Chapter Title : ആ ഒരു വിളിക്കായ്?[Demon king]
30 കുട്ടികളും 60 പേർക്ക് ഇരിക്കാൻ ഉള്ള ബഞ്ച്കളും അതാണ് ഞങളുടെ ക്ലാസ്സ്.
അവൻ ക്ലാസ്സിലെ എല്ലാവരെയും ഒന്ന് വീക്ഷിച്ചു.
അന്യ ഗ്രഹ ജീവികളെ പോലെ മൂന്ന് ബെഞ്ച് ഒഴിഞ്ഞ് ഏറ്റവും ബാക്കിൽ ഇരിക്കുന്ന ഞങളെ അവൻ കണ്ടു. ഞങളെ കണ്ട അവന്റെ മുഖത്ത് ഒരു തെളിച്ചം ഞാൻ കണ്ടു. മുന്നിൽ സീറ്റ് ഉണ്ടായിട്ടും അവൻ പിന്നിലോട്ടു വന്നു.ഞങൾ ഇരിക്കുന്ന കാലി ആയ ബെഞ്ചിൽ അവൻ സ്ഥാനം ഉറപ്പിച്ചു . ഒപ്പം പിന്നിലോട്ടു നോക്കി ഒന്ന് ചിരിക്കുകയും ചെയ്തു.
പിന്നിൽ നിന്നും മുടിയിൽ പിടിച്ച് വലിക്കലും കോമ്പസ് കൊണ്ട് മുതുകിൽ കുത്തലും ആയി പരമാവതി ഞങൾ അവനെ വെറുപ്പിച്ചു. എന്നാലും ഒന്ന് ദേഷ്യപ്പെടുകയോ മാറി ഇരിക്കുകയോ അവൻ ചെയ്തില്ല. ഞങളുടെ അടുത്ത് വന്ന് പെട്ട ഇരയെ പോലെ അവനെ ഞങൾ മുറുക്കെ പിടിച്ചു. ക്ലാസ്സ് കഴിഞ്ഞ് അവനെ പരിചയപ്പെടാൻ വന്നവരെ ഒക്കെ ഞങൾ ആട്ടി പായിച്ചു.ഞങളുടെ ഗ്യങ്ങ് അവനെ ചുറ്റി വളഞ്ഞു.
ഇത്ര ധൈര്യം ആയിട്ട് ഞങളുടെ അടുത്ത് വന്നവൻ അല്ലേ... അങ്ങനെ അങ്ങ് വിടാൻ പറ്റുമോ...
റോഷൻ: ഡാ...
നിതിൻ : എന്താ ചേട്ടാ...
റോഷൻ : നീ അല്ലെടാ എന്റെ കയ്യിൽ നിന്ന് രാവിലെ ഇടി വാങ്ങിയത്.
നിതിൻ: അതേ ചേട്ടാ....
റോഷൻ: ആഹാ... എന്നിട്ടണോ നീ ഞങളുടെ അടുത്ത് തന്നെ വന്നിരുന്നത്.
നിതിൻ : അത് ചേട്ടാ.... എനിക്ക് ഇവിടെ ആരെയും അറിയില്ല. പിന്നെ നിങ്ങളെ രാവിലെ കണ്ട പരിചയത്തിൽ വന്നിരുന്നതാ...
ദിയ: നീ കൊള്ളല്ലോട ചേർക്കാ... ഏതാ നിന്റെ നാട്
നിതിൻ : പാലക്കാട്
ദിയ: മ്മ്... രാവിലെ കിട്ടിയത് വേദന ഉണ്ടോ...
നിതിൻ: അയ്യോ ചേച്ചി അത് കുഴപ്പം ഇല്ല.
ദിയ: അയ്യോ... വിഷമം കൊണ്ട് ഒന്നും അല്ല... എന്തായാലും നിന്നെ ഞങളുടെ ഗങ്ങിൽ ചേർത്തിരിക്കുന്നു.
അത് പറഞ്ഞപ്പോൾ അവന്റെ മുഖത്തെ ആ സന്തോഷം ഞാൻ കണ്ടതാണ്.
മായ: ഡീ... ഇൗ മരങ്ങോടനെ ഒക്കെ ഗങ്ങിൾ ചേർക്കാൻ നിനക്ക് വട്ടുണ്ടോ...
ദിയ : എടി നമ്മുടെ ഗങ്ങില് ഒരു കഴുതയുടെ ഒഴിവ് കാണുന്നുണ്ട്. പിന്നെ സൺഡേ പാർട്ടിയിൽ നല്ല അടിപൊളി കോമാളി. അതിനൊക്കെ പറ്റിയ ഒരുത്തനാ...
ഞാൻ മയയോട് സ്വകാര്യം പോലെ സംസാരിച്ചു.
ദിയ: ആട്ടെ... എന്താ കോളേജ് മാറി വരാൻ ഉള്ള കാരണം.
നിതിൻ: അത്.....
ദിയ: മ്മ്... വല്ല കുരുത്തക്കേട് ആയിരിക്കും.
💬 Comments
View all comments