Chapter Title : ലക്കി ഡോണർ 8 [Danmee]
എന്റെ അമ്മയുടെ പിറന്നാൾ ആണ്..... അമ്മയെ ഓർത്തപ്പോൾ ഒന്ന് ഇവിടെ കിടക്കണം എന്ന് തോന്നി "
" നീ ഇങ്ങനെ മൂടി കെട്ടി ഇരുന്നാൽ അമ്മക്ക് സന്തോഷം ആകുമോ .. നീ എനിക്ക് ..... ഇന്ന് ഒരുപാട് പണിയുണ്ട് "
ഞാൻ എന്നെ വലിച്ചു എണീപ്പിക്കാൻ നോക്കി. അപ്പോൾ മിസ്റ്റർ മീ എന്നെ എന്റെ കയ്യിൽ പിടിച്ചു. ബെഡിൽ ഇരുത്തി എന്റെ ചുണ്ടിൽ ചുംബിച്ചു. ഞാൻ പെട്ടെന്ന് ചാടി എണിറ്റു.
എന്താ സംഭവിച്ചത് എന്റെ മനസും ശരീരവും ഒരുപോലെ ചോദിച്ചു. എനിക്ക് എന്റെ തല പെരുക്കുന്നത് പോലെ തോന്നി. എന്തായാലും ഇവിടെ നിന്ന് പോയി ആലോചിക്കാം എന്ന് വെച്ച് ഞാൻ പുറത്തേക്ക് നടക്കാൻ ഒരുങ്ങി. അപ്പോൾ മിസ്റ്റർ മീ എന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
" പ്ലീസ് ഒന്ന് നിൽക്ക്...... എന്തോ പെട്ടെന്ന് സംഭവിച്ചു പോയതാണ്....... നിന്നെ കാണാത്ത ഈ ദിവസങ്ങളിൽ ഞാൻ നിന്നെ പറ്റി ആലോചിക്കുക ആയിരുന്നു...... ഒരു സുപ്രഭാതത്തിൽ നീ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നു. എനിക്ക് ആരും ഇല്ലാത്തപ്പോൾ എന്റെ കൂടെ നിന്നു..... നിന്നോട് എന്താണ് എനിക്ക് തോന്നുന്നത് എന്ന് എനിക്ക് ഇപ്പോഴും മനസിലായിട്ടില്ല.... മായയോട് തോന്നിയത് പോലെ എല്ലാ ഇത് ........ ബട്ട് ...... ഇ തിങ്ക് ഐ ലൈക് യു "
കടയിൽ ജോലി ചെയ്‌തു വിയർത്തിരുന്ന ഞാൻ ഒന്നുകൂടെ വിയർക്കാൻ തുടങ്ങി . ആ മദക ഗന്ധം അവിടെ മാകെ പറഞ്ഞിരുന്നു. ഞാൻ ഒരു നിമിഷം ആലോചിച്ചശേഷം ഞാൻ പറഞ്ഞു.
" നിനക്കു എന്നോട് എന്താ തോന്നുന്നത്
💬 Comments
View all comments