Chapter Title : ആ ഒരു വിളിക്കായ്?[Demon king]
അമ്മയല്ലട.... തെറ്റ് എന്നും എന്റെ ഭാഗത്ത് ആണ്. ഇൗ തെറ്റ് ചെയ്യുന്നത് തടുക്കാൻ വന്നതാണ് എനിക്ക് അമ്മയിൽ വെറുപ്പ് ഉളവാക്കാൻ കാരണം. എനിക്ക് മാപ്പ് ചോദിക്കാൻ ഉള്ള യോഗ്യത ഉണ്ടോ എന്ന് പോലും സംശയം ആണ്.'"
" ചേച്ചി.... അമ്മമാരുടെ സ്നേഹം ചേച്ചിക്ക് അറിയാതെ ആണ്. നമ്മൾ എത്ര തെറ്റ് ചെയ്താലും അമ്മ അത് പൊറുക്കും അതാണ് അമ്മ. നമ്മൾ ഒന്ന് പോയി അമ്മേ എന്ന് സ്നേഹത്തോടെ വിളിച്ചാൽ മതി. അപ്പൊൾ അവരുടെ കണ്ണിൽ കാണാം നമ്മളോട് ഉള്ള സ്നേഹം. ചേച്ചി എത്ര തള്ളി പറഞ്ഞാലും അമ്മക്ക് ചേച്ചിയെ വെറുക്കാൻ പറ്റില്ല. അന്ന് എനിക്ക് ചോറ് വാരി തരുമ്പോൾ ആ സ്നേഹം ഞാൻ കണ്ടത് ആണ്.'"
എന്റെ ചുങ്കുകൾ ഇടറാൻ തുടങ്ങി. പക്ഷേ കരയാൻ എന്റെ കേരക്ടർ സമ്മതിച്ചില്ല.
"' ഞാൻ മാപ്പ് ചോദിക്കാം...'"
അത് ഞാൻ പറഞ്ഞപ്പോൾ അവന് ഒരുപാട് സന്തോഷിച്ചു.
"' മാപ്പ് ചോദിച്ചാൽ മാത്രം പോരാ അമ്മയെ ഇനി വേദനിപ്പിക്കാൻ പാടില്ല.'"
"മ്മ്....'"
"' ചേച്ചി....'"
" എന്താടാ....'"
" ചേച്ചിക്ക് നല്ല മണം ആണ്.'"
'" നീ മണത്തോടാ....'"
അവൻ എന്നിലേക്ക് കൂടുതൽ ചേർന്ന് മണം പിടിച്ചു. എന്നിട്ട് എന്റെ കവിളിൽ ഒരു ഉമ്മയും തന്നു. പക്ഷേ അത് അവൻ കാമ മനോഭാവത്തിൽ അല്ല തന്നത്.
'" അമ്മ ഉള്ളപ്പോൾ ഞാൻ ഇത് പോലെ മാറിൽ കിടന്ന് ഉറങ്ങും. എനിക്ക് എത്ര വിഷമം വന്നാലും അതൊക്കെ ആ നിമിഷം ഞാൻ മറക്കും.'"
" നിതിനേ.... '"
'" മ്മ്....'"
" നിന്നെ ഇത്രയും കാലം ദ്രോഹിച്ചവരേക്കാൾ ഞാൻ നിന്നെ വേദനിപ്പിച്ചിട്ടുണ്ട്.എന്നിട്ടും നീ എന്നെ ഒന്ന് വെറുപ്പോടെ നോക്കുക പോലും ഇല്ല. നിന്റെ വേദന ഒക്കെ മാറി തിരിച്ച് എന്നോട് വന്ന് ചിരിച്ച് സംസാരിക്കും. നീ എന്താടാ ഇങ്ങനെ..."'
അവൻ എന്നെ നോക്കി ഒന്ന് ചിരിച്ചു.
'" എനിക്ക് ഇൗ ലോകത്ത് ആരോടെങ്കിലും വെറുപ്പ് എന്നൊരു സാധനം തോന്നി എങ്കിൽ ആ ആൾ ഞാൻ തന്നെ ആണ്. എന്റെ ഒരു ജീവൻ കൊണ്ട് എത്ര
💬 Comments
View all comments