0%

Chapter Title : ആ ഒരു വിളിക്കായ്‌?[Demon king]

Author : demon king Read All Parts 1.6K
അവരുടെ ഓരോ വാക്കും എനിക്ക് കൂടുതൽ പ്രഹരം ഏൽപ്പിച്ചു. മായ: എന്നാലും എന്റെ ദിയെ.... നീ എന്നാതിനാടി ഇന്നലെ പബിൽ വച്ച് അയാളെ തല്ലിയത്. ദിയ: നമ്മൾ അവനെ കൊണ്ടുപോയത് കൊല്ലാൻ അല്ല. അതെല്ലാരും ഓർത്താൽ കൊള്ളാം. ഞാൻ ശേഷ്യതോടെ മനുവിനെ നോക്കി പറഞ്ഞു
മനു: ഓ... നിന്റെ സംസാരം കേട്ടാൽ തോന്നും നീ ഇതൊന്നും ചെയ്യാത്ത പോലെ. ഞാൻ തല താഴ്ത്തി മുന്നോട്ട് നടന്നു.ക്ലാസ്സിൽ ഇരിക്കുമ്പോളും എന്റെ മനസ്സ് വേറെ എവിടെയോ ആണ്. ടോയ്‌ലറ്റിൽ പോയ ആൻ തിരിച്ചെത്തി. ആൻ: കഴുത അഴിഞ്ഞ് പോയി അടുത്ത വീട്ടിൽ കയറിയിട്ടുണ്ട്. റോഷൻ: എന്ത് ? കഴുതയോ... നീ എന്തോക്കേയ പറയുന്നത്. വട്ടായോ. ആൻ : വട്ട് നിന്റെ അമ്മുമ്മക്ക്‌... എടാ പൊട്ടാ കഴുത എന്ന് പറഞ്ഞിട്ട് മനസ്സിലായില്ലേ... ആ നിതിൻ അവന്റെ പേര് കേട്ട എനിക്ക് ബോധം വന്നു. അവള് എന്താണ് പറയാൻ പോകുന്നത് എന്ന് നോക്കി. റോഷൻ: ഓ.... ആ കഴുതയോ... അവനെന്താ... ആൻ: ആ രാജീവും അവന്റെ വാലുകളും അവനെ പിടിച്ചുകൊണ്ട് പോകുന്നുണ്ടായിരുന്നു. നന്നായി കരയുന്നുണ്ടായിരുന്നു. ഇവൻ കഴിഞ്ഞ ജന്മം ഏതോ സീരിയൽ നടി ആണെന്ന് തോനുന്നു. അവർ അതും പറഞ്ഞ് ചിരിച്ചു. അവളുടെ വാക്കുകൾ കേട്ടതും ഞാൻ വേഗം ചാടി എഴുന്നേറ്റ് പുറത്തേക്ക് ഓടി.എന്നാല് കഴിയുന്ന അത്ര വേഗത്തിൽ ഓടി. ബയോളജി ലാബിന്റെ വരാന്തയിൽ രാജീവും കൂട്ടരും വട്ടം കൂടി നിൽപ്പുണ്ട്. അവരുടെ ചിരിയും കേൾക്കാം. അവിടെ നേൾക്കുന്നവരെ തള്ളി മാറ്റി ഞാൻ ആ കുട്ടത്തിന്റെ അകത്തേക്ക് കടന്നു. അവടെ കണ്ട കാഴ്ച

💬 Comments

View all comments