Chapter Title : ലക്കി ഡോണർ 8 [Danmee]
ദിവസങ്ങൾ ആയി അടഞ്ഞു കിടന്നത് കൊണ്ട് അവിടെ മൊത്തം താളം തെറ്റി കിടക്കുകയായിരുന്നു. ഫ്രൂട്സും മറ്റും എത്തിയിരുന്നില്ല . ഞാൻ ഫോൺ എടുത്ത് വേണ്ടർ മാരെ എല്ലാം വിളിച്ചു . നേരെത്തെ ഓർഡർ തരാത്തത് കൊണ്ട് സാധനം എല്ലാം വൈകും എന്ന് അവർ പറഞ്ഞു. ആ സമയം കൊണ്ട് ഞാൻ ഷോപ്പ് ഒന്ന് വൃത്തിയാക്കാം എന്ന് തീരുമാനിച്ചു. ഞാൻ ചുലുമായി ഇറങ്ങിയപ്പോൾ തന്നെ കടക്ക് മുന്നിൽ ഒരു പുരത്തിനുള്ള ആള് ഉണ്ടായിരുന്നു. ഞാൻ ഷോപ്പിന്റെ ഷട്ടർ ഇട്ട് അകത്തേക്ക് കയറി. മാറാലയും മറ്റും അടിക്കുമ്പോൾ ക്യാഷ് കൗണ്ടർനു മുകളിൽ തുക്കിയിരുന്ന കലണ്ടർ താഴെ വീണത് ഞാൻ അത് എടുത്തു നിവർത്തി. ഈ മാസം മുന്നിൽ വരുന്ന പോലെ തൂക്കി. അപ്പോഴാണ് ഇന്നത്തെ ഡേറ്റ് ഞാൻ നോക്കുന്നത്.
ഇന്ന് എന്റെ അമ്മയുടെ പിറന്നാൾ ആണ്. അതോ ഈ ലോകത്തിൽ വേറെ ഡേറ്റ് ആയിരിക്കുമോ. അപ്പോഴാണ്. ഞാനും മായി വഴക്കിട്ട് പോയ എന്നെ എനിക്ക് ഓർമ വന്നത്... അവൻ ഈ ദിവസങ്ങളിൽ എന്ത് ചെയ്യുക ആയിരുന്നു. ഇത് വരെ ഈ ഉലകത്തിൽ നിന്നത് എല്ലാം പഴകുമോ. ഞാൻ പെട്ടെന്ന് കടക്ക് പുറത്ത് ഇറങ്ങി. ഞങ്ങളുടെ വീട് ലക്ഷ്യമാക്കി നടന്നു.
ഞാൻ വിട്ടിൽ ചെല്ലുമ്പോൾ അന്ന് ആദ്യം കണ്ടത് പോലെ ഉള്ള നിശബ്ദത ആയിരുന്നു. ഞാൻ കോളിങ് ബെൽ അടിച്ചു ഒരു അനക്കവും ഇല്ല. ഞാൻ മുന്നിലെ വാതിൽ തള്ളി തുറന്ന് അകത്തേക്ക് കയറി. അവിടെ ഒന്നും ഞാൻ എന്നെ കണ്ടില്ല. ഒടുവിൽ ഞാൻ അവനെ കണ്ടെത്തുന്നത് അച്ഛന്റെയും അമ്മയുടെയും റൂമിൽ ബെഡിൽ കിടന്ന് കരയുന്നത് ആണ്.
ഞാൻ എന്റെ ഷോൽഡറിൽ പിടിച്ചു കുലിക്കി വിളിച്ചു.
" സ്റ്റാലിൻ സ്റ്റാലിൻ "
പെട്ടന്ന് ഞാൻ തിരിഞ്ഞു കിടന്നുകൊണ്ട് എന്നെ നോക്കി. എന്നിട്ട് എണിറ്റിരുന്നു .
" സോറി അന്ന് ഞാൻ പെട്ടെന്ന് വന്ന ദേഷ്യത്തിൽ എന്തെക്കെയോ പറഞ്ഞു...... "
" ഞാൻ അല്ലെ മാപ്പ് പറയേണ്ടത്..... ഒന്നും ആലോചിക്കാതെ അന്ന് ഞാൻ മായയെ കടയിലേക്ക് വിളിക്കരുതായിരുന്നു. "
" നീ ആരാ എനിക്ക്
💬 Comments
View all comments