0%

Chapter Title : ലക്കി ഡോണർ 8 [Danmee]

Author : danmee Read All Parts 956

പക്ഷെ സ്കൂളിൽ പഠിച്ചിരുന്നപ്പോൾ വിനുവിനോട് നമ്മൾ ഇത്ര ക്ലോസ് അല്ലായിരുന്നു. നമ്മോളോട് എന്നല്ല അവൻ ആരോടും  അധികം മിണ്ടാറില്ലായിരുന്നു. കോളേജിൽ വെച്ചാണ് അവൻ നമ്മളോട്  ഇത്രയെങ്കിലും ക്ലോസ് ആയത്.

ഞങ്ങൾ  ഓർഡർ ചെയ്ത ഫുഡ്‌ തട്ടുകടയിലെ ചേട്ടൻ  നമ്മൾ ഇരുന്ന ടേബിളിൽ കൊണ്ട് വെച്ചു.

" ഡാ  ഒരു പ്ലേറ്റ് അധികം ഉണ്ടല്ലോ "

" അത്‌ ഞാൻ  വിനുവിന് ഓർഡർ  ചെയ്തതാ "

" അഹ്  കൊണ്ടു കൊടുക്ക് "

കാർത്തിക്ക്  വിനുവിന് ഉള്ള  പ്ലാറ്റിലേക്ക് ടേബിളിൽ ഇരുന്ന തുക്കിൽ നിന്നും ചമ്മന്തിയും സാമ്പാറും ഒഴിച്ചു. എന്നിട്ട് അതുമായി കാറിനടുത്തേക്ക് നടന്നു.

ഞങ്ങൾ  ഓരോന്ന് പറഞ്ഞുകൊണ്ട് ഫുഡ്‌ കഴിച്ചുകൊണ്ടിരുന്നു.

" ഡാ  ഒരെണ്ണം കൂടെ  പറയടാ "

കാറിൽ ഇരുന്നുകൊണ്ട്  വിനു വിളിച്ചു പറഞ്ഞു.

" നീ വേണമെങ്കിൽ  ഇറങ്ങി വന്ന്  വാങ്ങി കൊണ്ട്  പോ "

' ഡാ പ്ലീസ് "

" നീ അല്ലെ  വേണ്ടന്ന്  പറഞ്ഞത് "

" കൊണ്ട്  കോടുക്കാടെ "

" അങ്ങനെ വിട്ടാൽ പറ്റില്ലാലോ "

അജീഷ് വിനുവിനെ  ബലമായി പിടിച്ചുകൊണ്ട്. നമ്മൾ ഇരുന്ന  ടേബിളിലേക്ക് വന്നു.

"ഇവിടെ  ഇരിക്ക് "

വിനു വന്നിരുന്നപ്പോൾ ഞാൻ  ബീഫ് ഫ്രൈ കുറച്ച് ഇങ്ങോട്ട്  മറ്റി വെച്ചു.

"ഡാ... വിനു  നീ കുറച്ചു മുൻപ് തന്നെ മുത്തച്ഛന്റെ കയ്യിൽ നിന്ന് ജോതിഷം ഒക്കെ പഠിച്ചിരുന്നെങ്കിൽ.... നമ്മുക്ക്  പഠിത്തം കഴിഞ്ഞിട്ടും  ഇങ്ങനെ  അലഞ്ഞു  തിരിഞ്ഞു നടക്കേണ്ടി വരില്ലായിരുന്നല്ലോ "

കാർത്തിക്ക്  വിനുവിനെ വീണ്ടും ചൊറിയാൻ തുടങ്ങി.

" ഡാ ഒന്ന്  മിണ്ടാതിരിക്ക് കുറച്ച് നേരം  ആയില്ലേ  അവനെ ഇട്ട്  വരുന്നു " ഞാൻ കാർത്തിക്കിനോട് പറഞ്ഞു.

" ഡാ അത്‌ കൊണ്ട്  നിനക്കും  ഉപകാരം ഉണ്ടായേനെ........ നീ ആ മായയെ വളക്കാൻ  എന്തെക്കെ നോക്കി വല്ലതും  നടന്നോ ..... ഇവനെ കൊണ്ട്  സമയം നോകിച്ചു അവളെ പ്രൊപ്പോസ് ചെയ്തിരുന്നെങ്കിൽ .... മായ  നിന്റെ ജീവിതത്തിൽ നിന്നും  മായയായി പോവില്ലായിരുന്നല്ലോ "

" ഇപ്പോഴും  വൈകിയിട്ട് ഒന്നും ഇല്ല  "

" ഇല്ലെടാ  അവളുടെ

💬 Comments

View all comments