0%

Chapter Title : ലക്കി ഡോണർ 8 [Danmee]

Author : danmee Read All Parts 982

എന്നിട്ട്  രണ്ട് കയ്കൊണ്ടും വോളിബോൾ അടിക്കും പോലെ എന്റെ ശരീരത്തു പതിപ്പിച്ചു.

" ആാാാാ......... കിർർർർർർ.. ബ്ബബ്ബബ്സ്സ് "

എനിക്ക് കണ്ണുതുറക്കാൻ പറ്റാത്ത അത്ര പ്രേകാശം ആയിരുന്നു . ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു. എന്റെ തൊലി ഊരിയുന്ന പോലെ തോന്നി. എന്റെ എല്ലുകൾ എല്ലാം ഒടിഞ്ഞു നുറുങ്ങുന്ന വേദന ഞാൻ അനുഭവിച്ചു.

" ആാാ..."

"ബ്രഹ്ഹ്ഹ് "

ഞാൻ വായുവിൽ പറക്കുന്നതായി എനിക്ക് തോന്നി പക്ഷെ കണ്ണ് തുറക്കുവാൻ കഴിയുന്നില്ല. പെട്ടെന്ന് ഞാൻ എവിടെയോ ചെന്ന് വീണു. എന്റെ ശരീരം മുഴുവൻ പൊള്ളിയത് പോലെ അനുഭവപ്പെട്ടു. സവാദനം ഞാൻ കണ്ണ്  തുറന്നു. ഞാൻ ഏതോ ചാണകകുഴിയിൽ ആണെന്ന് തോന്നി. ചാണകത്തിന്റെയും ചെളിയുടെയും രുക്ഷ ഗന്ധം അവിടെ മാകെ ഉണ്ടായിരുന്നു.  എനിക്ക് ചുറ്റും ദരാളം കാളകൾ നിൽപ്പുണ്ട് നല്ല വണ്ണവും പൊക്കവും ഉള്ളത്. ആളുകളുടെ ബഹളവും കേൾക്കാം. ചുറ്റും നോക്കിയതിൽ നിന്ന് അത്‌ ഒരു കാലി ചന്ത ആണെന്ന്  എനിക്ക്  മനസിലായി. ഞാൻ  അവിടെ  നിന്നും എഴുനേൽക്കാൻ നോക്കി. പക്ഷെ എനിക്ക് എന്റെ ശരീരത്തെ കണ്ട്രോൾ ചെയ്യാൻ പറ്റുന്നില്ല. ഞാൻ എനിക്ക് ചുറ്റും നോക്കി. ഒരു ഞെട്ടലോടെ ഞാൻ അത്‌ മനസിലാക്കി. ഞാൻ ഇപ്പോൾ ഒരു കളയുടെ രൂപത്തിൽ ആണ്‌. വെള്ള നിറം ഉള്ള വലിയ ഒരു കള. എന്റെ വലിയ കൊമ്പുകൾ അടുത്ത് വെച്ചിരുന്ന വലിയ പാത്രത്തിലെ വെള്ളത്തിൽ കൂടി ഞാൻ കണ്ടു. എനിക്ക് ദേഷ്യവും സങ്കടവും ഒരുമിച്ച് വന്നു. ഞാൻ വിറളികൊണ്ട്. കരഞ്ഞു. പക്ഷെ അത്‌ ഒരു അമരൽ ആയി ആണ്‌ പുറത്ത് വന്നത്.  കുറച്ച് കഴിഞ്ഞു ഞാൻ എന്റെ പുതിയ ശരീരത്തിത്തെ എങ്ങനെ കണ്ട്രോൾ ചെയ്യണം എന്ന് എനിക്ക് മനസിലായി. രണ്ട് കയ്യും രണ്ട് കാലിനും പകരം നാല് കാലുകൾ. പിന്നെ ഒരു വാലും. ഞാൻ അവിടെ നിന്ന് കയറുപൊട്ടിച്ചു ഓടാൻ നോക്കി പക്ഷെ എന്റെ മുക്ക് കയർ വലിയുമ്പോൾ അസഹനിയമായ വേദന  അനുഭവപ്പെട്ടു. വേറെ നിവർത്തി ഇല്ലാതെ ഞാൻ അവിടെ നിന്നു.

കുറച്ച് കഴിഞ്ഞു എന്റെ അടുത്തേക്ക് ആരെക്കെയോ വരുന്നത് ഞാൻ കണ്ടു

💬 Comments

View all comments