0%

Chapter Title : ആ ഒരു വിളിക്കായ്‌?[Demon king]

Author : demon king Read All Parts 680
ഞാൻ അവളെ ഒരു വളിച്ച ചിരി കാട്ടി.നിതിൻ ഇപ്പോളും ഉറക്കം ആണ്. അവന്റെ മുടിയിൽ സ്നേഹ പൂർവ്വം തലോടി അവിടെ നിന്നും എഴുന്നേൽക്കാൻ നോക്കി. അപ്പൊൾ ആണ് അവന്റെ കയ് എന്റെ വലത്തേ കയ്യിൽ ബലമായി പിടിച്ചിരിക്കുന്നത് ഞാൻ അറിഞ്ഞത്. ഞാൻ കയ് എടുക്കാൻ നോക്കി . പറ്റുന്നില്ല. കയ് നല്ല മുറുക്കെ പിടിച്ചിരിക്കുന്നു. നല്ല വേദനയും ഉണ്ട്. എനിക്ക് കോപം അലച്ച് കയറി. ശക്തിയിൽ അവന്റെ കരങളിൽ നിന്ന് എന്റെ കയ് ഞാൻ മോചിപ്പിച്ചു. കയ് നല്ല വേദന ഉണ്ടായിരുന്നു. പിന്നെ കയ്യിൽ പാടും. അവിടെ ഞാൻ പതിയെ ഉഴിഞ്ഞു. എന്നിട്ട് അവനെ ഒന്ന് തുറിച്ച് നോക്കി. അവൻ അവിടെ ഇല്ല.
'" ഇത്ര പെട്ടെന്ന് ഇവൻ ഇത് ഇവിടെ പോയി...'" ഞാൻ അവിടെ നിന്നും എഴുന്നേൽക്കാൻ നോക്കിയപ്പോൾ എന്തോ ഒന്ന് കാലിൽ തടഞ്ഞു. അപ്പൊൾ ആണ് ഞാൻ അത് ശ്രദ്ധിക്കുന്നത്. നിതിൻ നിലത്ത് ഭോധ രഹിതൻ ആയി കിടക്കുന്നു. പെട്ടെന്ന് എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ നിന്നു. ഓടി പോയി നിഥിനേ തട്ടി വിളിക്കാൻ തുടങ്ങി. '" ഡാ... എഴുന്നേൽക്ക്‌ നിതിനേ... എന്ത് ഉറക്കം ആണിത്. ഡാ.... '" അവനെ പിടിച്ച് കുലുക്കി നോക്കി. യാതൊരു ബലവും ഇല്ല. പാവടെ പോലെ ചലിപ്പിക്കുന്ന ഇടത്തേക്ക് ഇളകുന്നു. മനസ്സിൽ ഇരുട്ട് കയറാൻ തുടങ്ങി. എന്താ ചെയ്യുക എന്ന് അറിയാത്ത ഒരു അവസ്ഥ. അവനെ എഴുന്നേൽക്കാൻ അവനെ പിടിച്ച് പോകുവാൻ നോക്കി. കഴുത്ത് പൂർണം ആയും പിന്നോട്ട് ആഞ്ഞ് പോയി. അവന്റെ മുക്കിൽ കട്ട പിടിച്ച് നിന്ന ചോര പുറത്തേക്ക് ഒഴുകി. അവന്റെ ദേഹത്ത് ഒരു തുള്ളി തുടിപ്പ് പോലും എനിക്ക് അനുഭവ പെട്ടില്ല. '" നിതിൻ....................'" ഒരു അലർച്ചയൊടെ ഞാൻ പൊട്ടി കരഞ്ഞ് അവനെ എന്റെ മാറോട് അണച്ചു. എന്റെ ശബ്ദം കേട്ട് എന്റെ കൂട്ടുകാരും ക്ലാസ്സിലെ കുട്ടികളും അവിടെ എത്തി. എനിക്ക് ആരെയും ശ്രദ്ധിക്കാൻ പറ്റിയില്ല.അവനെ ചേർത്ത് പിടിച്ച് അലറി അലറി കരഞ്ഞു. ഇതിന് മുമ്പ് ഞാൻ കരഞ്ഞിട്ടില്ല.ഒരാളുടെ മുന്നിൽ വച്ച് കരയുന്നത് തന്നെ

💬 Comments

View all comments