0%

Chapter Title : ആ ഒരു വിളിക്കായ്‌?[Demon king]

Author : demon king Read All Parts 665
ഞാൻ ഫോൺ വച്ചു. ഒന്ന് ഉറങ്ങാൻ കുറച്ച് സമയം എടുത്തു. അവിടെ എത്തിയിട്ടുള്ള കാര്യങ്ങൽ ആണ് മനസ്സ് മുഴുവൻ. ആ പഴയ ദിയയെ കണ്ടിട്ട് കൊറേ ദിവസം ആയി. ഞാൻ ഇപ്പൊൾ വേറെ ഒരാളാണ്. കൂട്ടുകാരോട് ഒക്കെ ഇന്ന് വൈകീട്ട് വീട്ടിൽ പോകുക ആണെന്ന് തട്ടി വിട്ടു. പിന്നെ കോളജിൽ പോയി. പതിവിനു വ്യത്യാസം ആയി പുതുതായി ഒന്നും നടന്നില്ല. ക്ലാസ്സ് കഴിഞ്ഞ് ഞാനും ഗ്യംഗും നിതിനും റൂമിലേക്ക് വണ്ടി വിട്ടു. നിതിനേ ലോഡ്ജിൽ ആക്കി ഞാൻ നേരെ ലക്ഷ്മൺ അങ്കിളിന്റെ വീട്ടിൽ വണ്ടി നിർത്തി. എന്നിട്ട് അവരോട് വണ്ടി കൊണ്ട് പോയ്ക്കോലാൻ പറഞ്ഞു. എന്റെ അച്ഛന്റെ ക്ലോസ് ഫ്രണ്ട് ആണ് അങ്കിൾ. എനിക്ക് ചെറുപ്പം തൊട്ടേ നല്ല അടുപ്പം ആണ്. അവിടെ പോയി അങ്കിളിന്റെ Toyota Highlander എടുത്ത് നേരെ നിഥിന്റെ അടുത്തേക്ക് വിട്ടു. കൂട്ടുകാർക്ക് ഒപ്പം ട്രിപ്പ് പോകുക ആണെന്നും അച്ഛനോട് പറയരുത് എന്നും പറഞ്ഞാണ് വണ്ടി കൊണ്ടുവന്നത്.ഞാൻ ഇടക്ക് ഒറ്റക്ക് നാട്ടിൽ പോകുമ്പോൾ ഇൗ വണ്ടി ആണ് കൊണ്ടുപോകുന്നത്. ലോങ്ങ് ഒക്കെ പോകാൻ മിടുക്കൻ ആണ് ഇവൻ. ഞാൻ ചെന്നപ്പോൾ അവൻ കുളിച്ച് റെഡി ആയി നിൽപ്പുണ്ട്. റൂമിന്റെ കീ റിസേപ്ഷനിൽ ഏൽപ്പിച്ച് അവൻ എന്റെ അടുത്തേക്ക് നടന്നു വന്നു.ബാഗ് കണ്ടാൽ അറിയാം ഉള്ളിൽ ഒന്നും ഇല്ല എന്ന്. " പോകാം ചേച്ചി... '" '" വാ കേറ്...'" അവൻ ഒരു ചിരി പാസ്സ് ആക്കി വണ്ടിയിൽ കയറി. '" ഇത് ഏതാ ചേച്ചി വണ്ടി... ജീപ്പ് ഇവിടെ... ": *നമ്മൾ പോകുന്ന സ്ഥലത്ത് ആ ജീപ്പ് കൊണ്ട് പോയാൽ ശരിയാവില്ല." "' നമ്മൾ എവിടേക്ക് ആണ് ചേച്ചി പോകുന്നത്. '" അവൻ ആഘംഷയോടെ ചോദിച്ചു.ഞാൻ ഒരു ചെറു ചിരിയോടെ പറഞ്ഞു. " കശ്മീർ...'"
അത് കേട്ട് അവന്റെ വായ പൊളിഞ്ഞ് പോയി. "' ചേച്ചി അത് അങ്ങ് അറ്റത്ത് അല്ലേ...ഒരുപാട് പോണ്ടെ..."' '" വേണം. രണ്ട് ദിവസം എടുക്കും . ചിലപ്പോ അതിലും കൂടും. നീ എന്തായാലും ലോകം കണ്ടിട്ടില്ലല്ലോ... അപ്പോ ഇൗ

💬 Comments

View all comments