0%

Chapter Title : ആ ഒരു വിളിക്കായ്‌?[Demon king]

Author : demon king Read All Parts 1.6K
ആക്കി പക്ഷേ മനസ്സുകൊണ്ട് അവൻ വലിയവൻ ആണ്. അന്നാണ് ദിയ ലക്ഷ്മി എന്ന വന്യമൃഗത്തിന്റെ കണ്ണ് കലങ്ങിയത്. ഗ്യങ്‌ വൈകീട്ട് 4 മണിയോടെ റൂമിൽ തിരിച്ചെത്തി.വന്നപാടെ അതും ഇതും ഒക്കെ പറഞ്ഞ് ചിരിക്കുന്നുണ്ട്. കൂട്ടത്തിൽ ഇന്നലെ നിതിന്റെ കാര്യം പറഞ്ഞും ഒരേ ചിരി ആണ്. ഞാൻ ഇതിൽ നിന്നെല്ലാം മാറി നടന്നു. പൊതുവേ ഇൗ കളിയാക്കൽ രഞ്ജി ആയ ഞാൻ ഇങ്ങനെ ഒഴിഞ്ഞ് മാറുന്നത് കണ്ട് അവർ എന്താണെന്ന് ചോദിച്ചു. ഞാൻ തലവേദന ആണെന്ന് പറഞ്ഞ് ഒഴിവായി. അവനെ ഒന്ന് കാണുക ആണെങ്കിൽ കാലിൽ വീണു മാപ്പ് അഭേക്ഷിക്കാൻ ഉള്ളിൽ നിന്ന് ആരോ പറയുന്നുണ്ട്.എന്റെ ഉള്ളിൽ അവൻ ഇപ്പൊ ആരൊക്കെയോ ആണ്. എനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് ഒരു പിടിയും ഇല്ല. ഇന്നലെ വരെ കരയുന്ന മുഖങ്ങൾ ലഹരിയായി കണ്ടിരുന്ന ഞാൻ ഇന്നിതാ ഒരാളെ ഓർത്ത് വിഷമിക്കുന്നു. പിറ്റേന്ന് വേഗം എഴുന്നേറ്റു. രാവിലെ ചടച്ച് കൂട്ടി ചെയ്യുന്നത് എല്ലാം വേഗം ചെയ്യാൻ തുടങ്ങി.പക്ഷേ കൂടെ ഉള്ള മരയോധുകൾ ഒന്ന് ഉഷാർ ആവണ്ടെ. എന്നാലും സ്ഥിരം പോകുന്നതിനു പത്ത് മിനിറ്റ് മുന്നേ ഞാൻ അവിടെ എത്തി. അവനെ കാണാൻ മനസ്സ് വെപ്രാളം കാണിച്ചു. കോളേജ് ഗേറ്റ് താണ്ടി ഞാൻ ആ ആൽത്തറയിൽ നോക്കി. ഞങളുടെ വരവിന് ആകാംഷയോടെ നോക്കി നിൽക്കുന്ന രണ്ട് കണ്ണുകൾ ഇന്നവിടെ ഇല്ല. ആൻ: ഇന്ന് ബാഗ് തുക്കാൻ ഉള്ള കഴുത വന്നില്ലല്ലോ. മനു: ഇന്നലെ കൊണ്ട തല്ലിന് ഓടിക്കാണും. ഞാനും കൊടുതായിരുന്നു വയറു നോക്കി നാലെണ്ണം. അവർ പറയുന്നത് കേട്ട് രസിക്കാൻ എനിക്ക് സാധിച്ചില്ല.

💬 Comments

View all comments