0%

Chapter Title : ആ ഒരു വിളിക്കായ്‌?[Demon king]

Author : demon king Read All Parts 632
ഫുൾ ടൈം enjoyment ആയിരുന്നു എന്റെ ജീവിതം. വൈകീട്ട് 6 മണിയോടെ ഞാൻ മനു താമസിക്കുന്ന ലോഡ്ജിൽ എത്തി. കണ്ടാൽ ഒരു മിഡ്ഡിൽ ക്ലാസ്സ് ആൾക്കാർ താമസിക്കുന്ന സ്ഥലം. ഞാൻ അവന്റെ റൂമിൽ എത്തി. ബെൽ അടിച്ചപ്പോൾ അവൻ വാതിൽ തുറന്നു. നിതിൻ : ആ... ചേച്ചി... ഞാൻ റെഡി ആവുക ആയിരുന്നു. കേറി വാ... കുളി കഴിഞ്ഞ് ഒരു മുണ്ട് ഉടുത്ത് ആണ് നിൽപ്പ്. "' ചേച്ചി ഒരു 5 മിനിറ്റ് . ഇൗ പന്റ് ഒന്ന് ഇടേണ്ട താമസമേ ഉള്ളൂ. ദിയ: മ്മ്‌... വേഗം വന്നോണം. ലേറ്റ് ആവാൻ പറ്റില്ല. അവൻ ഒന്ന് ചിരിച്ചു റൂമിൽ കയറി കതക് അടച്ചു. ഞാൻ അവന്റെ റൂം ഒന്ന് ചുറ്റി നടന്നു കണ്ട്. കണ്ടിട്ട് എനിക്ക് തന്നെ പുച്ഛം തോന്നി. എന്റെ ഷൂസ് തുടക്കാന് യോഗം ഇല്ലാത്തവൻ ആണ് എന്റെ കൂടെ നടക്കുന്നത്. എന്നാലും ഇവൻ ഒക്കെ എങ്ങനെ ആ കോളജിൽ സീറ്റ് കിട്ടി. ഇവിടത്തെ കഴുത്തറപ്പിന് ഇവന്റെ കുടുംബം വിൽക്കേണ്ടി വരും. അപ്പൊൾ ആണ് ഷെൽഫിൽ ഒരു ഡയറി ഇരിക്കുന്നത് കണ്ടത്. അത്യാവശ്യം പഴക്കം ഉണ്ട്. ഞാൻ വെറുതെ അതൊന്ന് എടുത്ത് മറച്ച് നോക്കി.തുറന്നപ്പോൾ തന്നെ ഒരു ഫോട്ടോ അതിന്റെ ഉള്ളിൽ നിന്ന് താഴെ വീണു. അധികം വയസ്സ് തോനിക്കാത്ത നല്ല ഐശ്വര്യം ഉള്ള മുഖം. അതിലെ പേജുകൾ വെറുതെ ഒന്ന് മറച്ച് നോക്കി. ദിവസവും എഴുതിയിട്ടില്ല. കൊറേ ദിവസം ഇടവിട്ട് അതും വളരെ കുറച്ച് വീതം. പെട്ടെന്ന് മുറിയുടെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. ഞാൻ വേഗം ഡയറി എന്റെ ഹാൻഡ് ബാഗിൽ ഒളിപ്പിച്ചു. "' ചേച്ചി... പോവാം..."' ഒരു ചുവന്ന ഷർട്ടും കറുത്ത പാന്റും . മുടി ഒക്കെ നന്നായി ഒതുക്കി ചീകി വച്ചിരിക്കുന്നു. നെറ്റിയിൽ ഒരു ചന്ദനക്കുറി . മൊത്തത്തിൽ ഒരു നല്ലവനായ ഉണ്ണി. "' എന്ത് കോലം ആണട ഇത്..."' " വല്ല കൊഴപ്പവും ഉണ്ടോ ചേച്ചി..."' " നീ ആ നെറ്റിയിലെ കുറി തുടച്ച് കളഞ്ഞെ. ബാക്കി ഒക്കെ അവടെ ചെന്ന് ശരിയാക്കാം. "'
ഞാൻ പറഞ്ഞത് പോലെ നെറ്റിയിലെ കുറി ഒക്കെ തുടച്ച് കളഞ്ഞ് എന്റെ ഒപ്പം വന്നു. ഒരു ബ്ലാക്ക് ജീപ് ആണ് എന്റെ. എന്റെ ഗ്യങ്ങിന്റെ പടക്കുത്തിര. ജീപ്പ് ഒടിക്കുമ്പോൾ ഞാൻ അവനെ ശ്രദ്ധിച്ചു. പുറത്തെ കാഴ്ചയും ഞാൻ

💬 Comments

View all comments