0%

Chapter Title : ലക്കി ഡോണർ 8 [Danmee]

Author : danmee Read All Parts 958

അത്‌. നിലത്ത്  ആയിരുന്നു  ഇല ഇട്ടിരുന്നത്.

" ഡാ  തറയിൽ ആണോ  ഇരിക്കുന്നത്..... എനിക്ക്  ഇങ്ങനെ ഇരുന്ന് കഴിക്കാൻ  ബുദ്ദിമുട്ട് ഉണ്ട്‌.... എന്റെ പാന്റും ടൈറ്റ് ആണ്‌ "

കാർത്തിക്ക്  വിനുവിനോട് പറഞ്ഞു.

" ഡാ  ഒന്ന് അഡ്ജസ്റ്റ് ചെയ്.... മുത്തച്ഛൻ  ചിലപ്പോൾ ഇവിടെക്ക് വരും .... അല്ലെങ്കിൽ  എന്തെങ്കിലും  ചെയ്യാമായിരുന്നു. "

ഞങ്ങൾ  നിലത്ത് ഇരിക്കാൻ ഒരുങ്ങുമ്പോൾ വിനുവിന്റെ അമ്മ വിനുവിനോട് പറഞ്ഞു.

" മോനെ  മുത്തച്ഛനെ  വിളിച്ചുകൊണ്ടു  വാ "

" ഞാനോ  "

" നീ  ചെന്ന്  വിളിക്ക്  മുത്തച്ഛൻ  ഒന്നും  പറയില്ല "

വിനു അകത്തേക്ക്  പോയി. കുറച്ച് കഴിഞ്ഞു അവൻ തിരിച്ചു വന്നു പുറകെ അവന്റെ മുത്തച്ഛനും.  നല്ല  പൊക്കവും  അതിനൊത്ത വണ്ണവും ഉള്ള അജനുഭഹുആയ ഒരാൾ. മൂടി അവിടവിടെ  നരച്ചത് ഒഴിച്ചാൽ അയാൾക്ക് 70ത്തിൽ കൂടുതൽ  വയസുണ്ട് എന്ന് പറയില്ല. മുത്തച്ഛൻ അവിടേക്ക്  വന്നപ്പോൾ വിനുവിന്റെ ബന്ധുക്കൾ എല്ലാവരും  ബഹുമാനത്തോടെ അയാളെ നോക്കി. മുത്തച്ചൻ അടുത്ത് എത്തിയപ്പോൾ അജീഷ് നിലത്ത് നിന്ന് എഴുന്നേറ്റ് നിന്ന് അദ്ദേഹത്തെ വണങ്ങി. ഞാനും കാർത്തിയും അത്‌ കണ്ട് എഴുന്നേൽക്കണോ വേണോ എന്നർത്ഥത്തിൽ പരസപരം നോക്കി. ഒന്നും ഇല്ലെങ്കിലും  അയാളുടെ വീട്ടിൽ അല്ലെ നമ്മൾ ഇരിക്കുന്നത്  ആ ബഹുമാനം എങ്കിലും കാണിക്കണ്ടേ.  അജീഷിനെ കണ്ട മുത്തച്ഛൻ  ഒരു നിമിഷം അവനെ ഒന്ന്  നോക്കിയ ശേഷം  പറഞ്ഞു.

" രാജാവ് വന്നാലും  ഭാഷണത്തിന് മുന്നിൽ നിന്ന് എഴുന്നേൽക്കരുത് എന്നാണ്...... വിനുവിന്റെ കൂട്ടുകാരൻ ആണല്ലേ....... ഇരിക്ക് "

വിനുവിനോട്  സംസാരിച്ച ശേഷം  എന്നെയും  കാർത്തിക്കിനെയും മുത്തച്ഛൻ ഒന്ന്  നോക്കി. എന്നിട്ട്  മുന്നിലേക്ക് നടന്ന്  അദ്ദേഹത്തിനായി ഇട്ടിരുന്ന  ഇലക്ക് പിന്നിൽ ഇരുന്നു.

അദ്ദേഹം ഇരുന്ന ശേഷം  ചോറ് വിളമ്പി.  കറികൾക്കെല്ലാം ഒരു പ്രതേക  രുചി ആയിരുന്നു. ആസ്വദിച്ചു കഴിക്കുന്നതിനിടക്ക്. എന്റെ കാൽ തരിച്ചു പിടിച്ചു.  ഞാൻ കുറച്ച് പിന്നിലേക്ക്  നിങ്ങയിരുന്നു കാലുകൾ ഒന്ന് നിവർത്തി. എന്നിട്ട് പിന്നിലേക്ക് മടക്കി വെച്ചു. ഞാൻ കാലിന്റെ തരിപ്പ് മാറാൻ  പലതും ചെയ്‌തു പക്ഷെ ഫലം ഉണ്ടായില്ല. ഞാൻ സദ്യക്ക് മുന്നിൽ ഇരുന്ന് തിരിഞ്ഞു

💬 Comments

View all comments