്ടന്ന് ...... ഭാഗ്യം കൊണ്ട മോൻ രക്ഷപെട്ടത് "
" അവൻമാരെ ഇങ്ങനെ വിട്ടാൽ പറ്റില്ല.... നാളെത്തന്നെ രാഘവേട്ടനെ ചെന്ന് കാണണം "
" നിങ്ങൾ ഇനി വേറെ പ്രേശ്നത്തിന് ഒന്നും പോണ്ടാ...... ഈ അവസ്ഥയിൽ പാർട്ടിയിൽ നിന്ന് നമ്മുക്ക് സപ്പോർട് കിട്ടില്ല "
" നിങ്ങൾ ഒന്ന് വെളിയിൽ പോയി സംസാരിക്ക് എന്റെ കുഞ്ഞിന് ഇത്തിരി കറ്റ് കിട്ടട്ടെ "
അമ്മ അച്ഛനെ അവിടെ നിന്നും പറഞ്ഞുവിട്ട് എന്റെ അടുത്ത് വന്ന് പറഞ്ഞു.
" നിനക്ക് കഞ്ഞി എടുക്കട്ടെ "
ഞാൻ അതെ എന്ന് തലയാട്ടി. അമ്മ എന്റെ തലയിൽ തലോടികൊണ്ട് കൊണ്ട് തിരിച്ചു നടന്നു. ഞാൻ കണ്ണുകൾ ഒന്ന് അടച്ചു. പിന്നീട് ഞാൻ കണ്ണ് തുറക്കുമ്പോൾ വിനുവിന്റെ മുത്തച്ഛന്റെ മുറിയിൽ ആയിരുന്നു. ഇപ്പോൾ തിളങ്ങുന്ന കയറു പോലെ ഒന്ന് എന്റെ ദേഹം മുഴുവൻ ചുറ്റിയിട്ടുണ്ട്. ഞാൻ ദേഷ്യത്തോടെ മുത്തച്ഛനോട് ചോദിച്ചു.
" നിങ്ങൾ അല്ലെ ഇനി എന്നെ കാണില്ല എന്ന് പറഞ്ഞത്..... പിന്നെ എന്താ എന്നെ വീണ്ടും ഇവിടേക്ക് കൊണ്ടു വന്നത്...... എന്നെ വിടാൻ "
" ഞാൻ വലിയ ഒരു തെറ്റ് ചെയ്‌തു അത് എനിക്ക് തിരുത്തണം.......മായ എന്നൊരു പെൺകുട്ടിയുടെ വയറ്റിൽ നിന്റെ വിത്ത് മുളച്ചു.... അത് നടക്കാൻ പാടില്ലാത്ത ഒന്ന് ആയിരുന്നു...... ജാതകം ഇല്ലാത്ത കുട്ടി.... ആ കുട്ടി ജനിക്കാൻ പാടില്ല..... നിന്റെ മരണ ശേഷം നിന്റെ തായി
💬 Comments
View all comments