0%

Chapter Title : ആ ഒരു വിളിക്കായ്‌?[Demon king]

Author : demon king Read All Parts 1.7K
എനിക്ക് ഇതൊന്നും ശ്രദ്ധിക്കാൻ മനസ്സില്ല. എന്റെ മനസ്സ് പറയുന്നത് ഞാൻ ചെയ്യും. അത് കൊല്ലാൻ ആണെങ്കിലും സ്നേഹിക്കാൻ ആണെങ്കിലും. ഞാൻ വാഷ് ബൈസനിൽ പോയി കൈ കഴുകി.എന്നിട്ട് അവിടുന്ന് മാറി. നിതിൻ എന്നെ തന്നെ നോക്കി നിൽപ്പാണ്.ഞാൻ എന്താണെന്ന് ആംഗ്യം കാണിച്ചു. അവൻ കണ്ണുകൊണ്ട് പൈപിലേക്ക്‌ ചൂണ്ടി ദയനീയ ഭാവത്തിൽ എന്നെ നോക്കി. കയ്യിൽ കെട്ട് ആയത് കൊണ്ട് അവന് വായ കഴുകാൻ പറ്റില്ല. ഞാൻ എന്റെ തലക്ക് ഒരു തട്ട് കൊടുത്ത് അവനെ വാഷ് ബൈസനിലേക്ക്‌ കുനിച്ച് നിർത്തി പൈപ്പ് തുറന്ന് കയ്‌കുംബിലിൽ വെള്ളം എടുത്ത് അവന്റെ വായിലേക്ക് വെച്ച് കൊടുത്തു. അങ്ങനെ രണ്ട് പ്രാവശ്യം കുൽക്കുഴിഞ്ഞ അവൻ നിവർന്നു. അവിടുന്ന് ഒരു ടിഷ്യു എടുത്ത് അവന്റെ ചിറി തുടക്കാണ് പോയപ്പോൾ ആണ് ഞാൻ അത് കണ്ടത്. അവന്റെ മൂക്കിൽ കൂടി രക്തം വരുന്നു. ഞാൻ അതും കൂട്ടി തുടച്ചു കളഞ്ഞു. '" ഇന്ന് രാവിലേയും വന്നായിരുന്ന്.അമ്മ എന്നെ വിളിക്കുന്ന പോലെ...'" ഞാൻ ഒന്നും മിണ്ടാതെ പുറത്തേക്ക് നടന്നു.ഉച്ച കഴിഞ്ഞ് ഞങൾ ക്ലാസ്സിൽ കയറി. അവരിൽ നിന്നും മാറി ഞാൻ മുന്നിൽ ഒരു സീറ്റിൽ അവന്റെ ഒപ്പം ഇരുന്നു.അവർ എന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്നുപോലും ഞാൻ നോക്കിയില്ല. ക്ലാസ്സ് കഴിഞ്ഞ് ജീപ് എടുത്ത് നേരെ ഹോസ്പിറ്റലിലേക്ക് വിട്ടു. കയ് ഒന്നുകൂടി അഴിച്ച് ക്ലീൻ ചെയ്തത് ഡ്രസ്സ് ചെയ്തു.പിന്നെ ഡോക്ടറെ കണ്ട് മുക്കിൽ കൂടി ചൂര വന്ന കാര്യം ഒക്കെ പറഞ്ഞു. '" മരുന്ന് കഴിക്കാൻ പറയുക. അത് അവനെ കുറച്ച് ദിവസം ജീവിച്ചേക്കും. വേറെ ഒന്നും പറയാൻ

💬 Comments

View all comments