0%

Chapter Title : ആ ഒരു വിളിക്കായ്‌?[Demon king]

Author : demon king Read All Parts 1.7K
കണ്ടാൽ അറിയാം ഉള്ളിൽ ഒന്നും ഇല്ല എന്ന്. " പോകാം ചേച്ചി... '" '" വാ കേറ്...'" അവൻ ഒരു ചിരി പാസ്സ് ആക്കി വണ്ടിയിൽ കയറി. '" ഇത് ഏതാ ചേച്ചി വണ്ടി... ജീപ്പ് ഇവിടെ... ": *നമ്മൾ പോകുന്ന സ്ഥലത്ത് ആ ജീപ്പ് കൊണ്ട് പോയാൽ ശരിയാവില്ല." "' നമ്മൾ എവിടേക്ക് ആണ് ചേച്ചി പോകുന്നത്. '" അവൻ ആഘംഷയോടെ ചോദിച്ചു.ഞാൻ ഒരു ചെറു ചിരിയോടെ പറഞ്ഞു. " കശ്മീർ...'"
അത് കേട്ട് അവന്റെ വായ പൊളിഞ്ഞ് പോയി. "' ചേച്ചി അത് അങ്ങ് അറ്റത്ത് അല്ലേ...ഒരുപാട് പോണ്ടെ..."' '" വേണം. രണ്ട് ദിവസം എടുക്കും . ചിലപ്പോ അതിലും കൂടും. നീ എന്തായാലും ലോകം കണ്ടിട്ടില്ലല്ലോ... അപ്പോ ഇൗ പോക്കിൽ മൊത്തം കണ്ടിട്ട് അങ്ങ് പോകാം. നമുക്ക് ഒരു മൂന്ന് ദിവസം അവിടെ അടിച്ച് പൊളിക്കാം.'" ഞാൻ ഒരു ചെറു പുഞ്ചിരിയിൽ എന്റെ വാക്ക് അവസാനിപ്പിച്ചു. അവന്റെ കിളി പോയി എന്ന് ആ മുഖം കണ്ടാൽ അറിയാം . അത് കണ്ട് എനിക്ക് ചിരി ആണ് വന്നത്. ദൂരങ്ങൾ കടന്ന് പോയി. ഓരോ നാടിന്റെ ചൂടും തണുപ്പും അവൻ അറിഞ്ഞു. ഭാഷകൾ മാറി മാറി വന്നു. പരലോകത്തെ സ്വർഗം കാണാൻ പോകുന്ന അവൻ ഇതാ ഭൂമിയിലെ സ്വർഗ്ഗം എന്ന് അറിയപ്പെടുന്ന സ്ഥലത്തേക്ക് പോകുന്നു. പോകുന്ന വഴി വണ്ടി നിർത്തി അവന് 3 ബനിയനും 3 പാന്റും രണ്ട് ഷോർട്സും വാങ്ങി. പിന്നെ ഞങ്ങൾക്ക് രണ്ടുപേർക്കും ധരിക്കാൻ ഉള്ള സ്വേറ്ററും. കശ്മീരിലെ ഗൾബർഗിലേക്ക്‌ ആണ്

💬 Comments

View all comments