0%

Chapter Title : ആ ഒരു വിളിക്കായ്‌?[Demon king]

Author : demon king Read All Parts 653
അവന്റെ നെഞ്ചില് പതിഞ്ഞു. അടി കൊണ്ട അവൻ ഒരു അളർച്ചയോടെ പുറകോട്ട് തെറിച്ച് പോയി. അടികൊണ്ട് വീണു കിടന്ന അവനെ സഹായിക്കാൻ ആറോ ഏഴോ പേര് മാത്രം മുന്നോട്ട് വന്നു. നേരത്തെ അവനെ പ്രോത്സഹിച്ചവന്മാർ ഒക്കെ പേടിച്ച് പുറകോട്ട് മാറി. പിന്നെ മനുവും റോഷനും എല്ലാവരെയും നന്നായി പെരുമാറുന്നത് ആണ് കണ്ടത്. രാജീവിന്റെ പിടിതത്തിന്റെ വേദന മാറിയിട്ടില്ല എന്ന് നിഥിന്റെ മുഖത്ത് നിന്ന് എനിക്ക് മനസ്സിലായി. അവന്റെ കയ്കൾ പിടിച്ച് ഞാൻ വാഷ് ചെയ്യാൻ കൊണ്ടുപോയി. കേട്ട് അഴിച്ചപ്പോൾ ഞാൻ കണ്ടത് മുറിയുടെ സൈഡ് എല്ലാം നീര് വച്ചിരിക്കുന്നത് ആണ്. "' വേദന ഉണ്ടോ...'" " മ്മ്‌..."
കലങ്ങിയ കണ്ണുകളാൽ അവൻ ഒന്ന് മൂളിക മാത്രം ചെയ്തു.'" ക്ലാസ്സ് കഴിഞ്ഞ് നമുക്ക് ഹോസ്പിറ്റൽ പോവാം.'" " വേണ്ട ചേച്ചി...'" " ഞാൻ നിന്നോട് പോണോ എന്നല്ല ചൊതിച്ചത്‌ പോണം എന്നാണ് പറഞ്ഞത്.'" "മ്മ്‌"' ഒരു ചെറു ചിരിയോടെ അവൻ മൂളി. അവന്റെ കയ്കൾ ഞാൻ പതിയെ കഴുകി. '"സ്സ്.....'" " വേദന ഉണ്ടോ...'" " കുറച്ച്.'" " മ്മ്‌...'" ഫസ്റ്റ് എയ്ഡ് ബോക്സ്ൽ നിന്നും ഓയിൽമെന്റ് എടുത്ത് തേച്ചു. എന്നിട്ട് പഞ്ഞി വച്ച് ഒന്നുകൂടി കെട്ടി.വലിയ പരിചയം ഒന്നും ഇല്ലെങ്കിലും ഒരുവിധം കുഴപ്പം ഇല്ലാത്ത രീതിയിൽ കെട്ടി. കെട്ടികഴിഞ്ഞ് അവനെ നോക്കിയപ്പോൾ അവൻ എന്നെത്തന്നെ നോക്കി ഇരിപ്പാണ്. ഞാൻ ചിരിച്ച് കൊണ്ട് തല ആട്ടി എന്താണെന്ന് ആംഗ്യം കാണിച്ചു.അവൻ ചിരിച്ചുകൊണ്ട് തോൾ രണ്ടും മേലോട്ട് ആക്കി ഒന്നും ഇല്ലാ എന്ന് കാണിച്ചു. പിന്നെ അവന്റെ ബാഗ് എടുത്ത് തോളത്ത് ഇട്ട് അവന്റെ കയ്യും പിടിച്ച് ക്ലാസ്സിലേക്ക് പോയി. ഞങളെ കണ്ട് കുട്ടികൾ എല്ലാം കുന്തം പോയ ലുട്ടപ്പിയെ പോലെ ഞങളെ തന്നെ വായും പൊളിച്ച് നോക്കുന്നുണ്ട്. ക്ലാസ്സിൽ കേരിയപ്പോൾ തന്നെ അടിയുടെ വിശേഷങ്ങൾ പറയുന്ന എന്റെ ഗ്യങ്ങിനെ ആണ് കണ്ടത്. അവന്റെ കയ്യും പിടിച്ച് വരുന്ന എന്നെ കണ്ട് അവർ എന്നെ അതിശയത്തോടെ നോക്കി. നിതിനേ ഞങളുടെ മുന്നിലെ ബെഞ്ചിൽ ഇരുതാതെ എന്റെ അടുത്ത് ഇരുത്തി. ആൻ: അല്ല

💬 Comments

View all comments