Chapter Title : ആ ഒരു വിളിക്കായ്?[Demon king]
സ്നേഹവും പരിഭവവും അലിഞ്ഞ് ചേർന്ന ആ ചോദ്യത്തിന് മുന്നിൽ കണ്ണീരിന്റെ ദൈർഖ്യം ഇരട്ടി ആയി. ഞാൻ ആ കാലുകളിൽ വീണ് അലയടിച്ചു കരഞ്ഞു
'" സോറി അമ്മ...... എന്നോട് ക്ഷമിക്ക് അമ്മ......
അമ്മ എന്നെ വാരി എടുത്ത് ആ നെഞ്ചില് കിടത്തി.
'" എന്താ പോന്നു.... നിനക്ക് എന്താ പറ്റിയത് നീ അങ്ങനെ ഒന്നും കരയില്ലല്ലോ... എന്ത് വിഷമം ഉണ്ടെങ്കിലും അമ്മയോട് പറ. അമ്മ ഉണ്ട് മോളിന്റെ കൂടെ.'"
' നമ്മൾ മക്കൾ എത്ര തെറ്റ് ചെയ്താലും അമ്മേ എന്നൊരു വിളിയിൽ നമ്മുടെ തെറ്റുകൾ എല്ലാം പൊറുത്ത് അമ്മ നമ്മളെ മാറോട് അണക്കും.'
നിതിന്റെ വാക്കുകൾ എന്റെ ചെവിയിൽ വീണ്ടും മുഴങ്ങി കേട്ടു. പത്ത് മാസം ചുമന്നതിന് 18 വർഷം വേദന മാത്രം കൊടുത്ത ആ നെഞ്ചില് തല വച്ച് എന്റെ പാവങ്ങൾ എല്ലാം ഏററ് പറഞ്ഞു.
.
.
.
.
.
.
.
.
നനഞ്ഞ കണ്ണുകളും ആയി എന്റെ ഓർമകളിൽ നിന്ന് ഞാൻ കണ്ണ് തുറന്നു. വർഷം 12 കഴിഞ്ഞു. അവൻ ഇപ്പോളും ഇൗ നെഞ്ചില് ഉണ്ട്. ഞാൻ ഇപ്പൊൾ അച്ഛന്റെ കമ്പനി നോക്കി നടത്തുന്നു. അമ്മ എനിക്ക് വേണ്ടി നല്ലൊരു ചെക്കനെ കണ്ടെത്തി തന്നു. എന്റെ എല്ലാ കഥയും അറിഞ്ഞും അവൻ എന്നെ കെട്ടി. എന്നെ ജീവന് തുല്യം സ്നേഹിച്ചു.എന്റെ ആദി.
വേദനകൾ മാത്രം കൊടുത്ത എനിക്ക് വേണ്ടി അമ്മ കണ്ട് പിടിച്ച എന്റെ പ്രിയ ഭർത്താവ് , കൂട്ടുകാരൻ. അമ്മ മരിച്ചിട്ട് ഇപ്പൊൾ മൂന്ന് കൊല്ലം ആയി. ഒന്ന് സ്നേഹിച്ച് കൊതി തീരും മുന്നേ അമ്മയും പോയി.
അമ്മയോട് ചെയ്ത തെറ്റുകൾക്ക് ദൈവം എനിക്ക് ശിക്ഷ തന്നു. ഞാൻ ഇനി ഒരു അമ്മ ആവില്ല എന്ന് എല്ലാ ഡോക്ടർ മാരും വിധി എഴുതി. എന്റെ പാപത്തിന്റെ ഭാരം പേറി ഒരു വെറുപ്പും കാണിക്കാതെ എന്റെ ഭർത്താവ് ആദിയും.
ഓരോ ഏകാന്തതയിലും ചില ആൾ കൂട്ടങ്ങളിലും ചേച്ചി എന്ന വിളി എന്റെ ചെവിയിൽ മുഴങ്ങും.ചില രാത്രികളിൽ അവൻ എന്റെ മാറി ഉറങ്ങുന്ന
💬 Comments
View all comments