Chapter Title : ആ ഒരു വിളിക്കായ്?[Demon king]
എന്നാലേ അത് ഞങളുടെ അടുത്ത് നടക്കില്ല.
അങ്ങനെ ഞങൾ എല്ലാവരും അവനെ പരിചയപെട്ടു. പുതിയ കൂട്ട് കിട്ടിയ സന്തോഷത്തിൽ ആണ് അവൻ. എന്നാൽ ഞങളോ... ഒരു അട്ടിൻ കുട്ടിയെ അറക്കാൻ കിട്ടിയ ആനാദ്ധം ആയിരുന്നു.
കോളജിൽ പിള്ളേർ ചെത്തി വിലസി നടക്കുമ്പോൾ അവൻ ഞങൾ അഞ്ച് പേരുടെ ബാഗും തൂക്കി ഞങളുടെ പിന്നാലെ നടക്കുക ആണ്. ഒരു പരിഭവവും ഇല്ലാതെ. കുട്ടികൾ എല്ലാം അവനെ നോക്കി അടക്കി ചിരിക്കുന്നു. പല ടീച്ചർമാരും അവനെ പാവതെ പോലെ നോക്കി നിന്ന്. എന്നാലും ഞാൻ അവന്റെ മുഖത്ത് കണ്ടത് സന്തോഷം മാത്രം ആണ് കൊറേ കനം ചുമന്നത് അല്ലേ... കാന്റീനിൽ നിന്ന് ഒരു ചായയും പഴംപൊരി വാങ്ങി കൊടുത്തു.
അവനിൽ ഞാൻ അൽഭുത പെട്ടത് അവന്റെ സംസാരം ആണ്. യാതൊരു പരിഭവവും ഇല്ലാതെ പൂർണ സന്തോഷത്തിൽ ആണ് ഞങ്ങളോട് സംസാരിക്കുന്നത് .
Ann : ഡാ....ഇൗ സൺഡേ ഇവിടത്തെ പബ്ൽ പാർട്ടി ഉണ്ട് . നീ വരണം
നിതിൻ : അല്ല ചേച്ചി ഞാൻ.....
Ann: നിന്നോട് വരുമോ എന്നല്ല ചോതിച്ചത് വരണം എന്നാണ് പറഞ്ഞത്. അത് കേട്ടാൽ മതി.
നിതിൻ : അതല്ല... ഞാൻ ഇതിനു മുമ്പ് പാർട്ടിയ്ക്ക് ഒന്നും പോയിട്ടില്ല.
മായ: എന്നാലേ... ഇത് ഒരു നല്ല തുടക്കം ആയിരിക്കും.
മായ ഞങളെ നോക്കി കണ്ണടച്ചു. ഞങൾ അവനെ നോക്കി ചിരിച്ചു. അവൻ അറിയുന്നില്ലല്ലോ ഇത് അവന്റെ അവസാന പാർട്ടി ആയിരിക്കും എന്ന്.ഇൗ പാർട്ടിയ്ക്ക് പോയാൽ പിന്നെ അവൻ പാർട്ടി എന്ന് കേട്ടാൽ ആ വഴിക്ക് വരില്ല.
മനു: നീ പേടിക്കുക ഒന്നും വേണ്ട. ഒരു കല്യാണത്തിന് പോകുക ആണെന്ന് വിജാരിച്ചാൽ മതി.
നിതിൻ: അത് ചേട്ടാ... ഞാൻ ഇൗ കല്യാണത്തിന് ഒന്നും പോയിട്ടില്ല.
ദിയ: what ??? നീ മനുഷ്യൻ തന്നെ അണോ.... എന്തായാലും ഞങളുടെ ഒപ്പം വന്നാൽ മതി.
അന്ന് മൊത്തം അവൻ ത്രില്ലിൽ ആണ് നടന്നത്.ഒരു കൊച്ചു കുട്ടിയേ പോലെ അവൻ ഓടി നടന്നു. ഞങളേക്കാൾ വേഗത്തിൽ ഞങളുടെ ബാഗും തൂക്കി ഞങളുടെ പിന്നാലെ ഓടാൻ തുടങ്ങി. ആ ബാഗ്‌കളും തൂക്കി ഞങളുടെ പുറകെ വരുന്ന അവനെ കണ്ടാൽ ആരും ചിരിച്ച് പോകും അത്രക്ക് കോമഡി ആണ്. താറാവ് നടക്കുന്ന പോലെ.
അങ്ങനെ സൺഡേ എത്തി. ലീവ് ആയത് കൊണ്ട് ഞാനും ഗ്യൻഗും ബാംഗ്ലൂർ ചെത്തി വിലസി.
💬 Comments
View all comments