Chapter Title : ആ ഒരു വിളിക്കായ്?[Demon king]
വാരി വെടിയുണ്ടകൾ പോലെ എന്റെ നേർക്ക് അവൻ നിറ ഒഴിച്ചു. ഒന്ന് നേരെ വണ്ണം തിരിച്ച് എറിയാൻ ഉള്ള ഗ്യപ്പ് പോലും തന്നില്ല.
'" ആഹാ.... നീ അത്രക്ക് ആയോ.....'"
ഞാൻ അവന്റെ അടുത്തേക്ക് ഓടി അടുത്തു. ഓടിവരുന്ന എന്നേകണ്ട് അവൻ ചിരിച്ച് കൊണ്ട് പിന്നോട്ട് ഓടി. മഞ്ഞിൽ ചവിട്ടി തറാവ് ഓടുന്ന പോലെ അവൻ ഓടി. എനിക്ക് ഇതിന് മുമ്പും ഇങ്ങനെ ഓടി പരിചയം ഉള്ളത് കൊണ്ട് നിസ്സാരമായി ഞാൻ അവനെ കീഴ്പ്പെടുത്തി. ഓടിക്കൊണ്ടിരുന്ന അവന്റെ കാല് ഞാൻ പിടിച്ച് വലിച്ചു. ആ മഞ്ഞിലേക്ക് അവൻ ഉരുണ്ട് വീണു. പൊട്ടിച്ചിരിച്ചു കൊണ്ട് അവന്റെ മേത്ത് കേറി ഇരുന്ന് മഞ്ഞ് വാരി അവന്റെ മുഖത്തേക്ക് ഇട്ടു.
'" ചേച്ചി.... മതി.... ഞാൻ തോറ്റു.... അയ്യോ..... മതി ചേച്ചീ.....'"
ചിരിച്ച് കൊണ്ട് അവൻ പറഞ്ഞു.
ചിരിച്ച് ചിരിച്ച് വയറ് വേദനിച്ചു ഞാൻ അവിടെ കിടന്നു. ഞങൾ രണ്ടുപേരും നന്നായി കിതക്കുന്നുണ്ട്.
'" ഹാ..... ചേച്ചീ..... എന്റെ ജീവിതത്തിൽ ഞാൻ ഇത്രക്ക് ചിരിച്ചിട്ടില്ലാ.... അമ്മേ.... വയറു വേദനിക്കുന്നു.....'"
എത്ര മനോഹരമായ മോമെന്റ്സ്. അൽപ നേരത്തിന് ശേഷം ഞങൾ എഴുന്നേറ്റ് നടന്നു. ഞാൻ ഇവിടെ ഒരു അഞ്ച് പ്രാവശ്യം എങ്കിലും വന്നു കാണും. പക്ഷേ
വന്നാലും വന്നാലും കണ്ട് കൊതി തീരാത്ത സ്വർഗ്ഗം ആണ് കശ്മീർ. ഇവിടത്തെ തണുപ്പിനെക്കാൽ രുചി ആണ് ഇവിടത്തെ കാഴ്ചക്ക്. ദേവലോകം ആണോ എന്ന് വരെ തോന്നിപ്പോകും.പക്ഷേ എനിക്ക് അതിനേക്കാൾ മനോഹരമായി തോന്നിയത് ഇതൊക്കെ കണ്ട് ഒരു കൊച്ചു കുട്ടിയെ പോലെ ചിരിക്കുന്ന നിതിനേ ആണ്. അവന്റെ മുഖത്തെ ആ തെളിച്ചം ഗോൽബർഗ് എന്ന സ്വർഗ്ഗത്തെ വരെ എന്റെ മുന്നിൽ മങ്ങി കാണിക്കുന്നു.
10° c ൽ രണ്ട് കയ്യും മാറോട് ചേർത്ത് പല്ല് കൂട്ടി അടിച്ച് മഞ്ഞിൽ കൂടി പൂന്തി പൂന്തി ഞങൾ നടന്ന് നീങ്ങി. അവിടത്തെ തണുപ്പിന് അനുയോജ്യം ആയ നല്ല ചൂട് ടാബാഖ്മാഴ്സ് , അബ് ഗോഷ്, dum olav/dam aloo എന്നീ ഭക്ഷണമൊക്കെ അവന് ഭയങ്കര ഇഷ്ട്ടം ആയി.കൂടെ പുറത്തെ കാഴ്ച കൂടി
💬 Comments
View all comments