0%

Chapter Title : ലക്കി ഡോണർ 8 [Danmee]

Author : danmee Read All Parts 984

അതിൽ ഒരാളുടെ മുഖം എനിക്ക് നല്ല പരിജയം തോന്നി. അതെ അത്‌ വാറിതെട്ടൻ ആണ്‌  ഞങ്ങളുടെ നാട്ടിലെ  അറവ്കാരൻ. അയാൾ എന്റെ അടുത്ത് വന്ന് എനിക്ക് ചുറ്റും നോക്കി. എന്റെ വാൾ പിടിച്ചു നോക്കി. പിന്നെ എന്റെ മേലാകെ ഒന്ന് തലോടിയ ശേഷം  കൂടെ വന്നവരോട് പറഞ്ഞു.

" എനിക്ക് ഇവനെ മതി...ഇവൻ കൊള്ളാം "

വറിതേട്ടൻ കയ്യിൽ ഉണ്ടായിരുന്ന ഒരു പൊതി  മറ്റെയാൾക്ക് കൊടുത്ത്. എന്നെ കെട്ടിയിരുന്ന കയർ അയിച്ചു. പിന്നീട് മറ്റൊരു കാളക്ക്  ഒപ്പം ഒരു പിക്ക് അപ്പ്‌ഇൽ കയറ്റി. പിക്കപ്പിൽ കയറ്റുന്ന സമയത്ത്  അവിടെ നിന്നും രക്ഷപെടമായിരുന്നു എങ്കിലും. എന്റെ വീടിനടുത്തേക്ക് പോകാൻ ഇതാണ് നല്ല മാർഗം എന്നെനിക്ക് തോന്നി.  വണ്ടി കുറെ നേരം ഓടി കയിഞ്ഞു പെട്ടെന്ന് ബ്രേക്ക്‌ ചവിട്ടി.

" നശിച്ച  ബ്ലോക്ക്‌ "

വറിതേട്ടൻ തല വണ്ടിക്ക് പുറത്ത് ഇട്ടുകൊണ്ട്  റോഡിൽ നിന്ന ഒരാളോട് ചോദിച്ചു.

" ചേട്ടാ എന്താ ഈ ബ്ലോക്ക്‌.... ആക്‌സിഡന്റ് വല്ലതും ആണോ "

" എയ്യ് എല്ലാ  ഇത്‌ മറ്റേ ചെറുക്കന് കസേര  കൊടുക്കുന്നത "

" എന്താ ചേട്ടാ  ഒന്ന്  തെളിച്ചു പറ "

അപ്പോൾ അവിടെ നിന്ന മറ്റൊരാൾ പറഞ്ഞു.

"  ആ  സഖവ്‌ കൃഷ്ണന്റെ  മോനെ ആരോ കൊള്ളാൻ നോക്കിയില്ലേ... അവൻ മരിച്ചില്ല... പക്ഷെ കഴുത്തിനു താഴെക്ക് തളർന്ന് പോയി.  ആ  ചെറുക്കന്  ഓട്ടോമാറ്റിക് ആയ വീൽ ചെയർ  പാർട്ടികാര് കൊടുക്കുന്ന  ചടങ്ങ"

' അതിന് അത്‌ റോഡ് ബ്ലോക്ക്‌ ആക്കികൊണ്ട് വേണോ "

വറിതേട്ടൻ തല അകത്തേക്ക് ഇട്ട് ഡ്രൈവരോട് പറഞ്ഞു.

" ഇവൻ മാർക്ക്  ആരെയെങ്കിലും സഹായിക്കണം എങ്കിൽ  അത്‌ വീട്ടിൽ കൊണ്ട് കൊടുത്താൽ പോരേ... വെറുതെ നാട്ടുകാരെ ബുദ്ദിമുട്ടിക്കാൻ.... വയ്യാതെ  ചെറുക്കാരെയും പൊക്കിയെടുത്തു കൊണ്ട് വന്ന് കാണും "

" എന്ത് സഹായം  ഇത്‌ നാട്ടുകാരെ കാണിക്കാൻ അല്ലെ...... ഇത്‌ പിന്നെയും  നമുക്ക് ഒക്കെ അറിയാവുന്ന കേസ് ആണെന്ന് പറയാം ...."

അവരുടെ സംസാരം നീണ്ടു പോകുന്നതിനോടൊപ്പം വണ്ടിയും ചെറുതായി അനങ്ങി തുടങ്ങി.

ജംഗ്ഷനിലെ ചെറിയ

💬 Comments

View all comments