0%

Chapter Title : ആ ഒരു വിളിക്കായ്‌?[Demon king]

Author : demon king Read All Parts 657
അവരിൽ നിന്നും മാറി ഞാൻ മുന്നിൽ ഒരു സീറ്റിൽ അവന്റെ ഒപ്പം ഇരുന്നു.അവർ എന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്നുപോലും ഞാൻ നോക്കിയില്ല. ക്ലാസ്സ് കഴിഞ്ഞ് ജീപ് എടുത്ത് നേരെ ഹോസ്പിറ്റലിലേക്ക് വിട്ടു. കയ് ഒന്നുകൂടി അഴിച്ച് ക്ലീൻ ചെയ്തത് ഡ്രസ്സ് ചെയ്തു.പിന്നെ ഡോക്ടറെ കണ്ട് മുക്കിൽ കൂടി ചൂര വന്ന കാര്യം ഒക്കെ പറഞ്ഞു. '" മരുന്ന് കഴിക്കാൻ പറയുക. അത് അവനെ കുറച്ച് ദിവസം ജീവിച്ചേക്കും. വേറെ ഒന്നും പറയാൻ ഇല്ല. ഇടയ്ക്ക് ഇനിയും ഇത് പോലെ ബ്ലഡ് വരും.ഒരു towel കയ്യിൽ കരുതാൻ പറഞ്ഞേക്ക്."'
മറ്റൊന്നും ഡോക്ടർ പറഞ്ഞില്ല. ഞാൻ അവിടേക്ക് നടന്നു നീങ്ങി. "' ചേച്ചി... പോകാം '" അവനെ നോക്കി ഒന്ന് ചിരിച്ച് മുന്നോട്ട് നടന്നു. വണ്ടിയിൽ പോകുമ്പോൾ ഞാൻ അവനോട് ഒന്നും മിണ്ടിയില്ല. ഞാൻ ആകെ ഡൾ ആയിരുന്നു. '" എന്താ ചേച്ചി ഡോക്ടർ പറഞ്ഞത്. കാലൻ അടുത്ത് എത്താറായോ...'" '" ആ ഇനി അധികം ദൂരം ഇല്ല. '" പിന്നെ ഞങൾ ഒന്നും മിണ്ടിയില്ല. വണ്ടി അവൻ താമസിക്കുന്ന ലോഡ്ജിൽ എത്തി. '" എന്നാ ചേച്ചി ഞാൻ പോട്ടെ ... നാളെ കാണാം.'" . "'നിഥിൻ...'" പോകാൻ നിന്ന അവനെ ഞാൻ വിളിച്ച് നിർത്തി. '" നീ ആ മരുന്ന് കഴിക്കുന്നുണ്ടോ...'" " അതൊക്കെ എന്തിനാ ചേച്ചി... വേഗം പോയാൽ അത്ര നന്നു.'" " അത് കഴിച്ചു എന്ന് വച്ച് നീ ചാവാതിരിക്കുക ഒന്നും ഇല്ല'" ഞാൻ കുറച്ച് ദേഷ്യത്തോടെ ആണ് പറഞ്ഞത്. ."'ചിലപ്പോ ഒന്നോ രണ്ടോ ദിവസം വഴുകും. ചിലപ്പോ നിനക്ക് അത് ഉപകാരപ്പെടും. അതുകൊണ്ട് കൂടുതൽ ചോദ്യം ഒന്നും വേണ്ടാ... പിന്നെ നീ ഇഷ്ട്ടം ഉള്ളത് വാങ്ങി.കഴിച്ചോ... പൈസാ ഞാൻ തരാ. എനിക്ക് കാശിനു ബുദ്ധിമുട്ട് ഒന്നും ഇല്ല. മനസ്സിലായോ...'" ഇത്രയും ഞാൻ ദേഷ്യത്തോടെ പറഞ്ഞപ്പോൾ അവൻ സ്നേഹത്തോടെ തല ആട്ടി. ആക്‌സിലേറ്റർ മുറുകെ ചവിട്ടി വണ്ടി വേഗത്തിൽ അവിടുന്ന് ഹോട്ടലിലേക്ക് പായിച്ചു. റൂമിൽ കേറി ചെന്നപ്പോൾ തന്നെ റോഷനും മനുവും മായയും ആനും സോഫയിൽ ഇരിക്കുന്നു. എല്ലാവരുടെയും

💬 Comments

View all comments