Chapter Title : ആ ഒരു വിളിക്കായ്?[Demon king]
എന്റെ കയ്യിൽ നിന്നും ബിരിയാണി വായിൽ ആക്കി.അവൻ എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി ഇരുന്നു. മരിക്കാൻ കിടന്ന അമ്മുമ്മക്ക് ഒരു തുള്ളി വെള്ളം കൊടുക്കാൻ അറച്ച ഞാൻ ഇന്നിതാ ഒരുത്തന് വാരിക്കൊടുക്കുന്നു. Dhiya... What happened to you
'" മതി ചേച്ചി... മതി... ഇനി കഴിച്ചാൽ എന്റെ വയറു പോട്ടും.'"
ഞാൻ അവനെ നോക്കി ഒന്ന് ചിരിച്ച് എനിക്കുള്ള ബൗളിൽ നിന്ന് ബിരിയാണി ആ പ്ലൈറ്റിൽ തന്നെ തട്ടി ഞാൻ കഴിച്ചു. അവൻ എന്നെ തന്നെ നോക്കി ഇരിപ്പാണ്. കഴിച്ച് കഴിഞ്ഞ് എഴുന്നേറ്റപ്പോൾ ആണ് ഞാൻ ചുറ്റുപാടും ശ്രദ്ധിച്ചത്. എല്ലാവരും എന്നെ തന്നെ നോക്കി നിൽക്കുന്നു. കണ്ണിൽ ചോര ഇല്ലാത്തവൾ ,രാക്ഷസി, പെൺസിംഹം എന്നൊക്കെ പേരുകളിൽ കോളജിൽ അറിയപ്പെട്ട ഞാൻ ദേ ഒരുത്തന് വാരികൊടുത് ആ പ്ലൈറ്റില് തന്നെ ഭക്ഷണം കഴിക്കുന്നു.ഞെട്ടാൻ വേറെ എന്ത് വേണം.ഭാഗ്യത്തിന് എന്റെ ഗ്യാങ് അവിടെ ഇല്ല.
Fuck off . Never mind it. എനിക്ക് ഇതൊന്നും ശ്രദ്ധിക്കാൻ മനസ്സില്ല. എന്റെ മനസ്സ് പറയുന്നത് ഞാൻ ചെയ്യും. അത് കൊല്ലാൻ ആണെങ്കിലും സ്നേഹിക്കാൻ ആണെങ്കിലും.
ഞാൻ വാഷ് ബൈസനിൽ പോയി കൈ കഴുകി.എന്നിട്ട് അവിടുന്ന് മാറി. നിതിൻ എന്നെ തന്നെ നോക്കി നിൽപ്പാണ്.ഞാൻ എന്താണെന്ന് ആംഗ്യം കാണിച്ചു. അവൻ കണ്ണുകൊണ്ട് പൈപിലേക്ക് ചൂണ്ടി ദയനീയ ഭാവത്തിൽ എന്നെ നോക്കി.
കയ്യിൽ കെട്ട് ആയത് കൊണ്ട് അവന് വായ കഴുകാൻ പറ്റില്ല. ഞാൻ എന്റെ തലക്ക് ഒരു തട്ട് കൊടുത്ത് അവനെ വാഷ് ബൈസനിലേക്ക് കുനിച്ച് നിർത്തി പൈപ്പ് തുറന്ന് കയ്‌കുംബിലിൽ വെള്ളം എടുത്ത് അവന്റെ വായിലേക്ക് വെച്ച് കൊടുത്തു. അങ്ങനെ രണ്ട് പ്രാവശ്യം കുൽക്കുഴിഞ്ഞ അവൻ നിവർന്നു. അവിടുന്ന് ഒരു ടിഷ്യു എടുത്ത് അവന്റെ ചിറി തുടക്കാണ് പോയപ്പോൾ ആണ് ഞാൻ അത് കണ്ടത്. അവന്റെ മൂക്കിൽ കൂടി രക്തം വരുന്നു. ഞാൻ അതും കൂട്ടി തുടച്ചു കളഞ്ഞു.
'" ഇന്ന് രാവിലേയും വന്നായിരുന്ന്.അമ്മ എന്നെ വിളിക്കുന്ന പോലെ...'"
ഞാൻ ഒന്നും മിണ്ടാതെ പുറത്തേക്ക് നടന്നു.ഉച്ച കഴിഞ്ഞ് ഞങൾ ക്ലാസ്സിൽ കയറി.
💬 Comments
View all comments