0%

Chapter Title : ആ ഒരു വിളിക്കായ്‌?[Demon king]

Author : demon king Read All Parts 675
മുമ്പ് തന്ന ഇൗ കുറച്ച് നാളുകളിൽ ആണ്. ചേച്ചി എന്നെ ഇഷ്ടപ്പെട്ടത് അടക്കം.'" " നീ വിജാരിക്കുന്ന പോലെ ഞാൻ നിന്റെ രോഗം കണ്ട് സഹതാപം തോന്നി അല്ല നിന്നെ കൂടെ കൂട്ടിയത്.'" '" പിന്നെ...'" അവൻ തെല്ല് ആഘാംഷയോടെ ചോദിച്ചു. ഞാൻ ഒരു ചിരി പാസ്സ് ആക്കി എന്റെ ബാഗിൽ നിന്ന് അവന്റെ ഡയറി പുറത്ത് എടുത്തു.
'" അപ്പോ ഇത് ചേച്ചിയുടെ കയ്യിൽ ആയിരുന്നോ... അമ്മയെ കാണാതെ ഞാൻ നല്ലോണം വിഷമിച്ചു. '" അതും പറഞ്ഞ് അതിൽ നിന്ന് അവന്റെ അമ്മയുടെ ഫോട്ടോ വെളിയിൽ എടുത്ത് നെഞ്ചോട് ചേർത്ത് വച്ചു. ഞങ്ങൾക്കിടയിൽ കുറച്ച് നേരം നിശ്ശബ്ദത അലിഞ്ഞ് ചേർന്നു '" ചേച്ചി... '" '"മ്മ്‌...'" " ഇൗ സുഹുർത്ത് എന്ന് പറഞ്ഞാല് ദുഃഖങ്ങളിൽ നിന്നും കരകയറ്റുന്നവനും എല്ലാ വിഷമങ്ങളിലും ഒപ്പം ഉള്ളവനും ആണെന്ന് ആരോ പറഞ്ഞ് കേട്ടിട്ടുണ്ട്. അത് എത്ര ശെരി ആണല്ലേ....'" " എന്താ ഇപ്പോ അങ്ങനെ പറയാൻ'" " എന്റെ ജീവിതത്തിലെ ആദ്യത്തെ സുഹുർത്ത് ദാ ഇവൻ ആണ്... ഇൗ ഡയറി. എന്റെ ഏട്ടൻ എന്നോട് കൂട്ട് കൂടാൻ വന്നവരെ ഒക്കെ അടിച്ച് ഓടിച്ചു. പക്ഷേ ഇവനെ ഞാൻ അവർ ആരും കാണാതെ സംരക്ഷിച്ചു. എനിക്ക് വരുന്ന ഓരോ വിഷമവും വേദനയും ഞാൻ ഇവനോട്‌ ആണ് പറഞ്ഞത്.. അവസാനം എന്നെ ഇവിടെ എത്തിക്കാൻ ഇവൻ തന്നെ വേണ്ടി വന്നു."' "" നീ പറഞ്ഞത് ശരിയാ... നിനക്ക് രോഗം ഉണ്ടായാലും ഞാൻ നിന്നെ ചകുന്ന വരെ ദ്രോഹിച്ചു തന്നെ കൊല്ലുമായിരുന്നു. അത്രക്ക് ക്രുവെൽ ആയ ഒരു കേരക്ടർ ആണ് ഞാൻ. നിന്റെ ജീവിതം എന്റെ മനസ്സ് മാറ്റുക ആയിരുന്നു. '" '" ചേച്ചിയോട് ഞാൻ ഒരു കാര്യം പറഞ്ഞാല് അത് എന്റെ അവസാന ആഗ്രഹം ആയി നടത്തി തരോ....'" " എന്താടാ... പറ....'" " ചേച്ചിയും അമ്മയും എന്താണ് പ്രശനം എന്ന് എനിക്കറിയില്ല. പക്ഷേ എനിക്ക് വേണ്ടി ചേച്ചി അമ്മ വല്ല തെറ്റും ചെയ്തെങ്കിൽ അത് ക്ഷമിച്ച് അമ്മയോട് മിണ്ടണം'" " തെറ്റ് ചെയ്തത്

💬 Comments

View all comments