Chapter Title : ആ ഒരു വിളിക്കായ്?[Demon king]
മൈൻഡ് ചെയ്തില്ല. അവിടുന്ന് കുറച്ച് അപ്പുറത്ത് ഉള്ള ഒരു ടേബിളിൽ പോയി ഇരുന്നു.
"' ചേട്ടാ രണ്ട് ചിക്കൻ ബിരിയാണി...'"
" അയ്യോ ചേച്ചി എന്റെ കയ്യിൽ അത്രക്ക് പൈസാ ഇല്ല. '"
'" ചേട്ടാ... ഒരു ബീഫ് കൊണ്ടാട്ടം കൂടി...
നിന്റെ പപ്പ വലിയ പണക്കാരൻ അല്ലേ... പിന്നെ എന്താ പൈസാ ഇല്ലാത്തത്.'"
" അതിനു ചേച്ചിക്ക് എന്റെ പപ്പയെ എങ്ങനെ അറിയാ...'"
'" അ... അത് നിന്റെ I'd card ൽ ഉണ്ടായിരുന്നു.എന്റെ പപ്പയും ബിസിനസ്മാൻ ആണ് അതുകൊണ്ട് എനിക്ക് ആളെ മനസ്സിലായി.'"
കുറച്ച് പരുങ്ങി ഞാൻ അവനൊരു മറുപടി കൊടുത്തു.
"' പപ്പ അയക്കുന്ന പണത്തിന് ഞാൻ രണ്ട് നേരം ആണ് ഭക്ഷണം കഴിക്കുന്നത്. എല്ലാ ദിവസവും രാത്രി ഞാൻ പട്ടിണി ആണ്"'
അവൻ ചിരിച്ച് കൊണ്ടാണ് പറഞ്ഞത് എങ്കിലും അവന്റെ ഉള്ളൂ നീറി ആണ് പറഞ്ഞത് എന്ന് എനിക്ക് മനസ്സിലായി.
"' എന്നാലേ ഇൗ പൈസാ ഞാൻ കൊടുത്തോളാം. നീ രാത്രി വല്ലതും വാങ്ങി കഴിച്ചോ...'"
പെട്ടെന്ന് എന്റെ ഫോൺ ബെൽ അടിച്ചു. പപ്പ ആണ്. അമ്മയോട് ഞാൻ എത്ര വഴക്കിട്ടാലും പപ്പ എന്നും എന്റെ ബെസ്റ്റി ആണ്. ഞാൻ അവിടുന്ന് എഴുന്നേറ്റ് പോയി പപ്പയോട് സംസാരിച്ച്. അവരോട് തെറ്റിയ വിവരം അറിഞ്ഞ് വിളിക്കുക ആണ്. എന്നാല് ഞാൻ ഒട്ടും വിട്ട് കൊടുക്കാതെ പിടിച്ച് നിന്നു. അവസാനം ഫോൺ വച്ചത് ഉടക്കിയിട്ട് ആണ്.
തിരിച്ച് ടേബിളിൽ എത്തിയ ഞാൻ കാണുന്നത് മുറിഞ്ഞ കൈകൊണ്ട് ഭക്ഷണം കഴിക്കാൻ കഷ്ട്ടപ്പെടുന്ന നിതിനേ ആണ്. കണ്ടപ്പോൾ തന്നെ വിഷമം തോന്നി.
'" സാർ നല്ലം ബുദ്ധി മുട്ടുന്നുണ്ടല്ലോ എന്റെ സഹായം വല്ലതും വേണോ...'"
അവൻ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ബൗളിൽ നിന്ന് ബാക്കി ഉള്ള ബിരിയാണി കൂടി ആ പ്ലൈറ്റ്ലേക്ക് തട്ടി ഒരു കഷ്ണം ബീഫ് കൂടി കൂട്ടി കുഴച്ച് അവന്റെ വായയിലേക്ക് വച്ച് കൊടുത്തു. അവന്റെ മുഖം സന്തോഷത്താൽ നിറഞ്ഞിരുന്നു.അവൻ ഇത് ആഗ്രഹിച്ച പോലെ എനിക്ക് തോന്നി. ഒരു കൊച്ചു കുട്ടിയെ പോലെ അവൻ
💬 Comments
View all comments