0%

Chapter Title : ആ ഒരു വിളിക്കായ്‌?[Demon king]

Author : demon king Read All Parts 667
ചുറ്റും മഞ്ഞ് മൂടി കിടക്കുന്നു. നിലാവിന്റെ വെട്ടത്തിൽ ആ പ്രദേശം കൂടുതൽ സൗദ്ധരം നൽകി. ബുക്ക് ചെയ്തത് കൊണ്ട് പ്രശനം ഒന്നും ഇല്ല.ഉറക്ക ശീണം വേണ്ടുവോളം ഉണ്ടായിരുന്നു. വേഗം റൂമിൽ കയറി കതവടച്ച് അവനേയും കെട്ടിപ്പിടിച്ച് ഉറങ്ങി. ബാക്കി ഒക്കെ നാളെ നോക്കാം.... രാവിലെ ഉണർന്നപ്പോൾ സമയം രാവിലെ 8:30 ആയി. അവനും എഴുന്നേറ്റിട്ടില്ല.ഇപ്പോളും എന്നെ കെട്ടിപ്പിടിച്ച് ഉറങ്ങുക ആണ്. അവന്റെ നിഷ്കളങ്കമായ മുഖം കണ്ടപ്പോൾ എന്റെ ഉള്ളിൽ വല്ലാത്തൊരു തുടിപ്പ് അനുഭവപ്പെട്ടു.
'" ഡാ നിതിനേ... ഡാ.... എഴുന്നേക്കട നാറി.... ഞാൻ കഷ്ടപ്പെട്ട്‌ ഇത്ര ദൂരം കൊണ്ടുവന്നത് ഇവിടത്തെ തണുപ്പിൽ കിടന്ന് ഉറങ്ങാൻ ആല്ല."' ഞാൻ അവനെ കുലുക്കി വിളിച്ചു. പതിയെ കണ്ണുകൾ തുറന്ന് അവൻ എഴുന്നേറ്റു. അവന്റെ കണ്ണുകളിൽ പീളകളുടെ അംശം ഉണ്ടായിരുന്നു. '" ഗുഡ് മോണിംഗ് ചേച്ചി... '" "' എഴുന്നേറ്റ് പോയി പല്ല് തേച്ച് വാടാ... ഇവിടെ വന്നത് ഉറങ്ങാൻ ആണോ.'" അത് കേട്ട് അവൻ ഒന്ന് ചിരിച്ച് ബ്രഷും പേസ്റ്റും എടുത്ത് ബത്രൂമിലേക്ക്‌ നടന്നു. '" എങ്ങനെയൊക്കെയോ കുളിച്ച് അവിടെ ഉള്ള ഹോട്ടലിൽ നിന്ന് ചായയും ബ്രേക്ക്ഫാസ്റ്റ് കഴിച്ച് അവിടുന്ന് ഇറങ്ങി . എങ്ങും മഞ്ഞ് മൂടി കിടക്കുന്ന പ്രദേശം. ഒരു കടൽ പോലെ. മഞ്ഞ് പൊടി പൊടി ആയി മേലിൽ വീഴുന്നുണ്ട്. സ്വർഗ്ഗം മഞ്ഞ് മൂടി നിൽക്കുന്ന പോലെ ഒരു ഫീൽ. എന്നാല് ഇൗ സ്വാർഗത്തെക്കാൾ അത് നോക്കി രസിക്കുന്ന നിതിനെ ആണ് നോക്കിയത്. അവന്റെ ചിരി ഇൗ സ്വർഗ്ഗം ഒന്നും അല്ലാതെ ആകുന്നു. തിരിഞ്ഞ് നിന്ന് കാഴ്ച ആസ്വദിക്കുന്ന അവനോട് ഒരു കുസുർധി തോന്നി. താഴേ നിന്ന് കുറച്ച് മഞ്ഞ് വാരി ഞാൻ അവന്റെ തല നോക്കി എറിഞ്ഞു. തണുപ്പും ഇവിടത്തെ ഭംഗിയിൽ കിളി പോയി നിന്ന അവന്റെ തലയിൽ മഞ്ഞുണ്ടകൾ വീണപ്പോൾ അവൻ എന്നെ തിരിഞ്ഞ് നോക്കി. നോക്കിയപ്പോൾ തന്നെ അടുത്ത ഉണ്ട എന്റെ മുക്കിൽ എറിഞ്ഞു. ഞാൻ അവനെ നോക്കി കളിയാക്കി ചിരിച്ചു. എന്നെ ഒരു കുസൃതി ചിരിയോടെ നോക്കി നോക്കി താഴെ നിന്നും മഞ്ഞ്

💬 Comments

View all comments