Chapter Title : ആ ഒരു വിളിക്കായ്?[Demon king]
എനിക്ക് വെറുപ്പാണ്. പക്ഷേ ഇൗ സഹജാര്യതിൽ ഞാൻ എന്നെ തന്നെ മറന്ന് പോയി
'" എഴുന്നേൽക്ക് നിധീ.... എന്നെ വിട്ട് പോവല്ലേ... I need you man.... I need you every moment in my life..............'"
അവന്റെ മൃത ദേഹം മാറോട് അണച്ചു ഞാൻ അലറി കരഞ്ഞു. എന്റെ തയ്യാറെടുപ്പുകൾ ഒക്കെ ഒറ്റ നിമിഷം കൊണ്ട് തകർന്നു തരിപ്പണം ആയി.ആരൊക്കെയോ എന്നെ പിടിച്ച് എഴുന്നേൽക്കാൻ നോക്കി. ഞാൻ അവനെ പിടി വിടാതെ ഇറുക്കി കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി. ഞാൻ എന്നെ തന്നെ മറക്കുന്ന അവസ്ഥ.
മായയും ആനും എന്നെ ബലമായി പിടിച്ച് മാറ്റി. ആരൊക്കെയോ അവനെ എടുത്ത് പുറത്തേക്ക് കൊണ്ട് പോയി.ആരൊക്കെയോ എന്നെ വന്നു സമാധാനപ്പെടുതുന്നുണ്ട് എന്നാല് അവനെ കാണണം എന്ന് പറഞ്ഞ് ഞാൻ അലറി കരഞ്ഞു. വേറെ രക്ഷ ഇല്ല എന്ന് മനസ്സിലാക്കിയ എന്റെ കൂട്ടുകാർ അവനെ കൊണ്ടുപോയ ഹോസ്പിറ്റലിൽ കൊണ്ടുപോയി.
പോസ്റ്റ്മാർട്ടം നടന്നു കൊണ്ടിരിക്കുകയാണ് ആണ്. വീട്ടിൽ നിന്നും ആരും വന്നിട്ടില്ല . പോസ്റ്റ് മാർട്ടം കഴിഞ്ഞാൽ ബോഡി വീട്ടിലേക്ക് അയച്ചാൽ മതി എന്ന് അവന്റെ അച്ഛൻ പറഞ്ഞു എന്ന്. എന്റെ കൂട്ടുകാരോട് ഒരാള് പറയുന്നത് ഞാൻ കേട്ടു. ഒരു ഓഫ് ആക്കിയ യന്ത്രത്തെ പോലെ ഞാൻ ആ വരാന്തയിൽ നിന്നു. ഒരു വികാരവും ഇല്ലാതെ. എന്റെ പെരുമാറ്റത്തിൽ എന്റെ കൂട്ടുകാരും വല്ലാതെ ഭയന്നിരുന്നു.
എല്ലാ പ്രോസിജിയരും കഴിഞ്ഞ് അവനെ ആംബുലൻസിൽ കയറ്റി. ഞാനും ആനും മായയും ആംബുലൻസിൽ അവന്റെ ഒപ്പം കയറി. മനുവും റോഷനും ജീപില് വരാം എന്ന് പറഞ്ഞു. ഒന്നും പറയാനോ കേൾക്കാനോ എനിക്ക് സാധിക്കുന്നില്ല. കലങ്ങിയ കണ്ണുകളാൽ അവന്റെ കയ് മുറുകെ പിടിച്ച് അവന്റെ ഒപ്പം ഒരു ജഡം ആയി ഞാനും ഇരുന്നു.
മായ എന്നെ കുലുക്കി വിളിച്ചപ്പോൾ ആണ് അവന്റെ വീട് എത്തി എന്ന് ഞാൻ അറിയുന്നത്. ആരൊക്കെയോ അവനെ പിടിച്ചിറക്കി. നേരെ കൊണ്ടുപോയി വീടിന്റെ ഉള്ളിൽ കിടത്തി. ആൻ എന്നെ പിടിച്ച് പുറത്ത് ഇറക്കി. പേരിന് വീടിന്റെ മുന്നിൽ പന്തലും കസേരയും ഒക്കെ ഇട്ടിട്ടുണ്ട്. അധികം
💬 Comments
View all comments