0%

Chapter Title : ആ ഒരു വിളിക്കായ്‌?[Demon king]

Author : demon king Read All Parts 682
ആൾക്കാർ ഒന്നും ഇല്ല. ചിലർ എന്നെ കണ്ടിട്ട് എന്തോക്കെയോ പറയുന്നു. യാന്ത്രികമായി ഞാൻ ആ വീടിന്റെ ഉള്ളിൽ കയറി. ചന്ദന തിരിയും വിളക്കും കത്തിച്ച് വച്ച് അതിന്റെ അടുത്തായി ഒരു അനാഥ ശവം പോലെ അവനെ കിടതിയിരിക്കുന്നു.എന്നെ അവന്റെ അടുത്ത് ഇരുത്തി ആനും മായയും എന്റെ രണ്ട് സൈഡ് ആയി ഇരുന്നു. കുറച്ച് കഴിഞ്ഞ് ഞാൻ ചുറ്റിനും ഒന്ന് കണ്ണോടിച്ചു. മൂന്ന് പേര് മുഖത്ത് കള്ള സങ്കടം കാണിച്ച് നിൽക്കുന്നു. ആരാണെന്ന് എനിക്ക് ആരും പറഞ്ഞ് തരേണ്ട അവശ്യം വന്നില്ല. ജിതിൻ ,ജിതിലാ പിന്നെ അവന്റെ അച്ഛൻ അല്ല രണ്ടാൻ അച്ഛൻ. സ്വത്തുക്കൾ ഒക്കെ കിട്ടുമല്ലോ എന്ന ഭാവത്തിൽ അച്ഛനും പുച്ഛവും സന്തോഷവും ഉള്ള രീതിയിൽ ജിതിലയും നിൽക്കുന്നു. പക്ഷേ ജിതിൻ. അവന്റെ നോട്ടം എന്റെയും എന്റെ കൂട്ടുകാരികളുടെയും രഹസ്യ ഭാഗത്തേക്ക് ആണെന്ന് മനസ്സിലാക്കാൻ അധികം ബോധത്തിന്റെ ആവശ്യം വേണ്ടി വന്നില്ല. ''' ഞാൻ ഒക്കെ മരിച്ചാൽ ആരാ കരയാൻ ഉള്ളത്. എനിക്ക് നിങ്ങള് ഒക്കെ അല്ലേ ഉള്ളൂ. ഞാൻ മരിച്ചാൽ ചേച്ചി കരയുമോ...."" അവൻ പറഞ്ഞ വാക്കുകൾ എന്റെ മനസ്സിൽ ഓടി എത്തി. അതിന്റെ കാടിന്യതിൽ എന്റെ കണ്ണുകൾ നിറഞ്ഞ് തുളുമ്പി. അധിക സമയം എനിക്ക് പിടിച്ച് നിൽക്കാൻ സാധിച്ചില്ല. ഒരു പൊട്ടി കരചിലൂടെ അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു അവിടെ നിന്നും ഞാൻ എഴുന്നേറ്റു. അവർ മൂന്ന് പേരുടേയും കാരണം അടിച്ച് ഓരോന്ന് പൊട്ടിച്ച് ഞാൻ അവിടെ നിന്നും ഇറങ്ങി. അതെങ്കിലും ചെയ്തില്ലെങ്കിൽ നിതിൻ പൊറുതാലും ദൈവം പൊറുക്കില്ല. റോഷന്റെ കയ്യിൽ നിന്നും ജീപിൻെറ കീ പിടിച്ച് വാങ്ങി ശര വേഗത്തിൽ അവിടുന്ന് പാഞ്ഞു. വണ്ടി വന്ന് നിർത്തിയത് എന്റെ വീട്ടിൽ ആണ്. നേരെ അമ്മയെ തേടി അടുക്കളയിൽ പോയി. അവിടെ എന്തോ ഉണ്ടാക്കുക ആണ് അമ്മ. അടക്കി പിടിച്ച കണ്ണ് നീരും ചാടിച്ച് കൊണ്ട് അമ്മയുടെ പിന്നിൽ പോയി കെട്ടിപ്പിടിച്ച് കരഞ്ഞു. അമ്മ തിരിഞ്ഞ് എന്റെ രണ്ടു കവിളും സ്നേഹത്തോടെ പിടിച്ചു. '" എന്താ പോന്നു.... എന്താ പറ്റിയെ.... അമ്മയുടെ പൊന്ന് എന്തിനാ കരയാണത്....'"

💬 Comments

View all comments