Chapter Title : ലക്കി ഡോണർ 8 [Danmee]
ഈ ലോകത്ത് അവശേഷിക്കാൻ പാടില്ലത്തത് ആണ്... പക്ഷെ ഈ കുഞ്ഞ് കാരണം നിന്റെ ഗ്രഹ നിലയിൽ ചില മാറ്റങ്ങൾ വന്നിട്ടുണ്ട്.... നിന്റെ ആയുസ് കുടിയിട്ടുണ്ട് പക്ഷെ ആയുസ് മാത്രമേ കുടിയിട്ടുള്ളു.... നിന്റെ ജീവിതത്തിൽ ഇനി വഴിതിരുവുകൾ ഒന്നും സംഭവിക്കില്ല... നീ ജീവിച്ചിരിക്കും എന്ന് മാത്രം... നിന്റെ പ്രവർത്തികൾ എല്ലാം പാഴകും..... പക്ഷേ നിന്റെ പ്രേസ്സെൻസ് എന്റെ ലോകത്തിനു ഒരു വിലങ്ങ് തടിയാണ്...... അതുകൊണ്ട് നിന്നെ ഈ ലോകത്ത് നിന്നും ഞാൻ പറഞ്ഞ് വിടുകയാണ്......... പക്ഷെ നിന്റെ ഗ്രഹനിലയിലെ മാറ്റം എല്ലാ ഉലകത്തിനും ബാധകം ആണ്.... അത് കൊണ്ട് മറ്റ് ലോകത്തിലും നിന്റെ ആയുസ് കൂടി കാണണം.... പക്ഷെ നീ ജീവിച്ചിരിക്കും എന്നെ പറയാനാകൂ.... നീ ജീവിച്ചിരിക്കുന്ന ലോകത്ത് നിനക്ക് ഇതേ രൂപത്തിൽ പോകാൻ പറ്റില്ല..... ചിലപ്പോൾ വല്ല മൃഗമയോ പക്ഷിആയോ ആയിരിക്കും നീ ജീവിക്കാൻ പോകുന്നത്... മനുഷ്യ രൂപം കിട്ടിയാലും നീ ആ യൂണിവേഴ്സിൽ ജീവിക്കുന്ന പ്രായത്തിൽ ആയിരിക്കില്ല നീ ചെല്ലുക ചിലപ്പോൾ വയസായി മരിക്കായിട്ടുണ്ടാവും അല്ലെങ്കിൽ ഒരു കുഞ്ഞ് ആയിരിക്കും.......... നിന്റെ അപരന്മാർ മരിച്ചു കഴിഞ്ഞാൽ പിന്നെ നിനക്ക് ആ ലോകത്ത് നിൽക്കാൻ പറ്റില്ല മറ്റൊരു ലോകത്തേക്ക് പോകും അങ്ങനെ നിന്റെ അപരന്മാർ എല്ലാം മരിച്ചു കഴിയുന്നത് വരെ നീ ഈ ലോകങ്ങളിൽ അലഞ്ഞു തിരിഞ്ഞു നടക്കും....... നിന്റെ ലോകാന്തര യാത്രക്ക് തയ്യാറായിക്കൊള്ളൂ "
ഞാൻ മുത്തച്ഛൻ പറഞ്ഞത് ഒന്നും മനസിലാവാതെ അയാളെ നോക്കി. അപ്പോൾ ഒരു തടിപെട്ടിയിൽ നിന്ന് അയൾ രണ്ട് മോതിരം എടുത്ത് ഒന്നിൽ ചുവപ്പ് കല്ലും മറ്റേതിൽ പച്ചക്കല്ലും പിടിപ്പിച്ചിരുന്നു. അത് ആയപ്പോൾ രണ്ടുകയ്യിലെയും മോതിരവിരലുകളിൽ ഇട്ടു എന്നിട്ട് കൈ രണ്ടും ചുരിട്ടി പിടിച്ചു കൊണ്ട്. മോതിരത്തിന്റെ കല്ലുകൾ കുട്ടിഉരച്ചു. അപ്പോൾ മുത്തച്ഛന്റെ കൈയിൽ ചുവപ്പും പച്ചയും കലർന്ന ഒരു പ്രകാശം രൂപം കൊണ്ടു. അയാൾ മോതിരം കുട്ടിഉരക്കുംതോറും ആ പ്രേകാശം വലുതായി വന്നു. ഞാൻ ഒന്നും മനസിലാവാതെ അയാളുടെ പ്രവർത്തി നോക്കി നിന്നു.
" തയ്യാറായി കൊള്ളൂ"
" എന്താ "
അയാൾ ആ പ്രകാശ ഗോളം എന്റെ നേർക്ക് എറിഞ്ഞു.
💬 Comments
View all comments