0%

Chapter Title : ലക്കി ഡോണർ 8 [Danmee]

Author : danmee Read All Parts 957

കല്യാണം കഴിഞ്ഞില്ലേ  ഇനി  അത്‌  അവിഹിതം ആയി പോവും "

"ഡാ നിനക്കൊക്കെ എന്ത്. അവനെ വിട്ട്  ഇനി എന്റെ  നെഞ്ചത്തോട്ട് കേറൂ "

എനിക്ക്  പെട്ടെന്ന്  ദേഷ്യം വന്നു. ഞാൻ അവിടെ നിന്ന്  എണിറ്റ് കുറച്ച് മറി നിന്നു.  എന്റെ പുറകെ  അജീഷും വിനും വന്ന് എന്നെ സമദനിപ്പിച്ചു.

മായ  എനിക്ക്  ആദ്യമായി പ്രണയം തോന്നിയ  പെണ്ണ്.  അവളോട്  ഇഷ്ടം തുറന്ന് പറയാൻ  ഞാൻ  ഒരുപാട്  ശ്രമിച്ചതാ  പക്ഷെ  അതൊന്നും  നടന്നില്ല . ഞാൻ  അവളെ മറക്കാൻ  ശ്രമിക്കുമ്പോൾ എല്ലാം ഇത്‌ പോലെ  എന്തെങ്കിലും തരത്തിൽ  അവൾ  എന്റെ ഓർമയിലേക്ക് വീണ്ടും  വരും.  അന്ന് രാത്രി എനിക്ക്  ഉറങ്ങാൻ പറ്റിയില്ല ഓരോന്ന് ആലോചിച്ചു ഞാൻ  തിരിഞ്ഞും മറിഞ്ഞും  കിടന്നു.

കുറച്ച് ദിവസം കഴിഞ്ഞു വിനു എന്നെ ഫോണിൽ  വിളിച്ചു.

" ഡാ  എന്റെ പിറന്നാൾ ആണ് നാളെ.....  മുത്തച്ഛൻ  ഇപ്പോൾ  പുറത്ത് ഒന്നും പോകാറില്ല അതുകൊണ്ട് തറവാട്ടിൽ  വെച്ച് ചെറിയ  സദ്യ സെറ്റ് അപ്പ്‌ ഉണ്ട്‌ ... നീ വരില്ലേ ....അവന്മാരൊക്കെ  ഉണ്ട്‌ "

" ഹാപ്പി ബർത്ത് ഡേ  അളിയാ....ഞാൻ  വരാം "

പിറ്റേന്ന് അജീഷും കാർത്തിക്കും എന്റെ വീട്ടിലേക്ക് വന്നു. ഞാൻ  അവരുടെ  കൂടെ  വിനുവിന്റെ  തറവാട്ടിലേക്ക്  പോയി.

" ഡാ വിനു....നമ്മൾ  പുറത്തുണ്ട്  നീ  ഇങ്  വാ "

' കേറി വാടാ  "

വിനു ഞങ്ങളെ  അവന്റെ തറവാട്ടിനുള്ളിലേക്ക് വിളിച്ചു കൊണ്ട് പോയി. അവിടെ  വിനുവിന്റെ  അടുത്ത  ബന്ധുക്കൾ അല്ലാതെ  ആരുമില്ലായിരുന്നു. പക്ഷെ അവന്റെ മുത്തച്ഛനെ  പുറത്ത് ഒന്നും  കണ്ടില്ല. അജീഷ് വിനുവിനെ അടുത്തേക്ക്  വിളിച്ചു ചോദിച്ചു.

" ഡാ നിന്റെ മുത്തച്ഛൻ എവിടെ  കണ്ടില്ലല്ലോ "

" ഡാ മുത്തച്ഛൻ മുറിക്കുള്ളിലാണ്.... മുത്തച്ഛൻ  ഇപ്പോൾ  അങ്ങനെയാ  അപ്പോഴും  മുറിക്കുള്ളിൽ തന്നെ "

" എന്തെങ്കിലും  വയ്യായിക  ആണോ "

" ഹേയ്.... പുള്ളിടെ  ഓരോ  നിർബന്ധങ്ങൾ "

സാദ്യക്ക് സമയം ആയപ്പോൾ വിനുവിന്റെ അമ്മ  ഞങ്ങളെ  വിളിച്ചു. ഞങ്ങൾ  വിനുവിനോടൊപ്പം ആ വീടിനുള്ളിലേക്ക് നടന്നു. പഴയ  ഒരു നാലുകെട്ട് ആയിരുന്നു 

💬 Comments

View all comments